BUSINESS

അങ്ങനെയിപ്പോ ഇന്ത്യയിൽ പോയി ഉണ്ടാക്കേണ്ട…!! ഇന്ത്യ വിടൂ…, ചൈനീസ് ടെക്നീഷ്യന്മാരോട് ഫോക്സകോൺ..!! ഐഫോൺ 17 നിർമാണം പ്രതിസന്ധിയിലേക്ക്..? ചൈനയുടെ കുരുട്ടു ബുദ്ധി ഇന്ത്യയ്ക്ക് തിരിച്ചടിയാകും

· · 1 min read
Share: Copied!

ന്യൂഡൽഹി: ഇന്ത്യയിലെ ആപ്പിളിന്റെ ഉത്പാദന കേന്ദ്രങ്ങളിൽ നിന്ന് നൂറുകണക്കിന് ചൈനീസ് എഞ്ചിനിയർമാരും ടെക്നീഷ്യൻമാരും പിന്മാറുന്നു. ഇതോടെ സെപ്റ്റംബറിൽ പുറത്തിറക്കാനുള്ള ഐഫോൺ 17 നിർമ്മാണം തടസ്സപ്പെടാൻ സാധ്യത. ഇന്ത്യയിലെ ആപ്പിൾ പ്രൊഡക്ടുകളുടെ നിർമാണം ഇതോടെ ​ഗതികേടിലായിരിക്കുന്നു.

ഇന്ത്യയിലെ ഫോക്‌സ്‌കോൺ യൂണിറ്റുകളിൽ പ്രവർത്തിച്ചിരുന്ന നിരവധി ചൈനീസ് വിദഗ്ധർക്കാണ് ‘ഇന്ത്യ വിടാനായി’ നിർദേശം ലഭിച്ചിരിക്കുന്നത്. ചൈന എടുത്ത ചില കടുത്ത തീരുമാനങ്ങളാണ് ഇതിനെല്ലാം കാരണമെന്ന് റിപ്പോ‍ർട്ടുകൾ സൂചിപ്പിക്കുന്നു. ടെക്‌നോളജിയുടെ ചോർച്ചയും വിദഗ്ധ തൊഴിലാളികളുടെ മൈഗ്രേഷനും തടയാൻ ചൈന സ്വീകരിച്ച പുതിയ നടപടികളുടെ ഭാഗമായാണ് ഇന്ത്യയിൽ ഈ പ്രതിസന്ധി ഉണ്ടായിരിക്കുന്നത് എന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.

ചൈന ടെക് പ്രതിഭകൾക്ക് അനുമതിയില്ല

ഉദ്യോഗസ്ഥർക്ക് പോലും മറ്റു രാജ്യങ്ങളിലേക്ക് പോയി ജോലി ചെയ്യാൻ സാധിക്കാത്ത തരത്തിലുള്ള നിയന്ത്രണങ്ങളാണ് ചൈന ഏർപ്പെടുത്തിയിരിക്കുന്നത്. ചൈനീസ് കമ്പനികൾക്ക് ഇന്ത്യയിലേയും ദക്ഷിണേഷ്യയിലേയും നിർമ്മാണ കേന്ദ്രങ്ങളിലേക്ക് പോയി ഉത്പാദനം ചെയ്യുന്നത് തടയുകയാണ് ലക്ഷ്യം. ഈ നീക്കം ആപ്പിളിന്റെ ഐഫോൺ 17 ഉൽപാദനവും ഇന്ത്യയിലെ മറ്റ് ടെക് രം​ഗങ്ങളിലും കാര്യമായി ബാധിക്കും. ഇന്ത്യയിൽ നിലവിൽ ആഗോള ഐഫോൺ ഉത്പാദനത്തിന്റെ 20 ശതമാനം ആണ് ഉൽപാദിപ്പിച്ചുവരുന്നത്.

ചൈനീസ് വിദഗ്ധരുടെ കഴിവുകൾ മികച്ചത്

ചൈനീസ് അസംബ്ലി തൊഴിലാളികളുടെ കഴിവുകൾ മികച്ചതാണെന്നും അതുകൊണ്ടാണ് ചൈനയിലെ ആപ്പിളിന്റെ നിർമ്മാണ പ്രവർത്തനം അത്ര എളുപ്പത്തിൽ മാറ്റാൻ കഴിയാത്തതെന്നും മാറ്റാനാവില്ലാത്തതെന്നും ആപ്പിള്‍ സിഇഒ ടിം കുക്ക് തുറന്നു പറഞ്ഞിട്ടുണ്ട്. അതേസമയം, അമേരിക്കൻ മുൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്, ഐഫോൺ അമേരിക്കയിൽ നിർമ്മിക്കണമെന്നും വിദേശത്തെ ഉത്പാദനം അവസാനിപ്പിക്കണമെന്നും നിരന്തരം ആവശ്യപ്പെടുന്നത് ആപ്പിളിനെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. എന്നാൽ ഉയർന്ന ഉത്പാദന ചെലവുകൾ കാരണം അത് നടപ്പിലാകാൻ സാധ്യത കുറവാണ്.

ഉൽപാദനം അനിശ്ചിതത്വത്തിൽ

2026 വരെ ആപ്പിള്‍ ഐഫോണുകളുടെ ഭൂരിഭാഗവും ഇന്ത്യയിൽ നിർമ്മിക്കാൻ ലക്ഷ്യമിട്ടിരുന്നു. എങ്കിലും ഇപ്പോഴുള്ള പ്രൊഫഷണൽ വിദഗ്ധരുടെ കുറവും ചൈനയുടെ നിയന്ത്രണങ്ങളും, ഇന്ത്യയുടെ ഉത്പാദന സാധ്യതകൾക്ക് വിലങ്ങുതടിയാവുന്നു.

 

നാലു ലക്ഷമോ? ഇക്കാലത്ത് മൂക്കിൽപൊടി വാങ്ങിക്കാൻ തെകയുമോ!! “കിട്ടുവാണെങ്കിൽ പ്രതിമാസം 10 ലക്ഷം കിട്ടണം, ഏഴുവർഷം മുൻപ് ഞാൻ ആവശ്യപ്പെട്ടതാണ് ഈ തുക, അവന്റെ ഇപ്പോഴുള്ള പദവി, വരുമാനം പരിശോധിക്കുമ്പോൾ 4 ലക്ഷം ഒന്നുമല്ല”

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026