BREAKING NEWS

‘അൽപം നാണവും നട്ടെല്ലും കാണിക്കൂ; അമിത് ഷാ വിളിച്ചതുകൊണ്ട് നിങ്ങൾ ഡൽഹിയിലേക്ക് ഓടുകയാണോ? എംപി സ്ഥാനം രാജി വെച്ചിട്ട് ബിജെപി ടിക്കറ്റിൽ വീണ്ടും മത്സരിക്കൂ’- യൂസഫ് പഠാനെതിരെ രൂക്ഷ വിമർശനവുമായി മഹുവ മൊയ്ത്ര

· · 1 min read
Share: Copied!

ന്യൂഡൽഹി: എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച തൃണമൂലിൻ്റെ വിമത എംപി യൂസഫ് പഠാനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് മുൻ എംപിയും തൃണമൂൽ നേതാവുമായ മഹുവ മൊയ്ത്ര. ലോക്‌സഭയിലെ 28 ടിഎംസി എംപിമാരിൽ 20 പേർ പാർട്ടി നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യത്തെ പിന്തുണയ്ക്കാൻ തീരുമാനിച്ചിരുന്നു. ലോക്‌സഭയിൽ പ്രത്യേക ബ്ലോക്കായി തങ്ങളെ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. മുൻ ഇന്ത്യൻ ക്രിക്കറ്ററും ബഹരംപൂർ എംപിയുമായ യൂസുഫ് പഠാനും വിമത എംപിമാർക്കൊപ്പമാണ്.

‘അമിത് ഷാ വിളിച്ചതുകൊണ്ട് നിങ്ങൾ ഡൽഹിയിലേക്ക് ഓടുകയാണോ യൂസഫ് പഠാൻ? അൽപം ധൈര്യം കാണിക്കൂ. നിങ്ങൾ ഇന്ത്യയ്ക്ക് വേണ്ടി കളിച്ച ആളാണ്. നമ്മുടെ ജില്ലയിലെ ജനങ്ങൾ വലിയ ഭൂരിപക്ഷത്തിനാണ് നിങ്ങളെ വിജയിപ്പിച്ചത്. അൽപം നാണവും നട്ടെല്ലും കാണിക്കൂ,’ – മഹുവ മൊയ്‌ത്ര എക്സിൽ കുറിച്ചു. 2024-ലെ പൊതുതെരഞ്ഞെടുപ്പിൽ ഈ എംപിമാരെല്ലാം ജയിച്ചത് തൃണമൂൽ കോൺഗ്രസിന്റെ ടിക്കറ്റിലാണ്. ആ ജനവിധി എൻഡിഎയ്ക്ക് വേണ്ടിയുള്ളതായിരുന്നില്ലെന്ന് മഹുവ ഓർമ്മിപ്പിച്ചു. ‘എല്ലാ സ്വാർത്ഥരും അത്യാഗ്രഹികളുമായ വഞ്ചകരും ഇപ്പോൾ ബിജെപിയിൽ ചേർന്നോളൂ. പക്ഷേ, നിങ്ങളുടെ എംപി സ്ഥാനം രാജി വെച്ചിട്ട് ബിജെപി ടിക്കറ്റിൽ വീണ്ടും മത്സരിക്കൂ. നിങ്ങൾ എത്ര വലിയ ഹീറോകളാണെന്ന് അപ്പോൾ കാണാമല്ലോ,’ എന്നും മഹുവ വെല്ലുവിളിച്ചു.

പാർട്ടി ചീഫ് വിപ്പായിരുന്ന കാകോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിലാണ് 20 എംപിമാർ മമത ബാനർജിക്കെതിരെ തിരിഞ്ഞത്. ജനവിധി മാനിച്ചാണ് തങ്ങൾ എൻഡിഎയെ പിന്തുണയ്ക്കുന്നതെന്ന് അവർ വ്യക്തമാക്കി. പശ്ചിമ ബംഗാളിൽ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടർന്നാണ് ടിഎംസിയിൽ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമായത്. കഴിഞ്ഞ ദിവസം 60 ഓളം ടിഎംസി എംഎൽഎമാരും പാർട്ടി നേതൃത്വത്തെ വിമർശിച്ച് പ്രതിപക്ഷത്ത് ഭിന്ന നിലപാട് സ്വീകരിച്ചിരുന്നു.

കൂറുമാറ്റ നിരോധന നിയമപ്രകാരം എംപി സ്ഥാനം റദ്ദാക്കപ്പെടാതിരിക്കാൻ കൃത്യമായ ആസൂത്രണത്തോടെയാണ് വിമതർ നീങ്ങിയത്. നിയമപ്രകാരം ഒരു പാർട്ടിയിലെ മൂന്നിൽ രണ്ട് എംപിമാർ ഒരുമിച്ച് മാറിയാൽ അയോഗ്യത ഉണ്ടാകില്ല. ടിഎംസിക്ക് ആകെ 28 ലോക്‌സഭാ എംപിമാരാണുള്ളത്. അതിനാൽ 19 പേരുടെ പിന്തുണയുണ്ടെങ്കിൽ അയോഗ്യത ഒഴിവാക്കാം. ഇപ്പോൾ 20 എംപിമാർ ഒപ്പമുള്ളതിനാൽ വിമതർക്ക് നിയമപരമായ പരിരക്ഷ ലഭിച്ചേക്കും. മമത ബാനർജിയോട് വിശ്വസ്തത പുലർത്തുന്ന സൗഗത റോയ്, കല്യാൺ ബാനർജി, കീർത്തി ആസാദ്, സുദീപ് ബന്ദേപാധ്യായ എന്നിവർക്കൊപ്പം മഹുവ മൊയ്ത്രയും ഔദ്യോഗിക ടിഎംസി പക്ഷത്ത് ഉറച്ചുനിൽക്കുകയാണ്.

12ൽ നിന്ന് 9 ലേക്ക്, അവിടുന്ന് വീണ്ടും ചുരുങ്ങി നാലിലേക്ക്… 10 വർഷത്തിനിടെ കേന്ദ്രം വെട്ടിക്കുറച്ചത് 8 സിലിണ്ടറുകൾ!! ദരിദ്ര കുടുംബങ്ങൾക്ക് ലഭിക്കുന്ന സബ്‌സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം നാലായി പരിമിതപ്പെടുത്തി

BREAKING NEWS
പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ
27 Oct 2026
BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026
BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026