BREAKING NEWS

തദ്ദേശ തെരഞ്ഞെടുപ്പ് ​ഗോദയിലേക്ക് ട്രാൻസ് യുവതിയും!! തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലേക്ക് പോത്തൻകോട് ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥി അമേയ പ്രസാദ്, രണ്ടാംഘട്ട പട്ടിക പുറത്തുവിട്ട് കോൺഗ്രസ്

· · 1 min read
Share: Copied!

തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ രണ്ടാംഘട്ട പട്ടികയും കോൺഗ്രസ് പുറത്തുവിട്ടു. 13 സ്ഥാനാർഥികളെയാണ് രണ്ടാം ഘട്ടത്തിൽ കോൺഗ്രസ് പ്രഖ്യാപിച്ചത്. നേരത്തേ, 12 സ്ഥാനാർഥികളേയും പ്രഖ്യാപിച്ചിരുന്നു. പോത്തൻകോട് ഡിവിഷനിൽ ട്രാൻസ്ജൻഡർ വിഭാഗത്തിൽനിന്നുള്ള അമേയ പ്രസാദ് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും.

അതേസമയം നാവായിക്കുളം ഡിവിഷനിൽ ആർഎസ്പിയും കണിയാപുരത്ത് മുസ്‍ലിം ലീഗും മത്സരിക്കും. കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോപു നയ്യാർ പൂവച്ചൽ വാർഡിൽനിന്ന് ജനവിധി തേടും. ഡിസിസി വൈസ് പ്രസിഡന്റും മുൻ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റുമായ സുധീർഷാ പാലോട് കല്ലറയിൽ നിന്നാകും മത്സരിക്കുക.

രണ്ടാംഘട്ട പട്ടികയിലെ സ്ഥാനാർഥികൾ ഇവർ-
കല്ലറ: സുധീർഷാ പാലോട്
വെഞ്ഞാറമ്മൂട്: വെമ്പായം എസ്. അനിൽകുമാർ
ആനാട്: തേക്കട അനിൽകുമാർ
പാലോട്: അരുൺരാജ്
ആര്യനാട്: പ്രദീപ് നാരായണൻ
വെള്ളനാട്: എസ്. ഇന്ദുലേഖ
പൂവച്ചൽ: ഗോപു നെയ്യാർ
ഒറ്റശേഖരമംഗലം: ആനി പ്രസാദ്
കുന്നത്തുകാൽ: വിനി വി.പി
പാറശാല: കൊറ്റാമം വിനോദ്
മലയിൻകീഴ്: എം. മണികണ്ഠൻ
പോത്തൻകോട്: അമേയ പ്രസാദ്
കല്ലമ്പലം: ലിസ നിസാം

BREAKING NEWS
വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 14 ലക്ഷത്തിൽ നിന്ന് 17.5 ലക്ഷമാക്കി; പാമ്പുകടിയേറ്റുള്ള മരണത്തിന് അഞ്ചുലക്ഷം
25 Oct 2026
BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026