BREAKING NEWS

“ലോക”യുടെ മാന്ത്രിക ലോകം സൃഷ്ടിച്ചവർ; ബംഗ്‌ളാനും ജിത്തു സെബാസ്റ്റ്യനും കയ്യടിച്ച് പ്രേക്ഷകർ

· · 1 min read
Share: Copied!

കൊച്ചി: ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമ്മിച്ച “ലോക – ചാപ്റ്റർ വൺ ചന്ദ്ര” എന്ന ഫാന്റസി ത്രില്ലർ ചിത്രം മെഗാ ബ്ലോക്ക്ബസ്റ്റർ വിജയം നേടി കുതിപ്പ് തുടരുകയാണ്. കല്യാണി പ്രിയദർശൻ, നസ്ലൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ഡൊമിനിക് അരുൺ. ഇപ്പോഴിതാ, ചിത്രത്തിനായി അമ്പരപ്പിക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമായ ഒരു മാന്ത്രിക ലോകം സൃഷ്‌ടിച്ച പ്രൊഡക്ഷൻ ഡിസൈനർ ബംഗ്‌ളാനും കലാസംവിധായകൻ ജിത്തു സെബാസ്റ്റ്യനും കയ്യടിക്കുകയാണ് പ്രേക്ഷക സമൂഹം. പാൻ ഇന്ത്യൻ തലത്തിലാണ് ഇവർക്ക് പ്രശംസ ലഭിക്കുന്നത്.

കല്യാണി അവതരിപ്പിച്ച ചന്ദ്ര എന്ന കേന്ദ്ര കഥാപാത്രത്തിന്റെ ഫ്ലാഷ് ബാക്ക് രംഗങ്ങൾ മുതൽ, ചന്ദ്രയെ പോലെയുള്ള കഥാപാത്രങ്ങൾ വിഹരിക്കുന്ന മറ്റൊരു ലോകവും, ചന്ദ്ര ഇപ്പോൾ ഇടപെടുന്ന പുതിയ ലോകവും അവർ സൃഷ്ടിച്ചത് അതീവ സൂക്ഷ്മതയോടെയും ഒപ്പം വിസ്മയിപ്പിക്കുന്ന മികവോടെയുമാണ്. ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന പ്രൊഡക്ഷൻ നിലവാരമാണ് പ്രൊഡക്ഷൻ ഡിസൈൻ, കലാസംവിധാനം എന്നിവയിലൂടെ ഇവർ ചിത്രത്തിനായി പകർന്നു നൽകിയത്. ചിത്രത്തിനായി പ്രേക്ഷകർ ഇതുവരെ കാണാത്ത ഒരു ലോകം ഇവർ ഒരുക്കിയെടുത്തു.

ഇതൊരു മലയാള ചിത്രമാണോ എന്ന് തോന്നിക്കുന്ന തരത്തിൽ പ്രേക്ഷകരെ ആകർഷിക്കാൻ “ലോക”യ്ക്ക് സാധിക്കുന്നുണ്ട്. കേരളത്തിൽ മാത്രമല്ല, തമിഴ്, തെലുങ്ക് സംസ്ഥാനങ്ങളിലും വിദേശ മാർക്കറ്റിലും ചിത്രം ബോക്സ് ഓഫീസിൽ കത്തി കയറുകയാണ്. കേരളത്തിൽ വമ്പൻ കുതിപ്പ് തുടരുന്ന ചിത്രം ഇതിനോടകം മലയാള സിനിമയിലെ പല ബോക്സ് ഓഫീസ് റെക്കോർഡുകളും തിരുത്തിയെഴുതി കഴിഞ്ഞു. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളുടെ ലിസ്റ്റിലേക്കാണ് ചിത്രം കുതിച്ചു കയറുന്നത്. പാൻ ഇന്ത്യ തലത്തിൽ അഭിനന്ദനം ലഭിക്കുന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറുകയാണ്. കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ കേന്ദ്ര കഥാപാത്രത്തെയാണ് ചിത്രത്തിൽ കല്യാണി അവതരിപ്പിക്കുന്നത്. കേരളത്തിൻ്റെ സംസ്കാരത്തിലും മിത്തുകളിലും ഊന്നി ഒരു ഫാൻ്റസി ലോകം തന്നെയാണ് ചിത്രത്തിലൂടെ സംവിധായകൻ ഒരുക്കിയത്.

കല്യാണി പ്രിയദർശൻ, നസ്ലൻ എന്നിവർക്കൊപ്പം സാൻഡി മാസ്റ്റർ, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ഇവരുടെ കൂടെ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന അതിഥി താരങ്ങളും ചിത്രത്തിന്റെ ഭാഗമാണ്. ജേക്സ് ബിജോയ് ഒരുക്കിയ പശ്ചാത്തല സംഗീതം, യാനിക്ക് ബെൻ ഒരുക്കിയ ഗംഭീര ആക്ഷൻ, നിമിഷ് രവിയുടെ ദൃശ്യങ്ങൾ എന്നിവയും ചിത്രത്തിന്റെ മികവിൽ വഹിച്ച പങ്ക് വളരെ വലുതാണ്. തമിഴിൽ എ ജി എസ് സിനിമാസ്, കർണാടകയിൽ ലൈറ്റർ ബുദ്ധ ഫിലിംസ്, നോർത്ത് ഇന്ത്യയിൽ പെൻ മരുധാർ, തെലുങ്കിൽ സിതാര എന്റെർറ്റൈന്മെന്റ്സ് എന്നിവർ എത്തിച്ച ചിത്രം കേരളത്തിൽ വിതരണം ചെയ്തത് വേഫറെർ ഫിലിംസ് തന്നെയാണ്.

ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്‌സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026