NEWS

വിവാഹ സൽക്കാരത്തിനിടെ പായസ ചെമ്പിൽ വീണ് പൊള്ളലേറ്റയാൾക്ക് ദാരുണാന്ത്യം, അപകടം ബന്ധുവിൻെറ വിവാഹത്തിനായി തയാറാക്കിയ പായസം ഇളക്കുന്നതിനിടെ അബദ്ധത്തിൽ കാൽമറിഞ്ഞ് വീണ്

· · 1 min read
Share: Copied!

ചേളാരി (മലപ്പുറം): വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുന്നതിനിടെ അബദ്ധത്തിൽ പായസ ചെമ്പിൽ വീണ് ഗുരുതരമായി പൊള്ളലേറ്റയാൾ മരിച്ചു. താഴെ ചേളാരി പത്തൂർ കോളനിയിലെ അയ്യപ്പനാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.

പാപ്പനൂർ ശിവക്ഷേത്രത്തിന് സമീപമുള്ള ബന്ധുവീട്ടിലെ വിവാഹത്തിനിടെയാണ് അയ്യപ്പൻ പായസ ചെമ്പിൽ വീണത്. വിവാഹ സത്കാരത്തിനായി തയ്യാറാക്കുകയായിരുന്ന പായസം ഇളക്കുന്നതിനിടെ അബദ്ധത്തിൽ ചെമ്പിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അയ്യപ്പനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകീട്ടോടെയാണ് മരണം സംഭവിച്ചത്. താഴെചേളാരി വെളിമുക്ക് എയുപി സ്‌കൂളിലെ ബസ് ഡ്രൈവറാണ് അയ്യപ്പൻ. ഭാര്യ: സരസ്വതി.

BREAKING NEWS
കോഴിക്കോട് നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ നൽകിയെന്ന് സംശയം; മരണകാരണവും പരിശോധിക്കും, പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും
29 Oct 2026
BREAKING NEWS
ബ്രാ ധരിക്കാതെ ഷർട്ടിന്റെ ബട്ടൺസ് അഴിച്ചിട്ട് അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു, ഷൂട്ടിന്റെ രണ്ടാ ദിവസം വന്ന് ഈ ഭാഗം കാണിക്കാമോ, അത് കാണിക്കാമോ എന്നൊക്കെ ചോദിക്കും, നഗ്‌നത ആവശ്യമാണെങ്കിൽ ആദ്യമേ പറയണം, അല്ലാതെ അവസാന നിമിഷമല്ല പറയേണ്ടത്- രാധിക ആപ്തേ
29 Oct 2026
BREAKING NEWS
ഒരാൾ ടോർച്ച് തെളിച്ചുകൊടുത്തു; മറ്റേയാൾ അടിച്ചുമാറ്റി; ശേഷം ഇരുവരും മുങ്ങി; ഭിത്തിയിലെ വിടവിലൂടെ കമ്പിയിട്ട് കള്ളുകുപ്പി മോഷ്ടിച്ചു; പൊൻകുന്നത്തെ ഷാപ്പിലെ ദൃശ്യങ്ങൾ പുറത്ത്
29 Oct 2026
BREAKING NEWS
തെറ്റിദ്ധാരണയെ വീണ്ടും കുത്തിപ്പൊക്കി മമ്മൂട്ടിയെ വേട്ടയാടുന്നു, അദ്ദേഹം ഒരു രാഷ്ട്രീയ പാർട്ടിയുടെയും ചട്ടക്കൂടിൽ ഒതുങ്ങിനിൽക്കുന്ന വ്യക്തിയല്ല, ഇത്തരം വ്യക്തിഹത്യകൾക്ക് നേതൃത്വം കൊടുക്കുന്നത് ആരായാലും അത് ഇടതുപക്ഷ രാഷ്ട്രീയമല്ല- പി ജയരാജന്‍
29 Oct 2026