BREAKING NEWS

നിലപാടുകളുടെ രാജകുമാരൻ!!! ചെയ്യുന്ന കാര്യങ്ങൾ കാണുമ്പോൾ നില കുറച്ച് പാടാകുമെന്നാണ് തോന്നുന്നത്, വി ഡി സതീശനെ പരിഹസിച്ച് എം എം ബേബി

· · 1 min read
Share: Copied!

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. നിലപാടുകളുടെ രാജകുമാരൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തന്റെ സുഹൃത്തായ വി.ഡി സതീശൻ ചെയ്യുന്ന കാര്യങ്ങൾ കാണുമ്പോൾ നില കുറച്ച് പാടാകുമെന്നാണ് തോന്നുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യയാത്ര ചൂണ്ടികാണിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. കോഴിക്കോട് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോ​ഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പ്രതികരണം.

അതേസമയം, സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിലെ ചർച്ചകൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകരുതെന്ന് പ്രതിനിധികൾക്ക് അദ്ദേ​ഹം കർശന നിർദേശം നൽകി. ഉൾപ്പാർട്ടി വിമർശനങ്ങൾ പുറത്തുപറയുന്നത് കമ്മ്യൂണിസ്റ്റ് ശൈലിയല്ലായെന്നും തെറ്റുകൾ തിരുത്തി പാർട്ടി മുന്നോട്ട് പോകുമെന്നും, നാലുതരം വിമർശകരാണ് പാർട്ടിക്ക് ചുറ്റുമുള്ളതെന്നും ഈ പാർട്ടിയെ ആവശ്യമുണ്ടെന്ന് തിരിച്ചറിഞ്ഞ് വിമർശിക്കുന്നവരെ ഉൾകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

BREAKING NEWS
മലമൂത്ര വിസര്‍ജനം നടത്തിയതിന് മൂന്നു വയസുകാരന് ക്രൂര മര്‍ദനം, കാലില്‍ നിറയെ പാടുകള്‍, അങ്കണവാടി അധ്യാപികയ്ക്ക് സസ്പെൻഷൻ
14 Nov 2026
BREAKING NEWS
കൊച്ചിയിൽ കണ്ട കാഴ്ച എന്നെ വല്ലാതെ വേദനിപ്പിച്ചു... യാതൊരു മടിയുമില്ലാതെ പരസ്യമായി ബീഫ് വിൽക്കുന്നു, നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും ഇടപെടണം, ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ഉത്തരേന്ത്യൻ സ്വദേശി, കമന്റ് ബോക്സില്‍ ബീഫ് റെസിപ്പികള്‍ പങ്കുവച്ച് മലയാളികള്‍
14 Nov 2026
BREAKING NEWS
സബർമതി തീവെപ്പ് മനഃപൂർവം; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തോട് വിയോജിച്ച് അന്വേഷണത്തലവൻ; 'ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ' വീണ്ടും വിവാദത്തിൽ; നരസിംഹറാവുവിനെക്കുറിച്ച് രേഖപ്പെടുത്താതിൽ കോൺ​ഗ്രസിനുള്ളിൽ അതൃപ്തി
14 Nov 2026
BREAKING NEWS
വി​നോ​ദ യാ​ത്ര​ക്കി​ടെ 16കാരനെ പീഡിപ്പിച്ചു, മ​ദ്രസ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍
14 Nov 2026