BREAKING NEWS

ദിലീപിനെതിരെ തെളിവുകളുണ്ടായിട്ടും ജഡ്ജി പക്ഷപാതപരമായി പെരുമാറി, മെമ്മറി കാര്‍ഡ് ചോര്‍ന്ന കേസിലും ജഡ്ജി സംശയ നിഴലില്‍, ഇങ്ങനെ ഒരാള്‍ വിധി പറയാന്‍ അര്‍ഹയല്ല, പ്രോസിക്യൂഷൻ ഡിജിയുടെ നിയമോപദേശം പുറത്ത്

· · 1 min read
Share: Copied!

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കും ജഡ്ജിക്കുമെതിരെ ഗുരുതര പരാമർശങ്ങളുമായി നിയമോപദേശം. പ്രോസിക്യൂഷൻ ഡിജിയുടെ നിയമോപദേശത്തിന്‍റെ പകർപ്പ് പുറത്ത്. സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ വിശദമായ കുറിപ്പും നിയമോപദേശത്തിലുണ്ട്.

മെമ്മറി കാർഡ് ചോർന്ന കേസിൽ സംശയ നിഴലിലാണ് വിചാരണ കോടതി ജഡ്ജിയെന്നും അതിനാൽ ജഡ്ജിക്ക് വിധി പറയാൻ അവകാശമില്ലെന്നുമാണ് നിയമോപദേശം.ദിലീപിനെതിരെ ഗൗരവമേറിയ നിരവധി തെളിവുകൾ സമർപ്പിച്ചിട്ടും എല്ലാം പക്ഷപാതത്തോടെ കോടതി തള്ളിയെന്നും നിയമോപദേശത്തിൽ പറയുന്നു. ജഡ്ജി പെരുമാറിയത് വിവേചനപരമായിട്ടാണ്. തെളിവുകൾ പരിശോധിക്കാൻ കോടതി സ്വീകരിച്ചത് രണ്ട് തരം സമീപനമാണ്.

ഒന്ന് മുതൽ ആറ് വരെ പ്രതികൾക്ക് എതിരെ അംഗീകരിച്ച തെളിവുകൾ പോലും ദിലീപിനെതിരെ അംഗീകരിച്ചില്ല. തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നെന്ന് തെളിഞ്ഞ ദിലീപിന്റെ അഭിഭാഷകരെ തുടരാൻ അനുവദിച്ചു. അവരുടെ പ്രവൃത്തിയെ അനുമോദിക്കുന്ന തരത്തിലാണ് വിധിയിലെ പരാമർശങ്ങൾ എന്നും നിയമോപദേശത്തിൽ പറയുന്നു. അടുത്ത ആഴ്ചക്കുള്ളിൽ സർക്കാർ അപ്പീൽ നൽകും.

BREAKING NEWS
യമുനാ നദി 30 കിലോമീറ്റർ ശുചീകരിച്ചെന്ന് മനോജ് തിവാരി; ‘എങ്കിൽ വരൂ, കുഞ്ച് ഘാട്ടിലെ നദീജലം കുടിക്കൂ‘വെന്ന് എഎപിയുടെ വെല്ലുവിളി
30 Oct 2026
BREAKING NEWS
നേഹയെപ്പോലൊരു മകളെയല്ല, ഭദ്രകീർത്തിയെപ്പോലൊരു മകളെയാണ് വളർത്തേണ്ടത്’; വിനീത് ശ്രീനിവാസന് തുറന്ന കത്തുമായി സെൻകുമാർ
30 Oct 2026
BREAKING NEWS
‘ഇവർക്കൊന്നും ബോധമില്ലേ? ബുദ്ധിയുള്ള മനുഷ്യരല്ലേ? ഫോണിലൂടെ അറസ്റ്റ് ചെയ്യപ്പെടുമെന്ന് എങ്ങനെ വിശ്വസിക്കും? ഫോൺ ചുമരിലേക്ക് എറിഞ്ഞാൽ എല്ലാ ഭീഷണിയും തീരും; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ബാങ്കുകൾ നഷ്ടപരിഹാരം നൽകണം’: സുപ്രീംകോടതി
30 Oct 2026
BREAKING NEWS
നഷ്ടമായത് മൂന്നു പെൺകുട്ടികൾക്ക് ശേഷം കാത്തിരുന്നു കിട്ടിയ ഏക ആൺതരിയെ!! നാലുവയസുകാരന്റെ കൈയിലെ ചോക്ലേറ്റ് മേടിച്ചുകഴിച്ചതിന് അമ്മ വഴക്കു പറഞ്ഞു, ദിവസങ്ങളോളും പക മനസിൽ കരുതിവച്ചു, ചോക്ലേറ്റ് തരാമെന്നു പറഞ്ഞ് അയൽവാസിയായ കുഞ്ഞിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വെള്ളടാങ്കിലേക്ക് തള്ളിയിട്ടു, കുട്ടി പുറ...
30 Oct 2026