BREAKING NEWS

‘ഉമ്മിച്ചിയെ തിരിച്ചുകിട്ടുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല’; നവാസിന്റെ അപ്രതീക്ഷിത വിയോ​​ഗ വേദന താണ്ടിയതിനെക്കുറിച്ച് മക്കൾ

· · 1 min read
Share: Copied!

ഒരു വർഷം മുൻപാണ് മലയാളികളുടെ പ്രിയപ്പെട്ട കലാകാരൻ കലാഭവൻ നവാസ് ഹൃദയാഘാതത്തെ തുടർന്ന് വിടപറഞ്ഞത്. പ്രിയപ്പെട്ട വാപ്പിച്ചിയുടെ വിയോഗവേദനയിൽനിന്ന് കരകയറാനുള്ള ശ്രമത്തിലാണ് കുടുംബം. ഇതിനിടെ, നവാസിന്റെ മരണശേഷമുള്ള ജീവിതത്തെക്കുറിച്ചുള്ള ഓർമകളും വിശേഷങ്ങളും പങ്കുവെച്ച് മക്കൾ രംഗത്തെത്തി. നവാസിന്റെ തന്നെ സോഷ്യൽ മീഡിയ പേജിലൂടെയാണ് മക്കൾ വികാരനിർഭരമായ കുറിപ്പ് പങ്കുവെച്ചത്.

”ഉമ്മിച്ചിയെ ഒന്നുകാണണം എന്നു പറഞ്ഞ് ഒരുപാട് മെസേജ് ഞങ്ങള്‍ക്ക് വരുന്നുണ്ട് ഒത്തിരി നിര്‍ബന്ധിച്ചെടുത്ത ഫോട്ടോ ആണിത്. വാപ്പിച്ചി ഇല്ലാതായാല്‍ എന്തൊക്കെ സംഭവിക്കുമെന്ന് വാപ്പിച്ചിക്ക് നല്ല പോലെ അറിയാമായിരുന്നു. ഓരോന്നും സംഭവിക്കുമ്പോള്‍ എന്തെല്ലാം ചെയ്യണമെന്ന് നല്ല രീതിയിലുള്ള ഗൈഡന്‍സ് ഞങ്ങള്‍ക്ക് തന്നിട്ടുണ്ട്.ഞങ്ങളുടെ ഈ ഭൂമിയിലെ ജീവിതം വാപ്പിച്ചി തന്ന ടാസ്‌ക് പോലെയാണ് തോന്നുന്നത്. ഞങ്ങള്‍ക്ക് മുന്നിലേക്ക് വരുന്ന ഓരോ ടാസ്‌കും വാപ്പിച്ചി പറഞ്ഞ പോലെ ഞങ്ങള്‍ അതിനെ നേരിടുന്നു. വാപ്പിച്ചിപോയതിനു ശേഷം വാപ്പിച്ചി പറഞ്ഞതു മാത്രമേ ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ളൂ.

ഇതൊക്കെ വാപ്പിച്ചി നേരത്തെ കണ്ടിരുന്നു. ഞങ്ങളുടെ ജീവിതം വാപ്പിച്ചി നേരത്തെതന്നെ സ്‌ക്രിപ്റ്റഡ് ആയിരുന്നു. അതുകൊണ്ട് ആര്‍ക്കും ഒരു ഉപദേശം കൊണ്ടു പോലും ഞങ്ങളെ സഹായിക്കേണ്ടിവന്നില്ല. ഗൈഡന്‍സ് ഉള്ളതുകൊണ്ട് വാപ്പിച്ചി എപ്പോഴും കൂടെ തന്നെയുണ്ട്. ആ ഗൈഡന്‍സ് ഞങ്ങള്‍ക്ക് ഭംഗിയായി ചെയ്ത് തീര്‍ക്കാന്‍ പടച്ചവന്‍ ഞങ്ങളെ നല്ലരീതിയില്‍ സഹായിക്കുന്നുമുണ്ട്. വാപ്പിച്ചിയുടെ കൈകളില്‍ നിന്നും പടച്ചവന്റെ കൈകളിലേയ്ക്കാണ് ഞങ്ങള്‍ പോയിട്ടുള്ളത്. വാപ്പിച്ചി ഏല്പിച്ചു പോയ എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്യാന്‍ ഉമ്മിച്ചിയെ പടച്ചവന്‍ സഹായിക്കട്ടെ. ഉമ്മിച്ചിയെ ഒരിക്കലും തിരിച്ചുകിട്ടുമെന്ന് സ്വപ്നത്തില്‍ പോലും ഞങ്ങള്‍ വിചാരിച്ചിട്ടില്ല. ഉമ്മിച്ചി ഓക്കെ ആവാന്‍ പ്രാര്‍ത്ഥിച്ച ഈ ലോകത്തെ ഓരോ വ്യക്തികള്‍ക്കും ഞങ്ങളുടെ നന്ദിയുണ്ട് . പ്രാര്‍ത്ഥന കൊണ്ട് നിങ്ങള്‍ ഞങ്ങള്‍ക്കൊരു തണല്‍ തന്നതിന് ഈശ്വരന്‍ നിങ്ങള്‍ക്കും ഒരു തണല്‍ തന്നിട്ടുണ്ടാവും. എല്ലാവര്‍ക്കും നന്ദി”, എന്നാണ് മക്കൾ  കുറിപ്പിൽ പറയുന്നത്.

‘ഓപ്പറേഷൻ തൂഫാൻ’; സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട, മഞ്ചേരിയിൽ 10 കോടി രൂപ വിപണിമൂല്യം വരുന്ന 12 കിലോ ലഹരിമരുന്ന് പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ

BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026