BREAKING NEWS

പൊളിച്ചു കളയുന്നത് എന്തിനാണ്?? ചോർച്ചയും പ്ലംബിങ് തകരാറും ചെറിയ വീഴ്ചകൾ മാത്രം, പരിഹരിക്കാവുന്നതേയുള്ളൂ, രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് മുഖ്യമന്ത്രിയുടെ ശ്രമമം, മുണ്ടംവേലിയിലെ ഫ്ലാറ്റ് വിവാദത്തില്‍ എം എ ബേബി

· · 1 min read
Share: Copied!

കൊച്ചി: തോപ്പുംപടി മുണ്ടംവേലിയിലെ ഫ്ലാറ്റ് പൊളിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി. തോമസ് ഐസക്ക്. കെട്ടിടത്തിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അവ അറ്റകുറ്റപ്പണി നടത്തി പരിഹരിക്കുകയാണ് വേണ്ടതെന്നും, യാതൊരു പഠനവും നടത്താതെയാണ് മുഖ്യമന്ത്രി ഫ്ലാറ്റ് പൊളിച്ചു കളയാൻ പറയുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഫ്ലാറ്റിലെ ചോർച്ചയോ പ്ലംബിങ് തകരാറുകളോ ഏത് പുതിയ കെട്ടിടത്തിലും വരുന്ന ചെറിയ വീഴ്ചകൾ മാത്രമാണെന്നും, അതിന് മുഴുവൻ കെട്ടിടവും പൊളിച്ചു കളയുന്നത് എന്തിനാണെന്നും തോമസ് ഐസക്ക് ചോദിച്ചു. ലൈഫ് മിഷൻ പദ്ധതിയെ അട്ടിമറിക്കാനും വിവാദങ്ങളിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമാണ് ഇതിന് പിന്നിലെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

ഫ്ലാറ്റിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അത് അന്വേഷിച്ച് പരിഹരിക്കണമെന്നും, അവിടത്തെ താമസക്കാരെ സുരക്ഷിതമായി മാറ്റി താമസിപ്പിച്ച് പ്രശ്നപരിഹാരത്തിന് തയാറാകണമെന്ന നിലപാടാണ് സിപിഎമ്മും പങ്കുവെക്കുന്നത്. അതേസമയം, മുണ്ടംവേലിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണത്തിലെ ഗുരുതരമായ അപാകതകളും ക്രമക്കേടുകളും വിജിലൻസ് അന്വേഷിക്കും. പ്രാഥമിക അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു.

ഇതുസംബന്ധിച്ച ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് വിജിലൻസ് ഡയറക്ടർക്ക് കൈമാറി. സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് മുഖ്യമന്ത്രിക്ക് ഔദ്യോഗികമായി ശിപാർശ നൽകിയിരുന്നു.

 

BREAKING NEWS
ഇടുക്കിയിൽ കനത്ത മഴ, കല്ലാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു, ഡാമിലെ വെള്ളം ഒഴുക്കിവിടുന്ന സാഹചര്യത്തിൽ ചിന്നാർ, കല്ലാർ പുഴകളുടെ ഇരുകരകളിൽ താമസിക്കുന്നവർ തീരത്തു ജാഗ്രത പാലിക്കണം- കളക്ടർ!! അടിമാലി-മൂന്നാർ റൂട്ടിൽ ഗതാഗതം നിരോധിച്ചു
20 Oct 2026
BREAKING NEWS
"ആർഎസ്എസ് പുരുഷന്മാർക്ക് മാത്രം പ്രാധാന്യം നൽകുന്ന ഭരണഘടനാവിരുദ്ധ സംഘടന, സ്ത്രീകൾ പുരുഷന്മാരുടെ സ്വത്താണെന്ന് അവർ വിശ്വസിക്കുന്നു!! അവരുടെ സ്വന്തം സ്ത്രീകളിൽ പലരും എന്റെ പക്ഷത്താണ് നിൽക്കുന്നത്, അവരുടെ പിന്തുണ എനിക്കുണ്ട്, ഞാൻ വിശ്വസിക്കുന്നത് ശിവശക്തിയിൽ"- രാഹുൽ ഗാന്ധി
20 Oct 2026
BREAKING NEWS
'ഈ പ്രസ്ഥാനത്തെ യഥാർഥത്തിൽ മുന്നോട്ടുകൊണ്ടുപോയത് ആരാണെന്ന് ചോദിച്ചാൽ അത് അവരാണ്, ഞാൻ അവരുടെ നിർദേശങ്ങൾ അനുസരിക്കുക മാത്രമാണ് ചെയ്തത്, നാളെ എവിടെ പോകണം, എന്തു ചെയ്യണമെന്ന് അവർ പറയും, ഞാൻ അത് ചെയ്യും!! പുറത്തുനിന്ന് നോക്കുമ്പോൾ ഞാനാണ് നേതാവെന്ന് തോന്നാമെങ്കിലും യഥാർഥത്തിൽ തീരുമാനങ്ങൾ എടുത്തിരുന്നത്...
20 Oct 2026
BREAKING NEWS
കോവളം സ്പായിൽ മനുഷ്യമൃ​ഗങ്ങളിൽ നിന്ന് 16 കാരി നേരിട്ടത് ഒരു പെൺകുട്ടിക്ക് താങ്ങാനാകുന്നതിലും അപ്പുറം പീഡനം, ഒരു ദിവസം പതിനഞ്ചോളം ആളുകൾ വരെ പെൺകുട്ടിയെ പീഡനത്തിനിരയാക്കി!! കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെടർ അനുരൂപ് അറസ്റ്റിൽ, ഇയാൾക്ക് മറ്റു സ്പാകളുമായി ബന്ധങ്ങളുണ്ടോ എന്നതിലും അന്വേഷണം, സസ്പെൻഷൻ
20 Oct 2026