BREAKING NEWS

ഡൽഹി വിമാനത്താവളത്തിൽ വൻ സുരക്ഷാ വീഴ്ച; അഫ്ഗാൻ വിമാനം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ടേക്ക് ഓഫ് ചെയ്യേണ്ട റൺവേയിൽ ലാൻഡിങ്

· · 1 min read
Share: Copied!

ന്യൂ‍ഡ‍ൽഹി∙ ഡൽഹി ഇന്ദിരാഗാന്ധി രാ‌ജ്യാന്ത വിമാനത്താവളത്തിൽ വൻ സുരക്ഷാ വീഴ്ച. അഫ്ഗാൻ വിമാനം റൺവേ മാറി ഇറങ്ങിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് കാബൂളിൽ നിന്നെത്തിയ അരിയാന അഫ്ഗാൻ എയർലൈൻസിന്റെ വിമാനമാണ് ടേക്ക് ഓഫ് നടത്തേണ്ട റൺവേയിൽ ലാൻഡ് ചെയ്തത്. അഫ്ഗാൻ വിമാനം ലാൻഡ് ചെയ്ത സമയത്ത് ടേക്ക് ഓഫിനായി റൺവേയിൽ വിമാനം ഉണ്ടാകാതിരുന്നതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു.

അരിയാന അഫ്ഗാൻ എയർലൈൻസിന്റെ എയർബസ് എ310 വിമാനത്തിന് റൺവേ 29L-ൽ ഇറങ്ങാനായിരുന്നു അനുമതി ലഭിച്ചത്. പകരം പൈലറ്റ് വിമാനം ഇറക്കിയത് തൊട്ടടുത്തുള്ള റൺവേ 29R ൽ.  ഇൻസ്ട്രമെന്റ് ലാൻഡിങ് സിസ്റ്റത്തിന്റെ (ഐഎൽഎസ്) തകരാറും, ദൃശ്യപരത കുറഞ്ഞതുമാണ് റൺവേ മാറി പോകാൻ കാരണമെന്ന് വിമാനത്തിന്റെ പൈലറ്റിന്റെ വിശദീകരണം. റൺവേയിൽ ദൃശ്യപരത കുറവാണെന്ന കാര്യം ഡൽഹി എയർ ട്രാഫിക് കൺട്രോളർ തങ്ങളെ അറിയിച്ചില്ലെന്നും പൈലറ്റ് ആരോപിച്ചു. സംഭവത്തിൽ അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026