BREAKING NEWS

തെറ്റ് തിരുത്തല്‍ മാത്രം……. സുരേഷ് ബാബുവിനെതിരെ പരാതികളൊന്നും ലഭിച്ചിട്ടില്ല, – എം വി ഗോവിന്ദന്‍

· · 1 min read
Share: Copied!

പാലക്കാട്: പാലക്കാട് സിപിഐഎം ജില്ലാ സെക്രട്ടറിയെ മാറ്റിയത് തെറ്റ് തിരുത്തലിന്റെ ഭാഗമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംഘടനാപരമായ തെറ്റുകൾ തിരുത്താനും തിരുത്തൽ പ്രക്രിയ ഊർജ്ജിതമാക്കാനുമാണ് വിപുലീകരിച്ച ജില്ലാ കമ്മിറ്റികൾ ചേരുന്നത്. എന്നാൽ സുരേഷ് ബാബുവിനെതിരെ പരാതികളൊന്നും സംസ്ഥാന നേതൃത്വത്തിന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ആരോപണം നേരിടുന്ന സുരേഷ് ബാബുവിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത അച്ചടക്ക നടപടികളിലേക്ക് കടക്കാൻ പാർട്ടി നീക്കം നടത്തുന്നതായാണ് സൂചന.

ഡിജിറ്റൽ തെളിവുകൾ സഹിതം പരാതിക്കാരി ഉന്നയിച്ച കാര്യങ്ങളുടെ ഗൗരവം പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. വി. ചെന്താമരാക്ഷനെയാണ് പാലക്കാട് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പ് അവലോകനങ്ങളുടെ ഭാഗമായ തിരുത്തൽ പ്രക്രിയയിൽ ഒരു ജില്ലാ സെക്രട്ടറിയെ അടിയന്തരമായി സ്ഥാനത്തുനിന്ന് മാറ്റുന്നത് അപൂർവ്വ നടപടിയാണ്.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026