BREAKING NEWS

പിണറായിക്ക് ഒരു പോറൽ പോലും ഏറ്റിട്ടില്ല, സിപിഐഎമ്മിനെ തകർക്കുക എന്നാണ് ചിലരുടെ ലക്ഷ്യം, നേരിടുകയല്ലാതെ വേറെ വഴി ഇല്ല, കേരളത്തിലെ ജനങ്ങൾ ഇഡി നീക്കത്തെ ഒറ്റക്കെട്ടായി നേരിടും- ടി പി രാമകൃഷ്ണന്‍

· · 1 min read
Share: Copied!

ഡൽഹി: സിഎംആർഎൽ – എക്സാലോജിക് കേസിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. കോടതിയും പൊലീസും ഏജൻസികളും പിണറായിയെ വളരെ കാലമായി വേട്ടയാടുന്നു. പിണറായി കേരളത്തിൻ്റെ വികാരം.ലാവ്‌ലിൻ കേസ് ചരിത്രം നമുക്ക് മുന്നിലുണ്ട്. വേട്ടയാടൽ നടന്നെങ്കിലും പിണറായിക്ക് പോറൽ ഏറ്റിട്ടില്ല. കേസിൽ രാഷ്ട്രീയമായും നിയമപരമായും നേരിടാൻ മാർഗങ്ങൾ പരിശോധിക്കും.

കോടതി വിധി അംഗീകരിക്കാനുള്ള ബാധ്യതയും വിമർശിക്കാനുള്ള അവകാശവും ഉണ്ട്. ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ ഗൂഢാലോചന സംശയിക്കുന്നതിൽ തെറ്റില്ല. ഇത് അന്തിമ വിധിയാണെന്ന് കരുതുന്നില്ല. എക്സാലോജിക്കൽ പ്രശ്നം ഉണ്ടെങ്കിൽ ഇഡിക്ക് കേസ് എടുക്കാമല്ലോ. തെറ്റ് ചെയ്താൽ ഇഡി വെറുതെ വിടില്ല. ഇഡി കേസ് എടുക്കാത്തത് ആരോപണത്തിൽ കഴമ്പില്ല എന്ന് വ്യക്തമാക്കുന്നു. കേരളത്തിലെ ജനങ്ങൾ ഈ നീക്കത്തെ ഒറ്റക്കെട്ടായി നേരിടും.” ലിസ്റ്റിൽ പേരുള്ള മറ്റുള്ളവരെയും കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഒരു പ്രശ്നം ലൈവാക്കി നിർത്താൻ ഉള്ള നീക്കമാണ് നടക്കുന്നത്. പിണറായിയിലൂടെ സിപിഐഎമ്മിനെ തകർക്കുക എന്നാണ് ചിലർ കരുതുന്നത്. നേരിടുകയല്ലാതെ വേറെ വഴി ഇല്ല. കേരള സർക്കാർ സ്വതന്ത്രമായി ശരിയായ നിലപാട് എടുക്കണം. ഗവൺമെൻ്റ് ഇക്കാര്യത്തിൽ എന്ത് നിലപാട് എടുക്കുമെന്നാണ് നോക്കുന്നത്” ടിപി രാമകൃഷ്ണൻ പറഞ്ഞു.

BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: വിദ്യാർഥികളെ അധിക്ഷേപിച്ചവർക്കെതിരേ പോക്സോ കേസ്; കമന്റിട്ടവരടക്കം കുടുങ്ങും
06 Nov 2026
BREAKING NEWS
‘ഡ്രൈവർമാർ റോഡിലെ ഉടയോന്മാരല്ല, കാലന്മാർ; സുരക്ഷിതമായി വീട്ടിലെത്തുമെന്ന് എന്താണ് ഉറപ്പ്?’; സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ രൂക്ഷ വിമർശവുമായി ഹൈക്കോടതി
06 Nov 2026
BREAKING NEWS
വിനോദസഞ്ചാരികളുടെ വേഷത്തിൽ ലഷ്കർ ഭീകരർ; കടൽയുദ്ധ പരിശീലനം; കറാച്ചിക്ക് സമീപം രഹസ്യ പരിശീലന കേന്ദ്രം, ജാഗ്രതയിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ
06 Nov 2026
BREAKING NEWS
'വോട്ടർപട്ടികയിൽനിന്ന് ആരും പുറത്താകരുത്'; നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ; ഫോമുകൾ വാട്സ്ആപ്പിലും ഇമെയിലിലും എത്തിക്കും; താമസം മാറിയവർക്ക് പ്രത്യേക ഇളവ്
06 Nov 2026