BREAKING NEWS

കേരളത്തെ കണ്ട് പഠിക്ക്…, കേന്ദ്ര സർക്കാരും പറയുന്നു…!!! വികസനങ്ങൾ നടപ്പാക്കുന്നതിൽ ലക്ഷ്യം കാണുന്നു…, സാമ്പത്തിക സർവേയിൽ പറയുന്നത്….

· · 1 min read
Share: Copied!

ന്യൂഡൽഹി: കേന്ദ്ര ബജറ്റ് 2025 ന് മുന്നോടിയായുള്ള സാമ്പത്തിക സർവെ റിപ്പോർട്ടിൽ കേരളത്തിന് അഭിനന്ദനം. തദ്ദേശ ഭരണ സ്ഥാപനങ്ങൾ വഴി സുസ്ഥിര വികസന ലക്ഷ്യങ്ങൾ നടപ്പാക്കുന്നത് ചൂണ്ടികാട്ടിയാണ് സാമ്പത്തിക സർവെ റിപ്പോർട്ട് കേരളത്തെ അഭിനന്ദിച്ചിരിക്കുന്നത്. അതേസമയം സ്വകാര്യ മേഖലയിലെ ജോലി സമയത്തിലടക്കം വലിയ മാറ്റങ്ങൾ നിർദ്ദേശിച്ചുള്ളതാണ് ഇത്തവണത്തെ സാമ്പത്തിക സർവെ റിപ്പോർട്ട്.

ജോലി സമയത്തിൽ ആവശ്യം അനുസരിച്ച് മാറ്റങ്ങൾ ഉണ്ടാകണമെന്നും ഓവർടൈം നിയമത്തിൽ മാറ്റം വേണമെന്നുമടക്കമുള്ള കാര്യങ്ങളാണ് സർവെ മുന്നോട്ടുവച്ചിരിക്കുന്നത്. ആഴ്ചയിൽ 48 മണിക്കൂർ ജോലി എന്നത് കണക്കാക്കുന്നതിലടക്കം ഇളവുകൾ നൽകണം. തൊഴിലാളികൾക്ക് കൂടുതൽ വരുമാനം കിട്ടാൻ വഴിയൊരുക്കണം. സ്ഥാപനങ്ങൾക്ക് അവശ്യ ഘട്ടങ്ങളിൽ കൂടുതൽ സമയം തൊഴിൽ എടുപ്പിക്കാനാകണമെന്നും സാമ്പത്തിക സർവെ ആവശ്യപ്പെടുന്നുണ്ട്.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും, ബിസിനസ് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും, തൊഴിലവസരം പ്രോത്സാഹിപ്പിക്കുന്നതിനും, നിയന്ത്രണങ്ങള്‍ നീക്കുന്നത് ആവശ്യമെന്നും 2024-25 സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിൽ പറയുന്നു. ഇന്ത്യയുടെ ഇടത്തരം മേഖലയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക്, പ്രത്യേകിച്ച് എംഎസ്എംഇകളുടെ, വ്യാവസായിക മത്സരശേഷി, തൊഴിലവസരങ്ങള്‍ എന്നിവ വര്‍ദ്ധിപ്പിക്കുന്നതിന് ഇത് നിര്‍ണായകമാകുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രണ്ട് ഉദാഹരണങ്ങളാണ് ഇതിനായി സര്‍വേ എടുത്തുകാണിക്കുന്നത്.

1.സംസ്ഥാനങ്ങളില്‍ 10,000 ചതുരശ്ര മീറ്റര്‍ പ്ലോട്ടുള്ള ഫാക്ടറികള്‍ക്ക് 1,1643,522 ചതുരശ്ര മീറ്റര്‍ സ്ഥലം സെറ്റ്ബാക്ക് ആയി നീക്കിവയ്ക്കാന്‍ നിര്‍ബന്ധിക്കുന്നു, ഇത് ബിസിനസുകള്‍ക്ക് 97.5 ലക്ഷം രൂപ വരെ മൂല്യം വരുന്ന ഉല്‍പാദന ഭൂമിയുടെ നഷ്ടപ്പെടുന്നതിനും 521 തൊഴിലവസരങ്ങള്‍ വരെ നഷ്ടപ്പെടുന്നതിനും കാരണമാകുന്നു.

2.സര്‍വേയില്‍ വിവരിച്ച മറ്റൊരു ഉദാഹരണം, പൊതു റോഡുകളുടെ അരികിലുള്ള ഭൂമിയില്‍ മരം നട്ട് സംരക്ഷിത പ്രദേശങ്ങളായി പല സംസ്ഥാനങ്ങളും തരംതിരിക്കുന്നു എന്നതാണ്. യഥാര്‍ത്ഥത്തില്‍ വൃക്ഷങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ടായിരുന്നു ഇത്. എന്നാല്‍ ഇത് കാരണം സംരംഭങ്ങള്‍ നിലനില്‍ക്കുന്ന ഭൂമിയിലേക്കുള്ള പ്രവേശനത്തിനുള്ള അനുമതിക്ക് മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നു

ഈ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ സര്‍വേ നിര്‍ദേശിക്കുന്നില്ലെങ്കിലും ഇളവുകള്‍ അനുവദിക്കേണ്ടതിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്നു. ഭരണ ശേഷി പരിമിതമാണെങ്കിലും, ഉയര്‍ന്ന ശേഷിയുള്ള രാജ്യങ്ങളില്‍ നിന്നുള്ള നിയന്ത്രണ മാനദണ്ഡങ്ങള്‍ ഇന്ത്യ പലപ്പോഴും സ്വീകരിക്കാറുണ്ടെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു. ഉദാഹരണത്തിന്, ഇന്ത്യയില്‍ 3,21,578 ഫാക്ടറികളുടെ മേല്‍നോട്ടം വഹിക്കുന്ന 644 വര്‍ക്കിംഗ് ഇന്‍സ്പെക്ടര്‍മാര്‍ മാത്രമേയുള്ളൂ, അതായത് ഏകദേശം 500 ഫാക്ടറികളുടെ ഉത്തരവാദിത്തം ഒരു ഇന്‍സ്പെക്ടര്‍ക്കാണ്. യാഥാര്‍ത്ഥ്യമല്ലാത്ത നിയന്ത്രണ മാനദണ്ഡങ്ങള്‍ നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കാനുള്ള കഴിവിനെ ബാധിക്കുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അമിത നിയന്ത്രണം ബിസിനസുകളുടെ പുരോഗതിയേയും തൊഴില്‍ സൃഷ്ടിക്കലിനെയും തടസ്സപ്പെടുത്തുമെന്നും, അതേസമയം നിയന്ത്രണങ്ങള്‍ നീക്കുന്നത് പ്രവര്‍ത്തനച്ചെലവ് കുറയ്ക്കുകയും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും പ്രധാന മേഖലകളിലെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് സര്‍വേ വിശദീകരിച്ചു. ഇന്ത്യയിലെ ഫാക്ടറി നിയമങ്ങള്‍ വലിയ തോതിലുള്ള ഉല്‍പ്പാദനത്തെ നിരുത്സാഹപ്പെടുത്തുന്നുവെന്നും സര്‍വേ അഭിപ്രായപ്പെടുന്നു.

BREAKING NEWS
മക്കൾ തമ്മിൽ അടിയുണ്ടാക്കുന്നത് കണ്ടതെ ഭയന്ന് അമ്മ മുറിയിൽ കയറി കതകടച്ചു, മദ്യപാനത്തിനിടെ സഹോദരങ്ങൾ തമ്മിൽ തർക്കം, അനിയനെ കത്തിക്കു കുത്തി വീഴ്ത്തി, ചോരയിൽ കുളിച്ചു ജീവനുവേണ്ടി പി‌ടയുന്ന സഹോദരന്റെ മുന്നിലിരുന്ന് ടിവി കണ്ടു... ആശുപത്രിയിൽ പോയി തിരിച്ചെത്തിയ അനിലിന്റെ ഭാര്യയും കുട്ടികളും കണ്ടത് കുത...
27 Oct 2026
BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026