BREAKING NEWS

‘കണ്ടെത്തൽ ശരിയെങ്കിൽ അറസ്റ്റ് ചെയ്യട്ടെ’; റിയാസിനെതിരായ ഇ.ഡി. കണ്ടെത്തലിൽ ടി.പി. രാമകൃഷ്ണൻ; ‘പിണറായിക്കെതിരെ പുകമറ സൃഷ്ടിക്കുന്നു, സിപിഎമ്മിനെ തകർക്കാനുള്ള ഗൂഢാലോചന’

· · 1 min read
Share: Copied!

കൊച്ചി: മുൻ മന്ത്രി മുഹമ്മദ് റിയാസിനെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) കണ്ടെത്തലിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. റിയാസിനെതിരായ വിഷയം രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഇത് എൽഡിഎഫിനെ ബാധിക്കില്ലെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.

തന്റെ കൈകൾ ശുദ്ധമാണെന്ന് റിയാസ് വ്യക്തമാക്കിയിട്ടുണ്ടെന്നും ഇപ്പോൾ പുറത്തുവന്ന വിവരങ്ങൾ ഇ.ഡിയുടെ കണ്ടെത്തലാണെങ്കിൽ അതിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യാമല്ലോയെന്നും ടി.പി. രാമകൃഷ്ണൻ ചോദിച്ചു. പിണറായി വിജയനെതിരെ പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സിപിഎമ്മിനെ തകർക്കുന്നതിനാണ് പിണറായി വിജയനെ വേട്ടയാടുന്നതെന്ന് ടി.പി. രാമകൃഷ്ണൻ പറഞ്ഞു. എന്തിനാണ് പിണറായിയുടെ വീട് റെയ്ഡ് നടത്തിയത്? റിയാസിന്റെയും സുഹൃത്തുക്കളുടെയും വീടുകളിൽ എന്തിനാണ് പരിശോധന നടത്തിയത്? അന്വേഷണത്തിൽ എന്താണ് കണ്ടെത്തിയതെന്നും അദ്ദേഹം ചോദിച്ചു.

സിപിഎമ്മിനും പിണറായി വിജയനുമെതിരെ ഗൂഢാലോചന നടക്കുകയാണ്. വിഷയം രണ്ട് കമ്പനികൾ തമ്മിലുള്ള പ്രശ്നമല്ലേയെന്നും ടി.പി. രാമകൃഷ്ണൻ ചോദിച്ചു. നേരത്തെ ഇ.ഡി. നടത്തിയ ഗൂഢനീക്കങ്ങൾ പൊളിഞ്ഞുപോയെന്നും അദ്ദേഹം ആരോപിച്ചു.

വീണയുടെ ഡയറി കണ്ടെത്തിയെന്ന് പറഞ്ഞ് വീണ്ടും പുകമറ സൃഷ്ടിക്കുകയാണ്. വീണ വിജയൻ തെറ്റ് ചെയ്തതായി ഒരു കോടതിയും പറഞ്ഞിട്ടില്ലെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു. വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട് എന്താണെന്നും അദ്ദേഹം ചോദിച്ചു. ഇ.ഡിയുടെ കണ്ടെത്തൽ ശരിയാണെങ്കിൽ കേസെടുക്കട്ടെയെന്നും ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി.

‘ജിന്ന് മന്ത്രിച്ച ഏത്തപ്പഴം 2500 രൂപയ്ക്ക്’; തിരുനാവായയിലെ വ്യാജ ചികിത്സക്കാരുടെ തട്ടിപ്പ് പൊളിഞ്ഞു; തട്ടിപ്പ് കേന്ദ്രം നാട്ടുകാർ പൂട്ടിച്ചു

BREAKING NEWS
കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയെന്ന് കൺട്രോൾ റൂമിലേക്ക് വ്യാജ സന്ദേശം; മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയിൽ
25 Oct 2026
BREAKING NEWS
"നിങ്ങള്‍ എന്നെ ചോദ്യം ചെയ്യാന്‍ നില്‍ക്കണ്ട, അതിനൊന്നും നിങ്ങള്‍ ആയിട്ടില്ല", ജഡ്ജി തട്ടിക്കയറി, മാമന്‍ ഓടിച്ചിരുന്ന വണ്ടി കിടക്കുന്ന കിടപ്പ് കാണണം, കാര്‍ നൂറിലെങ്കിലും ഓടിച്ചുകാണും, പ്രതികരണവുമായി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍, 17കാരന്‍ മദ്യപിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്
25 Oct 2026
BREAKING NEWS
സൂപ്പർ എൽ നിനോ ഭീഷണി; മത്തി, അയല, നെത്തോലി തുടങ്ങിയ ചെറുമീനുകൾ കടലിൽനിന്ന് അപ്രത്യക്ഷമായേക്കും; മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടി
25 Oct 2026
BREAKING NEWS
വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതല്‍ താര്‍ കാറും ബൈക്കും ആവശ്യപ്പെട്ട് മര്‍ദനം, നിരന്തരം വഴക്ക്, തര്‍ക്കം മൂത്തതോടെ യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് മുടിയില്‍ കുത്തിപ്പിടിച്ച് ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്
25 Oct 2026