BREAKING NEWS

‘ഈ മാല എന്റെ കൈകളിൽ കിട്ടിയിട്ട് ഇന്നേക്ക് 9 ദിവസമായി, ആദ്യം സന്തോഷിച്ചു… പിന്നീട് കയ്യിലെടുക്കുന്തോറും എന്തോ ഒരു നെഗറ്റീവ് ഫീൽ, ഒരു വിറയൽ!! പിന്നെ തീരുമാനിച്ചു, ആരാന്റെ മുതൽ വേണ്ടെന്ന്, ഇത്രയും ദിവസം കയ്യിൽ വച്ചതിനും വേദനിപ്പിച്ചതിനും മാപ്പ്… ’

· · 1 min read
Share: Copied!

പൊയ്‌നാച്ചി: കളഞ്ഞുപോയ കെട്ടുതാലി തിരിച്ചു കിട്ടിയതിനേക്കാൾ സങ്കടമായി ആ കത്ത് വായിച്ചപ്പോൾ… ആ വ്യക്തി കള്ളനാണോയെന്ന് അറിയില്ല, എങ്കിലും നല്ല മനസിന് ഉടമയെന്ന് ഉറപ്പ്. പൊയ്നാച്ചി പറമ്പ ലക്ഷ്മി നിവാസിൽ എം. ഗീതയുടെ വീടിന്റെ വരാന്തയിൽ പ്രത്യക്ഷപ്പെട്ട മാലയ്‌ക്കൊപ്പം ഉണ്ടായിരുന്ന കത്ത് ഇങ്ങനെ –

‘ഈ മാല എന്റെ കൈകളിൽ കിട്ടിയിട്ട് ഇന്നേക്ക് 9 ദിവസമായി. ആദ്യം സന്തോഷിച്ചു. പിന്നീട് കയ്യിലെടുക്കുന്തോറും എന്തോ ഒരു നെഗറ്റീവ് ഫീൽ, ഒരു വിറയൽ. കുറേ ആലോചിച്ചു, എന്തു ചെയ്യണം. ഇത് കെട്ടുതാലിയാണെന്നുള്ള സന്ദേശം വാട്സാപിൽ കണ്ടു. പിന്നെ തീരുമാനിച്ചു, ആരാന്റെ മുതൽ വേണ്ടെന്ന്. എന്നെ പരിചയപ്പെടുത്താൻ താൽപര്യമില്ല. ഇത്രയും ദിവസം കയ്യിൽ വച്ചതിനും വേദനിപ്പിച്ചതിനും മാപ്പ്.. ’

അതേസമയം ഈ മാസം 4ന് വൈകിട്ട് പൊയ്‌നാച്ചിയിൽനിന്ന് പറമ്പയിലേക്ക് ഭർത്താവ്, റിട്ട. റവന്യു ഉദ്യോഗസ്ഥൻ വി ദാമോദരനൊപ്പം ബസിൽപോയി തിരികെ വീട്ടിലെത്തിയപ്പോഴാണ് 36 ഗ്രാം തൂക്കമുള്ള താലി മാല നഷ്ടപ്പെട്ടതായി അറിയുന്നത്. തുടർന്നു മേൽപറമ്പ് പോലീസിൽ പരാതിനൽകി. പോലീസിന്റെ പൊതുജനക്കൂട്ടായ്മാ വാട്സാപ് ഗ്രൂപ്പിൽ സന്ദേശം ഷെയർചെയ്തു. തുടർന്നു കഴിഞ്ഞ ദിവസം രാവിലെ 10.30ന് ഗീതയും ദാമോദരനും പൊയ്‌നാച്ചിയിലേക്കു പോകാൻ ഇറങ്ങുമ്പോഴാണ് വരാന്തയിലെ ഇരിപ്പിടത്തിൽ കുറിപ്പും സ്വർണവും കണ്ടത്. കത്തിനു താഴെ സമീപത്തെ സ്ഥല നാമമായ ‘കുണ്ടംകുഴി’ എന്ന് എഴുതിയിട്ടുണ്ട്.

കൊച്ചു ​ഗള്ളി… ചർമം കണ്ടാൽ പ്രായം തോന്നില്ല!! മിന്റ ദേവി ‘മുത്തശ്ശി’ക്കു തെരഞ്ഞെടുപ്പു കമ്മിഷന്റെ കണക്കിൽ പ്രായം 124…സമൂഹമാധ്യമങ്ങളിൽ താരമായി 35 കാരി

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026