BREAKING NEWS

മോദിയുടെ കാടത്തം സതീശനും ചെയ്യുന്നു, ഇതൊക്കെ കേട്ടു കേൾവിയില്ലാത്ത കാര്യം, മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചാൽ ഉടനെ പൊലീസിനെ കൊണ്ട് നീക്കം ചെയ്യിപ്പിക്കും, ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം- എം വി ഗോവിന്ദന്‍

· · 1 min read
Share: Copied!

തൃശൂർ: മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചാൽ സാമൂഹ്യമാധ്യമങ്ങളിൽ പൊലീസിന്റെയും സഹായത്താൽ നീക്കം ചെയ്യുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ. അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ് നടക്കുന്നത്. കേട്ടു കേൾവിയില്ലാത്ത കാര്യമാണിതെന്നും കഴിഞ്ഞ 10 കൊല്ലം പിണറായിക്കെതിരായ കടന്നാക്രമണത്തിന് നേതൃത്വം കൊടുത്തവരാണ് ഇത് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ മുതലാളിമാരെ ഉപയോഗപ്പെടുത്തി കേരളം ഭരിക്കും എന്നാണ് മുഖ്യമന്ത്രി ധാർഷ്ട്യത്തോടെ പറഞ്ഞത്.

ഇപ്പോൾ വൈദ്യുതി മന്ത്രി ഉൾപ്പടെ നാല് മന്ത്രിമാർ പുറത്തു പോകാൻ നിൽക്കുന്നു. മുഖ്യമന്ത്രി നിർദേശം നൽകിയതിന് പിന്നാലെയാണ് മന്ത്രിമാരുടെ വിദേശ യാത്ര. സ്പോൺസർമാരുടെ സഹായത്തോടെയാണ് പോകുന്നതെങ്കിൽ വലിയ അപകടം ചെയ്യും. ഞങ്ങളിങ്ങനെ പുറപ്പെട്ടിരിക്കുന്നു, ഇനി ഉദ്യോഗസ്ഥന്മാർ ഉൾപ്പെടെ എല്ലാവർക്കും അഴിമതി കാണിക്കാം എന്നാണ് നൽകുന്ന സന്ദേശമെന്നും അ​ദ്ദേഹം പറഞ്ഞു.

മാധ്യമങ്ങൾക്കെതിരായുള്ള മോദിയുടെ കാടത്തം ഇവിടെ സതീശനും ചെയ്യുന്നു. പിണറായിക്കെതിരെ തെളിവിന്റെ ഒരു അംശം പോലുമില്ലെന്നും ​ഗോവിന്ദൻ വ്യക്തമാക്കി. കർത്തയുടെ മാസപ്പടി ഡയറിയിലെ പേര് വന്നതിലും അദ്ദേഹം മറുപടി നൽകി. താനൊരു പണവും വാങ്ങിയിട്ടില്ലെന്നും എം.വി. ​ഗോവിന്ദൻ വിശദീകരിച്ചു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026