BREAKING NEWS

ജിഷ്ണു പ്രണോയിയെ ഞങ്ങള്‍ മറക്കില്ല…….. ഗോവിന്ദൻ മാഷ് മറന്നു കാണും, നിങ്ങൾ അഡ്ജസ്റ്റ്മെന്റ് ആയിരുന്നോ മാഷേ ?? അപ്പോൾ സഖാവ് ജിഷ്ണുവിനു വേണ്ടി തല്ലുകൊണ്ട എസ്എഫ്ഐ സഖാക്കൾ? പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സന്ദര്‍ശനത്തിനു പിന്നാലെ എം വി ഗോവിന്ദന് രൂക്ഷ വിമര്‍ശനം

· · 1 min read
Share: Copied!

തൃശൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഒറ്റപ്പാലത്തെ പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സന്ദര്‍ശിച്ചതിനെതിരെ സൈബർ ഇടങ്ങളിൽ പ്രതിഷേധം. ഇതിന് പിന്നാലെ ഉയര്‍ന്ന ജിഷ്ണു പ്രണോയ് കേസ് പരാമർശങ്ങളും സോഷ്യൽമീഡിയയിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചു. നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാനും മാനേജിങ് ട്രസ്റ്റിയും പി.കൃഷ്ണദാസ് ഡിംഡ് യൂണിവേഴ്സിറ്റി വൈസ് ചാൻസലറുമായ അഡ്വ. ഡോ. പി.കൃഷ്ണദാസ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് ചര്‍ച്ചകൾക്ക് ഇടയാക്കിയത്.

വളരെ തിരക്കേറിയ പരിപാടികള്‍ക്കിടയിലും പി.കെ ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെതതിയ സിപി എം സംസ്ഥാന സെക്രട്ടറി ശ്രീ. എം.വി ഗോവിന്ദന്‍ മാഷിന്റെ സ്‌നേഹസന്ദര്‍ശനം ഹൃദയത്തെ സ്പര്‍ശിച്ച നിമിഷമായി. വര്‍ഷങ്ങളായി കാത്തുസൂക്ഷിക്കുന്ന ആത്മബന്ധത്തിന്റെ അതേ ഊഷ്മളതയോടെയാണ് അദ്ദേഹം വിശേഷങ്ങള്‍ തിരക്കുകയും ആശുപത്രിയുടെയും മെഡിക്കല്‍ കോളജിന്റെയും സേവനങ്ങളെക്കുറിച്ച് സ്‌നേഹത്തോടെയും പ്രത്യാശയോടെയും അഭിനന്ദനവാക്കുകള്‍ പങ്കുവെക്കുകയും ചെയ്തത്. ആ വാക്കുകള്‍ ഒരു അംഗീകാരമെന്നതിലുപരി മുന്നോട്ടുള്ള യാത്രയ്ക്ക് കരുത്തും ഉത്തരവാദിത്തവും പകരുന്ന പ്രചോദനമായി. അദ്ദേഹത്തോടൊപ്പം എന്റെ ബാല്യകാല സുഹൃത്തും സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഓള്‍ ഇന്ത്യാ കിസാന്‍ സഭ ജില്ലാ സെക്രട്ടറിയുമായ . എം.ആര്‍. മുരളിയും ഉണ്ടായിരുന്നത് ഈ കൂടിക്കാഴ്ചയെ കൂടുതല്‍ സന്തോഷവും സൗഹൃദപൂര്‍ണവുമായ അനുഭവമാക്കി എന്നാൽ, ഈ സന്ദർശന വാർത്ത പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നു. 2017-ൽ നെഹ്റു ഗ്രൂപ്പിന്റെ പാമ്പാടി എഞ്ചിനീയറിങ് കോളജിലെ വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണത്തെ തുടർന്ന് സ്ഥാപനത്തിനെതിരെയും കൃഷ്ണദാസിനെതിരെയും ശക്തമായ പ്രക്ഷോഭങ്ങൾ നയിച്ചത് സിപിഎമ്മും എസ്എഫ്ഐയുമായിരുന്നു.

അന്ന് കോളജ് മാനേജ്‌മെന്റിനെതിരെയും കൃഷ്ണദാസിനെതിരെയും കടുത്ത നിലപാടെടുത്ത പാർട്ടി നേതൃത്വം ഇപ്പോൾ അതേ ചെയർമാനുമായി ഊഷ്മള ബന്ധം പുലർത്തുന്നത് രാഷ്ട്രീയ ഇരട്ടത്താപ്പാണെന്ന ആരോപണമാണ് ഉയരുന്നത്. ‘അപ്പോൾ സഖാവ് ജിഷ്ണുവിനു വേണ്ടി തല്ലുകൊണ്ട എസ്എഫ്ഐ സഖാക്കൾ? ഞാൻ ഉൾപ്പടെ അറസ്റ്റിൽ ആയിരുന്നു??? നിങ്ങൾ അഡ്ജസ്റ്റ്മെന്റ് ആയിരുന്നോ മാഷേ??’ എന്നായിരുന്നു ഒരു എസ്എഫ്ഐ പ്രവര്‍ത്തകൻ ചോദിച്ചത്. ‘ജിഷ്ണു പ്രണോയിയെ മറക്കില്ല ഞങ്ങൾ.. ഗോവിന്ദൻ മാഷ് മറന്നു കാണും,പണ്ട് ഇവരൊക്കെ തന്നെയല്ലേ താങ്കളെ പിടിച്ച് അകത്തിട്ടത്,ജിഷ്ണുവിനെ ഇങ്ങേര് അറിയാൻ വഴിയില്ല പക്ഷേ സഖാവ് കോടിയേരി അറിയും, അങ്ങേര് ആണല്ലോ അന്നത്തെ സെക്രട്ടറി” എന്നിങ്ങനെയാണ് മറ്റ് കമന്‍റുകൾ. വിമര്‍ശനം കടുത്തതോടെ കമന്‍റ് ബോക്സ് പൂട്ടിയിരിക്കുകയാണ് കൃഷ്ണദാസ്.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026