BREAKING NEWS

സ്പോൺസർമാരുടെ കീഴിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഭരിക്കുന്നത്, മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാൻ പോലും തയ്യാറാകുന്നില്ല,സ്പോൺസർഷിപ്പിലൂടെ വിമാനയാത്ര നടത്തുന്നതും വിദേശയാത്ര നടത്തുന്നതും പച്ചയായ നിയമലംഘനം, വിമര്‍ശനവുമായി എം വി ഗോവിന്ദന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: കേരളത്തിൽ സ്പോൺസർമാരുടെ കീഴിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഭരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സർക്കാർ സംവിധാനങ്ങളെ സ്പോൺസർമാരെ ഏൽപ്പിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയെന്നും അദ്ദേഹം ആരോപിച്ചു. സ്പോൺസർ ആരാണെന്ന് വ്യക്തമാക്കാതെ ‘ഭയങ്കര സുതാര്യത’യെക്കുറിച്ച് സംസാരിക്കുന്നവരാണ് ഇപ്പോഴുള്ളതെന്നും ഗോവിന്ദൻ പരിഹസിച്ചു. മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാൻ പോലും തയ്യാറാകുന്നില്ലെന്നും മാധ്യമപ്രവർത്തകരെ ഒഴിവാക്കാൻ പൊലീസ് നിർദേശം നൽകിയെന്നുമാണ് ഗോവിന്ദന്റെ ആരോപണം.

മാധ്യമങ്ങളുടെ ചോദ്യങ്ങളെ നേരിടാൻ കഴിയാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം വിമർശിച്ചു. സ്പോൺസർഷിപ്പിലൂടെ വിമാനയാത്ര നടത്തുന്നതും മന്ത്രിമാർ സ്പോൺസർമാരുടെ സഹായത്തോടെ വിദേശയാത്ര നടത്തുന്നതും പച്ചയായ നിയമലംഘനവും അഴിമതിയുമാണെന്ന് എം.വി ഗോവിന്ദൻ ആരോപിച്ചു. സർക്കാർ സംവിധാനത്തിന് പകരം സ്വകാര്യ ഏജൻസികളെ ഉപയോഗിച്ച് ഭരണം നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും സത്യപ്രതിജ്ഞാ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ സ്പോൺസർഡ് വിമാനയാത്രയെക്കുറിച്ചുള്ള ചോദ്യങ്ങളാണ് മാധ്യമങ്ങളെ അകറ്റിനിർത്താൻ കാരണമെന്നും ഗോവിന്ദൻ ആരോപിച്ചു. മന്ത്രിമാരുടെ വിദേശയാത്രകൾ, സർക്കാർ വാഹനങ്ങളുടെ ഉപയോഗം തുടങ്ങിയ വിഷയങ്ങളിലും അദ്ദേഹം സർക്കാരിനെ വിമർശിച്ചു. അതേസമയം, ബിജെപിയിലെ ചില നേതാക്കളുടെ പേരുകൾ ഉൾപ്പെടുന്ന വിവിധ പട്ടികകളുമായി ബന്ധപ്പെട്ട വിവാദവും എം.വി ഗോവിന്ദൻ ഉന്നയിച്ചു.

ഓരോരുത്തരുടെയും താൽപര്യത്തിനനുസരിച്ച് വ്യത്യസ്ത പട്ടികകൾ പുറത്തുവരികയാണെന്നും അദ്ദേഹം ആരോപിച്ചു. പണം വാങ്ങിയതായി സമ്മതിച്ച രണ്ട് പേർ ഇപ്പോൾ കേരള മന്ത്രിസഭയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തലയുടെയും പി.കെ കുഞ്ഞാലിക്കുട്ടിയുടെയും പേരുകളാണ് ഇതുമായി ബന്ധപ്പെട്ട് ഗോവിന്ദൻ പരാമർശിച്ചത്. വീണ വിജയനുമായി ബന്ധപ്പെട്ട ഇടപാടിൽ 1.78 കോടി രൂപ ലഭിച്ചതായും അതിന് കൃത്യമായി നികുതി അടച്ചതായുമുള്ള സിപിഎം നിലപാട് ആവർത്തിച്ച ഗോവിന്ദൻ, മറ്റ് രാഷ്ട്രീയ നേതാക്കളുടെ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം നടക്കുന്നില്ലെന്ന വിമർശനവും ഉന്നയിച്ചു. എക്സാലോജിക്–സിഎംആർഎൽ ഇടപാടുമായി ബന്ധപ്പെട്ട് വീണയ്ക്കെതിരായ അന്വേഷണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന ആരോപണവും അദ്ദേഹം നേരത്തെ ഉന്നയിച്ചിരുന്നു.

 

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026