BREAKING NEWS

ആലുവയിലേത് കോടതിയിൽ നിന്ന് ലേലത്തിലെടുത്ത ഭൂമി, അന്വേഷണം നടക്കട്ടെ വിശദമായ രേഖകളോടെ വ്യാഴാഴ്ച പത്രസമ്മേളനം വിളിക്കും- പിവി അൻവർ

· · 1 min read
Share: Copied!

മലപ്പുറം: അനധികൃതമായി ഭൂമി കൈവശപ്പെടുത്തിയെന്ന പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടതിനു പിന്നാലെ പ്രതികരണവുമായി പിവി അൻവർ രം​​ഗത്ത്. അന്വേഷണത്തിന് ഉത്തരവിട്ട ഭൂമി കോടതിയിൽ നിന്ന് ലേലത്തിലെടുത്തതാണ്. അന്വേഷണം നടക്കട്ടെയെന്നും വിശദമായ രേഖകളോടെ വ്യാഴാഴ്ച പത്രസമ്മേളനം വിളിക്കുമെന്നും യാഥാർഥ്യം ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കുമെന്നും അൻവർ പറഞ്ഞു.

കോടതിയിൽ നിന്ന് ലേലത്തിലെടുത്ത ഭൂമിയാണ്. ഡെബ്റ്റ് റിക്കവറി ട്രിബ്യൂണൽ ഡെൽഹിയിൽ നിന്ന് 2004-ലോ, അഞ്ചിലോ ലേലത്തിൽ പങ്കെടുത്ത് വാങ്ങിയതാണ്. കോടതി നൽകിയ അവകാശമാണ് ഇപ്പോഴും നിലനിൽക്കുന്നതെന്നും അൻവർ കൂട്ടിച്ചേർത്തു.

ആലുവയിൽ 11ഏക്കർ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കി, ഭൂമിക്ക് പട്ടയാവകാശം മാത്രം, പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം

ആലുവയിൽ 11 ഏക്കർ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയെന്ന പരാതിയിലാണ് പിവി അൻവറിനെതിരേ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. പാട്ടത്തിനെടുത്ത ഭൂമി പോക്കുവരവ് നടത്തി സ്വന്തം പേരിലേക്ക് മാറ്റി തട്ടിയെടുത്തുവെന്നാണ് അൻവറിനെതിരേയുള്ള പരാതി. നാല് മാസം മുൻപാണ് ഇതുസംബന്ധിച്ച പരാതി വിജിലൻസിന് ലഭിച്ചത്. വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തി ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിലാണ് കൂടുതൽ വിശദമായ അന്വേഷണം നടത്താൻ വകുപ്പ് അഡീഷണൽ സെക്രട്ടറി ഉത്തരവിട്ടത്.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026