BREAKING NEWS

പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം ഗ്ലൗസുകളും പേപ്പർ ടിഷ്യു വൈപ്പുകളും വയറിനുള്ളിൽതന്നെ വച്ച് സ്റ്റിച്ചിട്ടുവിട്ടു, 19 കാരി ​ഗുരുതരാവസ്ഥയിൽ, ശസ്ത്രക്രിയാ വസ്തുക്കൾ എടുത്തില്ലെന്ന് തിരിച്ചറിഞ്ഞത് കടുത്ത വയറുവേദനയെ തുടർന്ന് സ്കാൻ ചെയ്തപ്പോൾ, യുവതിക്ക് അടിയന്തര ശസ്ത്രക്രിയ

· · 1 min read
Share: Copied!

മുംബൈ: മഹാരാഷ്ട്രയിലെ ബീഡ് ജില്ലാ ആശുപത്രിയിൽ ഗുരുതരമായ ചികിത്സാ പിഴവ് നടന്നതായി പരാതി. സിസേറിയൻ ശസ്ത്രക്രിയയ്ക്കിടെ വയറ്റിനുള്ളിൽ ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ച വസ്തുക്കൾ മറന്നുവെച്ചതിനെ തുടർന്ന് 19കാരിയായ യുവതി ഗുരുതരാവസ്ഥയിൽ. സന്ധ്യ സൂരജ് ഗായകവാഡിയാണ് പ്രസവത്തെ തുടർന്ന് ജീവനും മരണത്തിനുമിടയിലൂടെ നീങ്ങുന്നത്. ഓഗസ്റ്റ് ഒന്നിനാണ് ബീഡ് ജില്ലാ ആശുപത്രിയിൽ സിസേറിയൻ നടത്തിയത്. നാല് ദിവസത്തിന് ശേഷം ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു.

എന്നാൽ വീട്ടിലെത്തിയതിന് പിന്നാലെ സന്ധ്യയ്ക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടു. തുടർന്ന് കുടുംബം അവരെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു നടത്തിയ സ്കാനിങ്ങിലാണ് വയറിനുള്ളിൽ ഓപ്പറേഷനുപയോ​ഗിച്ച വസ്തുക്കൾ കണ്ടെത്തിയത്. തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കായി സന്ധ്യയെ പൂനെയിലെ സാസൂൺ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ ശസ്ത്രക്രിയയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറിനുള്ളിൽ അവശേഷിപ്പിച്ച ശസ്ത്രക്രിയാ ഗ്ലൗസുകളും പേപ്പർ ടിഷ്യു വൈപ്പുകളും നീക്കം ചെയ്തതായി കുടുംബം അറിയിച്ചു.

അതേസമയം യുവതിയുടെ ആരോഗ്യനിലയിൽ കുടുംബം കടുത്ത ആശങ്കയിലാണ്. യുവതിയുടെ പ്രസവമെടുത്ത ഡോക്ടർമാർക്ക് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചതെന്ന് യുവതിയുടെ ഭർത്താവ് ആരോപിച്ചു. നവജാത ശിശുവിനെ കൈയിലെടുക്കാനുള്ള ശക്തിപോലും മകൾക്ക് ഇപ്പോഴില്ലെന്ന് സന്ധ്യയുടെ അമ്മ പറഞ്ഞു. സംഭവത്തിൽ കുടുംബം ചൊവ്വാഴ്ച ബീഡ് ജില്ലാ ആശുപത്രി അധികൃതർക്ക് പരാതി നൽകി.

ബീഡ് ജില്ലാ സർജൻ സതീഷ്‌കുമാർ സോളങ്കെ ഇടപെട്ടിട്ടുണ്ട്. ശസ്ത്രക്രിയയിൽ പങ്കെടുത്ത ഡോക്ടർക്കും മറ്റ് ജീവനക്കാർക്കും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയതായി അദ്ദേഹം അറിയിച്ചു. ആരോഗ്യവകുപ്പ് അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ജില്ലാ സർജൻ വ്യക്തമാക്കി. യുവതിയുടെ നിലവിലെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

BREAKING NEWS
രാജേന്ദ്ര വിശ്വനാഥ് ആർലേക്കൻ ഇനി തമിഴ്‌നാട് ​ഗവർണർ, കേരളാ​ഗവർണറായി ഓം പ്രകാശ് മാത്തൂർ, മുതിർന്ന ബിജെപി നേതാവും മുൻ രാജ്യസഭാംഗവുമായ ഓം പ്രകാശ് കേരള രാജ്ഭവന്റെ അമരത്തേക്കെത്തുന്നത് സിക്കിമിൽ നിന്ന്
12 Oct 2026
BREAKING NEWS
'അറ്റാക്ക് വന്നതാ സാറേ'... ഭാര്യ പറഞ്ഞത് നുണ!! മദ്യപാനത്തിനിടെ തർക്കം, ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊന്നു, തോർത്ത് മുണ്ട് ഉപയോഗിച്ച് കഴുത്തിൽകെട്ടി വലിച്ച് വീടിനകത്തു കിടത്തി, ബഹളം കേട്ട് മക്കൾ പുറത്തുവരാതിരിക്കാൻ വാതിൽ പുറത്തുനിന്ന് പൂട്ടി, അതിഥി തൊ...
12 Oct 2026
BREAKING NEWS
8 മാസം പ്രായമുള്ള കുഞ്ഞ് കരച്ചിൽ നിർത്താൻ അമ്മ വായും മൂക്കും പൊത്തിപ്പിടിക്കും, ക്രൂരമായി മർദിക്കും, പിതാവ് കുഞ്ഞിന്റെ മുഖത്തടിക്കും, വായ്ക്കുള്ളിൽ വിരലുകൾ കുത്തിയിറക്കി ശ്വാസംമുട്ടിക്കും... സംഭവ ദിവസം കുഞ്ഞിന്റെ മുഖത്ത് അടിച്ചു, ശ്വാസംമുട്ടിച്ച ശേഷം മുഖം താഴേക്ക് വരുന്ന വിധത്തിൽ മെത്തയിൽ കിടത്തി...
12 Oct 2026
BREAKING NEWS
ഏറെ നാളുകളായി ഭാര്യയും മക്കളുമായി അകന്നു കഴിയുന്നു, ഇടയ്ക്ക് മദ്യപിച്ച് വീട്ടിലെത്തി ബഹളം വയ്ക്കും!! പിതാവ് മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ചു, സഹികെട്ട് മകൻ അടുത്തുകിടന്ന കാപ്പിപ്പത്തലിന് പിതാവിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തി- അറസ്റ്റ്
12 Oct 2026