തിരുവനന്തപുരം: ഇഡി വേട്ടയെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും സിപിഎം. ഭീഷണിപ്പെടുത്തി രേഖപ്പെടുത്തിയ മൊഴികളും വ്യാജ രേഖകളും ഇഡി മെയ്ഡ് മൊഴികളും കോടതിയില്‍ നില്‍ക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എംവി ജയരാജന് പറഞ്ഞു. സിഎംആര്എലിനെതിരെയുള്ളത് കള്ളക്കേസാണെന്നും എംവി ജയരാജന് മാധ്യമങ്ങളോട് പറഞ്ഞു. ഇഡി സര്‍ക്കാരിന് നല്കിയ അതേ കത്താണ് കോടതിയിലും നല്‍കിയത്. ഇത്തരം ഹരജി വന്നാല്‍ ബന്ധപ്പെട്ടവരെ കേള്‍ക്കേണ്ടത് സാമാന്യ നീതിയാണ്. അതിവിടെ ഉണ്ടായിട്ടില്ല. ജുഡീഷ്യറിയില്‍ നിന്ന് തന്നെ ബന്ധപ്പെട്ടവരെ കേള്‍ക്കാതെ വിധി വരുന്നുവന്നും എംവി ജയരാജന് പറഞ്ഞു.
യഥാര്‍ഥത്തില്‍ ഇ ഡി വ്യാജ രേഖകളും വ്യാജ മൊഴികളുമാണ് എക്സാലോജിക് കേസില്‍ ഇഡി ഉണ്ടാക്കിയെടുത്തിരിക്കുന്നത്. ഇഡി നേരത്തെ പൊലീസ് മേധാവിക്ക് നല്‍കിയിട്ടുള്ള കത്തിലെ കാര്യങ്ങളാണ് കോടതിയിലും ആവര്‍ത്തിച്ചിട്ടുള്ളത്. നേരത്തെ പുറത്തുവന്ന ഇഡി മെയ്ഡ് മൊഴികളിലെ വസ്തുത കോടതിക്ക് മുന്‍പാകെ എത്തിയാല്‍ ഇങ്ങനെയൊരു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കോടതിക്ക് പറയാന്‍ കഴിയില്ല. സിഎംആര്‍എല്‍ കമ്പനിയുടെ എംഡിയെയും ചീഫ് ജനറല്‍ മാനേജറെയും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറേയും ഭീഷണിപ്പെടുത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ഇവര്‍ സത്യവാങ്മൂലത്തില്‍ ഇക്കാര്യം ഇഡി ഡയറക്ടറെ അറിയിച്ചിട്ടുണ്ട്.
ഇതൊന്നും കൂടാതെ റിയാസിന്റെ സുഹൃത്ത് ഹസന് വാരിസിന്റെയും മൊഴി ഭീഷണിപ്പെടുത്തി പടച്ചെടുത്തതാണ്. ഹസന് വാരിസിന്റെ മകളെ ഹവാല കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ഈ മൊഴി സത്യസന്ധമല്ലെന്നും ഭീഷണിപ്പെടുത്തി വാങ്ങിയതാണെന്നും വാരിസ് സത്യവാങ്മൂലത്തിലൂടെ ഇ ഡി റീജിയണല്‍ ഡയറക്ടറെ അറിയിച്ചതാണ്. ഇതെല്ലാം പരിശോധിച്ചാല്‍ സിഎംആര്‍എല്‍-എക്സാലോജിക്കിനെതിരായ കേസ് ഇ ഡി വേട്ടയുടെ ഭാഗമാണെന്ന് വ്യക്തമാണ്. ഈ വേട്ടയ്ക്ക് കേരളത്തിലെ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്ന കാഴ്ചയാണ് കാണുന്നതെന്ന് എം വി ജയരാജന് പറഞ്ഞു. വസ്തുത ഇതായിരിക്കെ ഒരു കാരണവശാലും പിണറായി വിജയനെയും റിയാസിനെയും വീണയെയും ഇഡി വേട്ടയ്ക്ക് വിട്ടുനല്‍കില്ല. നിയമപരമായും രാഷ്ട്രീയപരമായും തന്നെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.





