BREAKING NEWS

കൂടെ ഇറങ്ങി വരാൻ ആവശ്യപ്പെട്ട് ഫോൺ വിളിച്ചു, വിസമ്മതിച്ച 17 കാരിയെ പെട്രോളൊഴിച്ച് കത്തിച്ച് കൊന്നു, പ്രതിക്ക് ജീവപര്യന്തവും 4 ലക്ഷം രൂപ പിഴയും

· · 1 min read
Share: Copied!

പത്തനംതിട്ട: കടമ്മനിട്ടയിൽ 17 വയസ്സുകാരിയെ മുത്തച്ഛന്റെ മുന്നിൽ പെട്രോളൊഴിച്ചു കത്തിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി സജിലിന് (29) ജീവപര്യന്തം കഠിനതടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി   . പത്തനംതിട്ട അഡീഷൽ ജില്ലാ കോടതി (ഒന്ന്) ജഡ്ജി ജി.പി.ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. പിഴത്തുകയിൽ 2 ലക്ഷം രൂപ വീതം പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ 3 വർഷവും 3 മാസവും അധികതടവ് അനുഭവിക്കണം.

8 വർഷം മുൻപാണ് കടമ്മനിട്ട കല്ലേലിമുക്ക് കുരീചെറ്റയിൽ വീട്ടിൽ ശാരികയെ അയൽക്കാരൻ കൂടിയായ പ്രതി കല്ലേലിമുക്ക് തെക്കുംപറമ്പിൽ വീട്ടിൽ സജിൽ കൊലപ്പെടുത്തിയത്. 2017 ജൂലൈ 14ന് ശാരികയുടെ മുത്തച്ഛന്റെ വീട്ടിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. തനിക്കൊപ്പം ഇറങ്ങി വരണമെന്ന് പ്രതി ശാരികയോട് ഫോൺ വിളിച്ച് ആവശ്യപ്പെട്ടു. ഇത് നിഷേധിച്ചതോടെ നേരിട്ടെത്തിയ പ്രതി കയ്യിൽ കരുതിയ പെട്രോൾ ശാരികയുടെ തലയിലേക്ക് ഒഴിച്ച ശേഷം വീടിന്റെ വാതിലിൽ കത്തിച്ചുവച്ചിരുന്ന മെഴുകുതിരി ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നു.88 ശതമാനം പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിലായ ശാരികയെ കോട്ടയം മെഡിക്കൽ കോളജിലേക്കും അവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ഹെലികോപ്റ്ററിൽ കോയമ്പത്തൂരിലെ ഗംഗാ ആശുപത്രിയിലും എത്തിച്ചു. എട്ടാം ദിവസം ശാരിക മരിച്ചു.

മരിക്കും മുൻപ് ശാരിക സജിലിനെതിരെ നൽകിയ മൊഴികളാണു കേസിൽ പ്രധാന തെളിവായത്.ആക്രമണം നേരിൽ കണ്ട മുത്തച്ഛന്റെ മൊഴി, സജിൽ വീട്ടുമുറ്റത്ത് നിന്ന് ഇറങ്ങിയോടുന്നത് കണ്ട ശാരികയുടെ മാതാപിതാക്കളുടെ മൊഴി എന്നിവയും നിർണായക തെളിവുകളായി. സംഭവത്തിനു ദൃക്സാക്ഷിയായിരുന്ന മുത്തച്ഛൻ വിചാരണ തുടങ്ങും മുൻപ് മരിച്ചു. ശാരികയ്ക്ക് നേരെ നടത്തിയ ആക്രമണത്തിനിടെ പ്രതി സജിലിനും 30 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ചികിത്സതേടാതെ ഒളിവിൽ പോയ പ്രതിയെ അടുത്ത ദിവസം തന്നെ പൊലീസ് പിടികൂടിയിരുന്നു.

കേസിൽ സജിൽ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. ഇപ്പോൾ നർകോട്ടിക് സെൽ ഡിവൈഎസ്പിയായ ബി.അനിലാണ് കോടതിയിൽ ആദ്യം ആദ്യ കുറ്റപത്രം സമർപ്പിച്ചത്. ആറന്മുള പൊലീസ് ഇൻസ്പെക്ടറായിരുന്ന സി.കെ.മനോജാണ് തുടരന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഹരിശങ്കർ പ്രസാദ് ഹാജരായി.

BREAKING NEWS
ഇസ്രയേലിനെ ആക്രമിക്കാൻ ഇറാനൊപ്പം ചേർന്ന് തുനിഞ്ഞിറങ്ങരുത്, കനത്ത തിരിച്ചടിനേരിടേണ്ടി വരും, ഒന്നും അവസാനിച്ചിട്ടില്ല- ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പുമായി കാറ്റ്സ്!! നെതന്യാഹുവിന് പുതിയ യുദ്ധനീക്കങ്ങൾ നടത്താൻ ജനങ്ങളുടെ പിന്തുണയോ രാഷ്ട്രീയ അധികാരമോ ഇല്ല, സ്വന്തം രാഷ്ട്രീയ ആവശ്യങ്ങൾക്കായി സൈന്യത്തെ യുദ...
08 Nov 2026
BREAKING NEWS
'എനിക്ക് അഭിരാമിനെ അറിയില്ല, ചെയ്യാത്ത കുറ്റത്തിനാണ് എന്നെ ഇതിൽ പിടിച്ചുവെച്ചിരിക്കുന്നത്, ഞാൻ ഇവിടെ വന്നിട്ടില്ല, സംഭവം നടക്കുന്ന ദിവസംപോലും വന്നിട്ടില്ല, എന്നെ പ്രതിയാക്കിയതാണ്'... കഴിഞ്ഞ തവണ ചിരിച്ചുകൊണ്ട് മാധ്യമങ്ങൾക്കു മുന്നിലൂടെ കടന്നുപോയ ഉമർ ഇത്തവണയെത്തിയത് പൊട്ടിക്കരഞ്ഞ്
08 Nov 2026
BREAKING NEWS
ബന്ധുവായ 50കാരിയുമായി ഡോക്ടർക്കുണ്ടായിരുന്ന അടുപ്പത്തെച്ചൊല്ലിയുള്ള പ്രശ്നങ്ങളാണ് ആക്രമണത്തിനു പിന്നിൽ, വിളിച്ചുവരുത്തിയത് ബന്ധുവിന്റെ സ്വകാര്യദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിക്കാൻ- നടിയുടെ മൊഴി!! ഒളിവിൽ പോയ ഡോ. ജോൺസൺ കെ വർ​ഗീസിന്റെ ഫോണിൽ 12 യുവതികളുമായുള്ള സ്വകാര്യ ദ്യശ്യങ്ങൾ!! പ്രതി വിദേശത്തേക്കു കടന്...
08 Nov 2026
BREAKING NEWS
ചൂടാക്കിയ ഇസ്തിരിപ്പെട്ടി കൊണ്ട് പലതവണ പൊള്ളലേൽപ്പിച്ചു, ചൂടാക്കിയ കത്തി ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപ്പിച്ചു, തലയിൽ ആഴത്തിലുള്ള മുറിവ്, 3 ദിവസം വരെ ഭക്ഷണവും വെള്ളവുംകൊടുക്കാതെ പട്ടിണിക്കിട്ടു, രാവിലെ ആറുമണി മുതൽ പുലർച്ചെ രണ്ടുമണി വരെ ജോലി!! ജോലിക്കുന്ന വീട്ടിൽ നിന്ന് 16 കാരി നേരിട്ടത് അതിക്രൂര പ...
08 Nov 2026