BREAKING NEWS

ഒരു സംഘം ആളുകളാല്‍ വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെടുന്നു. മറ്റൊരു സംഘം അവരെ ഉപയോഗിക്കുന്നു, ഒന്നല്ലെങ്കില്‍ മറ്റൊരു വഴിയില്‍ സാധാരണക്കാരനാണ് നഷ്ടം, ഇത് രാഷ്ട്രീയ യുദ്ധമായി മാറ്റാതിരിക്കുക- മാധവ് സുരേഷ്

· · 1 min read
Share: Copied!

കൊച്ചി: ഡല്‍ഹി ജന്തര്‍മന്തറിലെ കോക്രോച്ച് ജനതാപാര്‍ട്ടി പ്രതിഷേധത്തില്‍ പ്രതികരിച്ച് നടനും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മകനുമായ മാധവ് സുരേഷ്. ജനങ്ങള്‍ക്ക് സംരക്ഷണം ഒരുക്കേണ്ടവര്‍ രാജ്യത്തിന്റെ ഭാവി പ്രതീക്ഷകളെ ക്രൂരമായി അടിച്ചമര്‍ത്തുകയാണെന്ന് മാധവ് സുരേഷ് പറഞ്ഞു. എന്നാല്‍ പ്രതിഷേധത്തെ പിന്തുണയ്ക്കാന്‍ നിര്‍ബന്ധിക്കുന്നത് ഫാസിസമാണെന്നും താന്‍ അരാഷ്ട്രീയവാദിയാണെന്നും മാധവ് സുരേഷ് കുറിച്ചു. പ്രതികരിച്ചാല്‍ സുഡാപ്പിയും പ്രതികരിച്ചില്ലെങ്കില്‍ സങ്കിയുമാക്കുമെന്നും മാധവ് പരിഹസിക്കുന്നു. ‘ബുദ്ധിമുട്ടിപ്പിക്കുന്ന കാര്യങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ജനങ്ങള്‍ക്ക് സംരക്ഷണം ഒരുക്കേണ്ടവര്‍ രാജ്യത്തിന്റെ ഭാവി പ്രതീക്ഷകളെ ക്രൂരമായി അടിച്ചമര്‍ത്തുകയാണ്.

ഭരണപക്ഷത്തോട് ആരോഗ്യകരമായി മത്സരിക്കേണ്ടവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അവരുടെ താല്‍പ്പര്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ്. ഒന്നല്ലെങ്കില്‍ മറ്റൊരു വഴിയില്‍ രാജ്യത്തെ സാധാരണക്കാരനാണ് നഷ്ടം’, മാധവ് സുരേഷ് കുറിച്ചു. രാജ്യത്തിന് നല്ലതുവരട്ടെ. സമാധാനപരമായ പരിഹാരം ഇതിന് ഉണ്ടാവുമെന്നാണ് താന്‍ കരുതുന്നത്. എല്ലായ്‌പ്പോഴും രാജ്യമാണ് വലുത്. ആരുടേയും പക്ഷം പിടിക്കാത്ത സെലിബ്രിറ്റി പ്രതികരണം എന്നില്‍ നിന്നും പ്രതീക്ഷിക്കുന്നവരോട്, നിങ്ങളെ നിരാശപ്പെടുത്താനാണ് തന്റെ തീരുമാനം.

എന്താണ് സംഭവിക്കുന്നതെന്ന് കണ്ണ് തുറന്നുകാണൂ. ഒരു സംഘം ആളുകളാല്‍ വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെടുന്നു. അവരെ മറ്റൊരു സംഘം ഉപയോഗിക്കുന്നു. രാജ്യത്തിന്റെ ഭാവിയാണ് നിങ്ങളുടെ ആശങ്കയെങ്കില്‍ ഇതിനെ രാഷ്ട്രീയ യുദ്ധമായി മാറ്റാതിരിക്കുക. എല്ലാ ഇന്ത്യക്കാര്‍ക്കും ഇത് മനസ്സിലാവുമെന്ന് കരുതുന്നുവെന്നും മാധവ് സുരേഷ് കുറിച്ചു.

BREAKING NEWS
അറസ്റ്റിലായി 48 മണിക്കൂറിലധികം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സർക്കാർ ഉദ്യോഗസ്ഥൻ സ്വമേധയാ സസ്പെൻഷനിലാവും, പ്രത്യേക സസ്പൻഷൻ ഉത്തരവിന്റെ ആവശ്യമില്ല... സസ്പെൻഷൻ പിൻവലിച്ചശേഷം പ്രതിയെ വീണ്ടും അതേ ആശുപത്രിയിൽ അതേ തസ്തികയിൽ നിയമിച്ചത് ഗൗരവകരമായ വിഷയം- സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി
09 Nov 2026
BREAKING NEWS
അനധികൃത ആയുധ-ലഹരിമരുന്ന് ഇടപാടുകാരെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടെ തൊണ്ടിമുതൽ കാണിച്ചുതരാമെന്ന് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി... കള്ളനെന്നു വിളിച്ചുപറഞ്ഞ് നാട്ടുകാർക്ക് മുന്നിലേക്കിട്ട് രക്ഷപ്പെട്ടു!! പോലീസുകാരനെ ആൾക്കൂട്ടം മർദിച്ച് പുഴയിലെറിഞ്ഞു, അപകട വിവരം സഹപ്രവർ‍ത്തകർ മറച്ചുവച്ചു... മൃതദേഹ...
09 Nov 2026
BREAKING NEWS
'തീവ്രവാദികൾക്ക് പാസ്‌പോർട്ടില്ല; വെറും 'നാടകം' ഷെയ്ഖ് ഹസീനയുടെ അപേക്ഷ നിരസിച്ച് ബംഗ്ലാദേശ്, കുറ്റവാളികളെ കൈമാറാനുള്ള കരാർ പ്രകാരം ഇന്ത്യയോട് എത്രയും വേ​ഗം തീരുമാനമുണ്ടാക്കണമെന്നും ആവശ്യം
09 Nov 2026
BREAKING NEWS
'അവൻ പടക്കം പൊട്ടിക്കുന്നതിനിടെ ഒരെണ്ണം നെഞ്ചിലേക്ക് വീണു, ശ്വാസമുണ്ടായിരുന്നത് കൊണ്ടാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്, പക്ഷേ കാര്യമുണ്ടായില്ല'... ദീപാവലി ആ​ഘോഷത്തിനിടെ പടക്കം പൊട്ടി പത്തുവയസുകാരന് ദാരുണാന്ത്യം!! ദീപാവലി ദിവസം അഗ്നിരക്ഷാ സേനയ്ക്ക് വന്നത് 257 എമർജൻസി കോളുകൾ
09 Nov 2026