BREAKING NEWS

വളർത്തുനായയെ ഓടിച്ച് പുലി ചെന്നുകയറിയത് ആൾത്താമസമുള്ള വീട്ടിൽ, പുലിയെ കണ്ട് കൈക്കുഞ്ഞുമായി യുവതി മുറിയുടെ വാതിലടച്ചതിനാൽ അപകടം ഒഴിവായി, വാതിൽ മാന്തി തുറക്കാൻ ശ്രമിച്ചതായി വീട്ടുകാർ

· · 1 min read
Share: Copied!

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ പൂമരുതിക്കുഴിയിൽ വളർത്തുനായയെ പിന്തുടർന്ന് പുലി വീട്ടിലേക്ക് ഓടിക്കയറി. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് 3.30 ഓടെയായിരുന്നു സംഭവം. പൊന്മേലിൽ രേഷ്മയുടെ വീട്ടിലേക്കാണ് പുലി ഓടിക്കയറിയത്. സ്ഥലത്ത് കണ്ടെത്തിയ കാൽപ്പാടുകൾ പുലിയുടേതെന്ന് വനം വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

വീട്ടിനുള്ളിൽ കൈക്കുഞ്ഞുമായി യുവതി ഇരുന്ന മുറിയിലേക്കു നായ കയറുന്നതു കുടുംബാംഗങ്ങൾ കണ്ടിരുന്നു. തുടർന്നു വീട്ടുകാർ പെട്ടെന്നു വാതിലടച്ചതിനാൽ അപകടമൊഴിവായി. പിന്നാലെ കതക് മാന്തി തുറക്കാൻ ശ്രമിച്ച ശേഷം പുലി പുറത്തേക്ക് ഓടിപ്പോകുകയും ചെയ്തുവെന്ന് വീട്ടുകാർ പറഞ്ഞു.

അതേസമയം കൂടുവെച്ച് പുലിയെ പിടിക്കാനാണ് നിലവിലെ ആലോചന. രണ്ടുവർഷത്തിനിടെ മേഖലയിൽ കൂടുവെച്ച് രണ്ട് പുലികളെ പിടികൂടിയിരുന്നു. കലഞ്ഞൂർ നാലാം വാർഡ് പാക്കണ്ടമെന്ന സ്ഥലത്ത് ഇന്നലെ പുലർച്ചെ പുലി ഇറങ്ങി കോഴിയെ പിടിക്കുന്ന സിസിടിവി ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.

വലിഞ്ഞുകയറി പോയതല്ല, ഞാൻ ആരാണെന്ന് ഒന്നു ഗൂഗിൾ ചെയ്താൽ മതി, ഒരു ദലിതന്റെ ക്യാമറക്കണ്ണിലൂടെ ലോകത്തെ വീക്ഷിക്കുന്നതു പോലെ ആകില്ല ഒരു ഉന്നതകുലജാതൻ ലോകത്തെ കാണുന്നത്, അടൂർ ദലിതന്റെ ജീവിതാവസ്ഥ ശരിക്കും കണ്ടു പഠിക്കണം- പുഷപ്‌വതി

.

BREAKING NEWS
’യമുനയിലെ മലിനീകരണം കുറഞ്ഞു’; അവകാശവാദത്തിന് പിന്നാലെ നദിയിൽ മുങ്ങിക്കുളിച്ച് വെള്ളം കുടിച്ച് മനോജ് തിവാരി, രാഹുൽ ഗാന്ധിയുംഅരവിന്ദ് കെജ്രിവാളും വന്നു കുളിക്കൂവെന്നും തിവാരി
30 Oct 2026
BREAKING NEWS
അഭിനയ മോഹത്തിന് വീട്ടുകാര്‍ എതിരുനിന്നു, നിര്‍ബന്ധത്തിന് വഴങ്ങി ബിബിഎയ്ക്ക് ചേര്‍ന്നു, 19-ാം നിലയില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി
30 Oct 2026
BREAKING NEWS
രണ്ട് വർഷമായി പ്രണയത്തിൽ, കാമുകിയെ കാണാനെത്തിയ 31 കാരന്റെ കൈ-കാലുകൾ ബന്ധിച്ച് പുളിമരത്തിൽ കെട്ടിയിട്ടു, വടികളും അടിക്കോലുകളും ഉപയോഗിച്ച് ക്രൂര മർദനം, വിവരമറിഞ്ഞ് യുവാവിന്റെ പിതാവെത്തുമ്പോൾ കണ്ടത് ഇരുമ്പുകട്ടിലിൽ കിടത്തി ചാക്കുപോലുള്ള ഒരു പുതപ്പ് ഉപയോഗിച്ച് മൂടിയ മകന്റെ മൃതദേഹം!! യുവതിയുടെ അമ്മയും...
30 Oct 2026
BREAKING NEWS
പാതിരാത്രി എംഎസ്എഫ് നേതാവിന്റെ വീടിന് നേരെ പെട്രോള്‍ ബോംബേറ്, കേസെടുത്ത് പൊലീസ്
30 Oct 2026