BREAKING NEWS

പ്രകാശ് വർമ്മയും അഭിരാമിയും ഒന്നിക്കുന്ന ‘ലോ ആൻ് ഓർഡർ’ സെപ്റ്റംബർ പതിനെട്ടിന് തിയേറ്ററുകളിലേക്ക്

· · 1 min read
Share: Copied!

കൊച്ചി; രഞ്ജിത്ത് സംവിധാനം ചെയുന്ന, സമീപകാല മലയാള സിനിമയിലെ റിയലിസ്റ്റിക്ക് ആക്ഷൻ തില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ലോ ആൻ്റ് ഓർഡർ (Law & order ) എന്ന ചിത്രം സെപ്റ്റംബർ പതിനെട്ടിന് പ്രദർശനത്തിനെത്തുന്നു. സത്യം സിനിമാസ് &, മഹാ സുബൈർ മൂവി ക്ഷേത്രയുടെ ബാനറിൽ പ്രേമചന്ദ്രൻ എ.ജി, മഹാ സുബൈർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

വൻ താരനിരക്കൊപ്പം പുതുമുഖങ്ങളും അണി നിരക്കുന്ന ഈ ചിത്രം ബൃഹ്ത്തായ ക്യാൻവാസ്സിൽ വലിയ മുതൽ മുടക്കിൽ അവതരിപ്പിക്കുന്നു. നീതിനിർവ്വഹണത്തിനായി അങ്കത്തട്ടിലിറങ്ങുന്ന അഞ്ചു ചെറുപ്പക്കാരും അവരുടെ മാർഗദർശിയായി എത്തുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റേയും , ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും അരങ്ങേറുന്ന സംഭവങ്ങളാണ് സംഘർഷ ഭരിതമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

രഞ്ജിത്തിൻ്റെ തന്നെ ബ്ളാക്ക് എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച കാരിക്കാമുറി ഷൺമുഖൻ എന്ന കഥാപാത്രവുമായി മമ്മൂട്ടി വീണ്ടും ഈ ചിത്രത്തിലൂടെ പ്രേഷകരെ വിസ്മയിപ്പിക്കുവാൻ എത്തുന്നു എന്ന പ്രചരണം ഏറെ ശക്തമാണ്. പ്രധാനമായും കൊച്ചിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ കഥാഗതിയിൽ മറ്റുചില സ്ഥലങ്ങൾക്കും നിർണ്ണായകമായ പങ്കുണ്ട്.

കൊച്ചി, തിരുവനന്തപുരം, കോട്ടയം ,വയനാട് കണ്ണൂർ, എന്നിവിടങ്ങളിലായി തൊണ്ണൂറു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് ഇതിനായി വേണ്ടി വന്നത്. ആക്‌ഷന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ദക്ഷിണേന്ത്യയിലെ മികച്ച ആക്ഷൻ കോറിയോ ഗ്രാഫേഴ്സ് ആയ, ഫീനിക്സ് പ്രഭു, പി.സി. സ്റ്റണ്ട്സ്, മാഫിയാ ശശി എന്നിവരാണ് ഈ ചിത്രത്തിലെ ആക് ഷൻ ഒരുക്കിയിരിക്കുന്നത്. ആക്ഷനോടൊപ്പം ഇമോഷണൽ ഡ്രാമയുടെ സ്വാധീനവും ഈ ചിത്രത്തെ കുടുംബ സദസ്സിനും പ്രിയപ്പെട്ടതാക്കും ജോർജ്‌സാർ എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേഷകപ്രശംസ പിടിച്ചു പറ്റിയ പ്രകാശ് വർമ്മയും, വൻ വിജയം നേടിയ ബ്ലാസ്റ്റ് എന്ന ചിത്രത്തിലൂടെ മിന്നും പ്രകടനം കാഴ്ച്ച വച്ച അഭിരാമിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഋതു ദേവ് അയ്യപ്പൻ ,ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ , സജൻ സുദർശൻ, നിജാദ് ബാബു തോമസ് ഷെർഷ ഷെരിഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആൻ്റെണി, ബോബി കുര്യൻ, വി.കെ. പ്രകാശ് , സുരേഷ് കൃഷ്‌ണ , ജോയ് മാത്യു , ദേവൻ, ആനന്ദ് മൻമഥൻ, ജോണി ആൻ്റെണി ഭീമൻരഘു, നന്ദു.ജെയ്സ് ജോസ്, അസിം ജമാൽ, ഗായത്രി അശോക്, അജയ് വാസുദേവ് . ശങ്കർ രാമകൃഷ്ണൻ,, നന്ദൻ ഉണ്ണി. അക്ഷയ് രാധാകൃഷ്ണൻ , മോഹൻ ജോസ്, മാധുരി , സാബുമോൻഗുണ്ടു കാട് സാബു, മുരുകൻ, സന്ധ്യാ രാജേന്ദ്രൻ, വൈഷ്‌ണവി,രമാദേവി അംബികാനായർ, എന്നിവരും പ്രധാന താരങ്ങളാണ്.

ഗാനങ്ങൾ – ഷിബു ചക്രവർത്തി, സംഗീതം – ജോ ഡാനിയേൽ, പശ്ചാത്തല സംഗീതം ബിജിപാൽ. ഛായാഗ്രഹണം – പ്രശാന്ത് രവീന്ദ്രൻ. എഡിറ്റിംഗ് – മനോജ് കണ്ണോത്ത്. കലാസംവിധാനം – സാബു റാം. മേക്കപ്പ് – റോഷൻ എൻ. ജി. കോസ്റ്റ്യും ഡിസൈൻ- സമീരാ സനീഷ്. സ്റ്റിൽസ്- പ്രേംലാൽ പട്ടാഴി. സൗണ്ട് ഡിസൈൻ – കിഷൻ സപ്താ. ലൈൻ പ്രൊഡ്യൂസർ -സുനിൽ സിംഗ്- ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ . – വി ബോസ്. ഡിസൈൻ – ആൻ്റെണി സ്റ്റീഫൻ. കാസ്റ്റിംഗ് ഡയറക്ടർ – ശാലിനി. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പ്രസാദ് നമ്പ്യാങ്കാവ്. പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ. സത്യം സിനിമാസാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. പിആർഓ- വാഴൂർ ജോസ്.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026