BREAKING NEWS

സിനിമാ താരങ്ങളുടെ ആഡംബര കാർ കള്ളക്കടത്ത് കേസ് മുറുകുന്നു!! അന്വേഷണം ഏറ്റെടുത്ത് ഭൂട്ടാൻ സർക്കാരും, അതിർത്തിയിൽ പഴുതടച്ച് പരിശോധന

· · 1 min read
Share: Copied!

ന്യൂഡൽഹി: സിനിമാ താരങ്ങളായ ദുൽഖർ സൽമാൻ, അമിത് ചക്കാലയ്ക്കൽ ഉൾപ്പെട്ട ആഡംബര കാർ കള്ളക്കടത്ത് കേസിൽ അന്വേഷണം ഏറ്റെടുത്ത് ഭൂട്ടാൻ സർക്കാരും. ഇതുമായി ബന്ധപ്പെട്ട കേസ് ഇന്ത്യയുടെയും ഭൂട്ടാൻറെയും ആഭ്യന്തര സെക്രട്ടറിമാർ കേസ് ചർച്ച ചെയ്തു. കഴിഞ്ഞ മാസാവസാനം ഭൂട്ടാനിൽ വെച്ചാണ് യോഗം ചേർന്നത്. അതിർത്തി വഴിയുള്ള കള്ളക്കടത്തിൻറെ ഉറവിടം കണ്ടെത്താൻ അന്വേഷണം ശക്തമാക്കുമെന്ന് ഇരുരാജ്യങ്ങളും ചേർന്ന് തീരുമാനിച്ചു. അതിർത്തിയിലെ പഴുതുകൾ അടച്ച് പരിശോധന സംവിധാനം ശക്തിപ്പെടുത്തും. ഭൂട്ടാന് റോയൽ കസ്റ്റംസുമായി അന്വേഷണ വിവരങ്ങൾ പങ്കുവെക്കാനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായതായി റിപ്പോർട്ട്.

കൂടാതെ ആഡംബര കാർ കള്ളക്കടത്ത് കേസിൽ റാക്കറ്റിന്റെ ഉന്നതങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് ഇതുരാജ്യങ്ങളുടെയും തീരുമാനം. പിടിച്ചെടുത്ത വാഹനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ക്രോഡീകരിക്കുന്ന തിരക്കിലാണ് കസ്റ്റംസ് പ്രിവന്റീവ്. സമഗ്രമായ റിപ്പോർട്ട് കേന്ദ്ര ഏ‍ജൻസികൾക്ക് ഉടൻ കൈമാറും. ഇതോടെ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ കേസുകളും രജിസ്റ്റർ ചെയ്യപ്പെടുമെന്നും റിപ്പോർട്ടുകളുണ്ട്.

BREAKING NEWS
'എന്നെ സമ്മർദ്ദപ്പെടുത്തരുത്, ബ്ലാക്ക് മെയിൽ ചെയ്യരുത്' എന്നാണ് നേരിൽ കണ്ടപ്പോൾ പറഞ്ഞത്, കള്ളങ്ങൾ വിളിച്ചു പറയുന്നത് മുഖ്യമന്ത്രി കസേരയിരിക്കുന്ന ആൾക്ക് ചേരുന്ന രീതിയല്ല, സഭയിൽ പറഞ്ഞത് കള്ളം!! കാര്യം നടക്കില്ലെന്ന നിലപാടാണ് മന്ത്രിക്ക് ഉള്ളതെങ്കിൽ ഒരു ജീവൻ ഇവിടെ നഷ്ടമാകും, ഒരു വളർമതി മരിച്ചാൽ 100...
28 Oct 2026
BREAKING NEWS
പ്രതികൾ ഈ പറയുന്നതുപോലെ ഒരു തെറ്റും ചെയ്തിട്ടില്ല, അബദ്ധം സംഭവിച്ചത്, ആദ്യം തന്നെ ഇവരെ കുരുക്കുന്നതിനായുള്ള ഒരു ക്ലൈമാക്‌സ് തയാറായിരുന്നു- പ്രതിഭാഗം, അപകടം നടന്നയുടൻ സുഹൈൽ ഉമ്മയേയും ബാപ്പയേയും വിളിച്ചു, പ്രതികൾ സമൂഹത്തിലെ ഉന്നതർ, പുറത്തുപോയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്- പോലീസ് കോടതിയിൽ!! ...
28 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ നയം വ്യക്തമാക്കി ആഭ്യന്തര വകുപ്പ്!! മുഖംനോക്കാതെ നടപടി... തലപ്പത്തും സീറ്റ് തെറിച്ചു, കൊച്ചി സിറ്റി പോലീസ് കമ്മിഷണറെ മാറ്റി, കാളിരാജ് മഹേഷ് കുമാറിനു പകരമെത്തുക ആർ നിശാന്തിനി?
28 Oct 2026
BREAKING NEWS
41.9% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 28 സീറ്റുകളിൽ ലീഡ്, ആഘോഷത്തിന് തുടക്കമിട്ട് അനുയായികൾ!! രാഷ്ട്രീയത്തിൽനിന്ന് വിരമിക്കണമെന്ന് ഐസൻകോട്ട്
28 Oct 2026