BREAKING NEWS

കുടുംബത്തിനോടൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെ ഇറച്ചി തൊണ്ടയിൽ കുടുങ്ങി, കുഴഞ്ഞുവീണ് ഗാനരചയിതാവിന് ദാരുണാന്ത്യം, മരണകാരണം തിരിച്ചറിഞ്ഞത് പോസ്റ്റുമോർട്ടത്തിനിടെ

· · 1 min read
Share: Copied!

തൃശ്ശൂർ: ഭക്ഷണം കഴിക്കുന്നതിനുടെ ഇറച്ചി തൊണ്ടയിൽക്കുടുങ്ങി ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഗാനരചയിതാവ് കുഴഞ്ഞുവീണു മരിച്ചു. ദേശമംഗലം ഒലിച്ചിയിൽ താമസിക്കുന്ന ചെരുവിൽ വീട്ടിൽ ഭാസ്കരൻ(മണി-67) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം. അസ്വസ്ഥതയോടെ കുഴഞ്ഞുവീണതിനെത്തുടർന്ന് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. എന്നാൽ മരണകാരണം എന്തെന്ന് വ്യക്തമായിരുന്നില്ല.

ഭാസ്കരനു നിരവധി ജീവിതശൈലീരോഗങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അസ്വാഭാവിക മരണമായതിനാൽ ചെറുതുരുത്തി പോലീസ് കേസെടുത്ത് മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് തൊണ്ടയിൽ ഇറച്ചിക്കഷ്ണം കുടുങ്ങിയതായി കണ്ടെത്തിയത്.

വിവിധ ക്ഷേത്രങ്ങളെക്കുറിച്ചും മറ്റു ഭക്തിഗാനങ്ങളും രചിച്ചു ചിട്ടപ്പെടുത്തി പുറത്തിറക്കിയിട്ടുണ്ട്. ഭാര്യ: ഇന്ദിര. മക്കൾ: സുമികേഷ്, അഭിലാഷ്.

ഒഴുകിയെത്തിയ മൃതദേഹത്തെ അവർ മരക്കഷ്ണം ഉപയോ​ഗിച്ച് വലിച്ചടുപ്പിച്ചു, മുടിയിൽ കുത്തിപ്പിടിച്ച് കാതിൽ കിടന്ന കമ്മലുകൾ ഊരിയെടുത്തു, പിന്നാലെ മൃതദേഹം ഒഴുക്കിവിട്ടു!! ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ചുറ്റുമുള്ളവർ… നേപ്പാളിൽ നാരായണി നദിയിലേക്ക് ഒഴുകിപ്പോയ യുവതിയുടെ മൃതദേഹത്തിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച രണ്ട് പേർ അറസ്റ്റിൽ- വീഡിയോ

BREAKING NEWS
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിൻ സർവീസിൽ നിയന്ത്രണം; വന്ദേഭാരത് തൃശ്ശൂർ വരെ, പരശുറാമും നേത്രാവതിയും വൈകും
26 Oct 2026
BREAKING NEWS
"ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു, കത്തിയെടുത്തു, കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു".... ദുരിതം നിറഞ്ഞ 491 ദിവസങ്ങൾ, സഹപ്രവർത്തകനേയും രക്ഷിക്കാനയച്ചവരെയുമെല്ലാം റഷ്യൻ സൈന്യം വകവരുത്തി, ഇരു കാലുകളും നഷ്ടപ്പെട്ടു, ഒടുവിൽ ഡ്രോണിൽ ആകാശമാർഗം ആ അത്ഭുത രക്ഷപ്പെടൽ... യ...
26 Oct 2026
BREAKING NEWS
ട്രംപ് ഇസ്രയേലിന്റെ ഉപകരണമോ? "ട്രംപിന്റെ ഇനി ശേഷിക്കുന്ന രണ്ടു വർഷം ഇറാനെതിരായ ദൗത്യം പൂർത്തിയാക്കാൻ ഇസ്രയേൽ ഉപയോഗിക്കണം, ശേഷം ആരായിരിക്കും യുഎസ് പ്രസിഡന്റാകുകയെന്ന് പറയാനാകില്ല"- ഇസ്രയേൽ പ്രധാനമന്ത്രി!! ടെൽ അവീവിന് മുകളിൽ ആണവസ്ഫോടനം നടക്കുന്നതായി നെതന്യാഹുവിന്റെ എഐ ചിത്രം, തെരഞ്ഞെടുപ്പിനു തൊട്ടു...
26 Oct 2026
BREAKING NEWS
"ഞങ്ങൾക്ക് ഒറ്റ തന്തയേ ഉള്ളൂ, അദ്ദേഹത്തെയാണ് കൊന്നുകളഞ്ഞത്!! ഞാനും എന്റെ അച്ഛനും ഒരുനാൾ ഇവിടെ പരാതി കൊടുക്കാൻ വന്നപ്പോൾ അച്ഛന്റെ അച്ഛനെ വിളിച്ച ടീംസ് ആണ്, എന്റെ അച്ഛന്റെ ചിതപോലും കത്തി തീർന്നിട്ടില്ല... എന്നിട്ടാണ് ഇവിടെ വന്ന് സംസാരിക്കുന്നത്, നീതിക്കായി ഏതറ്റം വരെയും പോകും- ജയബാലകൃഷ്ണന്റെ  മക്കൾ
26 Oct 2026