BREAKING NEWS

റോഡിലൂടെ വാഹനം ഓടിച്ചുപോകുമ്പോൾ പൊടുന്നനെ വീരമലകുന്നിടിഞ്ഞു, യാാത്രക്കാരിയായ അധ്യാപിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ഇടിഞ്ഞുവീണ മണ്ണ് കാറിനെ വശത്തേക്കു തള്ളിമാറ്റി, ഗതാഗതം വഴിതിരിച്ചുവിട്ടു, അപകടം ഇതു രണ്ടാംതവണ

· · 1 min read
Share: Copied!

ചെറുവത്തൂർ: കാസർകോട് ചെറുവത്തൂരിൽ ദേശീയപാതയ്ക്ക് സമീപമുള്ള വീരമലകുന്ന് വീണ്ടുമിടിഞ്ഞുവീണു. നിർമാണം പുരോഗമിക്കുന്ന ദേശീയപാത 66 ന് സമീപമാണ് വീണ്ടും മണ്ണിടിച്ചിലുണ്ടായത്. ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനിടെയാണ് മണ്ണിടിച്ചിൽ. ദേശീയ പാതയിലൂടെയുടെയുള്ള ഗതാഗതം പൂർണ്ണമായി തടസപ്പെട്ടു. പിന്നീട് ഗതാഗതം വഴിതിരിച്ചുവിട്ടു. ‍

ബുധനാഴ്ച രാവിലെ 10.30നായിരുന്നു അപകടം വീരമലക്കുന്നിൽ നിന്ന് വൻതോതിൽ മണ്ണ് ഇടിഞ്ഞ് ദേശീയപാതയിലേക്ക് പതിച്ചു. വാഹനങ്ങൾ കടന്നുപോകുന്നതിനിടെ ആയിരുന്നു മണ്ണിടിച്ചിൽ. കുന്നിടിയുന്ന സമയത്ത് ഇതുവഴി പോവുകയായിരുന്ന കാറിലെ യാത്രക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. പടന്നക്കാട് എസ്എൻടിടിഐ അധ്യാപിക കെ. സിന്ധുവാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഇടിഞ്ഞുവന്ന മണ്ണ് ഇവർ ഓടിച്ചിരുന്ന വാഹനത്തെ വശത്തേക്ക് തള്ളിമാറ്റിയിരുന്നു.

അതേസമയം മണ്ണുമാന്തിയന്ത്രവും ക്രയിനും ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നുണ്ട്. മണ്ണിടിച്ചിൽ ഉണ്ടായതിനാൽ അടിയന്തിര നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടർ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് നിർദേശം നൽകി. എൻഡിആർഎഫ്, ഫയർഫോഴ്‌സ് സംഘങ്ങൾക്കും സ്ഥലത്ത് എത്താൻ നിർദേശമുണ്ട്. ഹൊസ്ദുർഗ് തഹസിൽദാർ, വില്ലേജ് ഓഫീസർ എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്.

ഒരു മാസം മുൻപും ഇവിടെ സമാന രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. അന്ന് മണ്ണിനടിയിൽപ്പെട്ട ഒരു തൊഴിലാളി പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. റോഡ് നിർമ്മാണത്തിനായി അശാസ്ത്രീയമായാണ് വീരമല കുന്ന് കരാർ കമ്പനിയായ മേഘ ഇടിച്ചതെന്ന് കളക്ടറുടെ സാന്നിധ്യത്തിൽ നടത്തിയ ഡ്രോൺ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇവിടെ നിന്ന് വ്യാപകമായി മണ്ണ് കടത്തിയതിന് കമ്പനിക്കെതിരെ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.

കരളിൽ തൊടുന്ന കുറിപ്പുമായി ഹരീഷ് പേരടി ‘വിഎസ് അവസാനത്തെ കമ്യൂണിസ്റ്റ് അല്ല, നമ്മൾ പഠിക്കേണ്ട ആദ്യ കമ്മ്യൂണിസ്റ്റ് പാഠപുസ്തകം’:

BREAKING NEWS
സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ഭാര്യയെ ബൈക്കിൽ പിന്തുടർന്ന് വെട്ടിവീഴ്ത്തി ഭർത്താവ്; തലയ്ക്കും കൈകൾക്കും ഗുരുതര പരിക്കേറ്റ് റോഡിൽ വീണ ശേഷവും ആക്രമണം തുടർന്നു; നാട്ടുകാർ ഓടിക്കൂടിയതോടെ ഓടിരക്ഷപ്പെട്ട പ്രതി പിടിയിൽ
31 Oct 2026
BREAKING NEWS
’ഓരോ പ്രതിഷേധത്തിനും ജനാധിപത്യപരമായ മര്യാദ ഉണ്ടായിരിക്കണം; “സഖാവേ ഒരു ചോദ്യം” എന്ന് ഒരു പാർട്ടിക്കാരൻ പറഞ്ഞപ്പോൾ അതങ്ങ് വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന അഹങ്കാരം ഞാൻ കാണിച്ചില്ല; പിണറായിക്കാലമല്ല കേരളത്തിൽ’: എസ്എഫ്ഐ പ്രതിഷേധത്തിൽ പ്രതികരിച്ച് റോജി എം ജോൺ
31 Oct 2026
BREAKING NEWS
’അണ്ണാ സോറി, വൈറലാക്കരുത്; ജീവിതം ചെകുത്താനും കടലിനും ഇടയിലാണ്...സോറി, സോറി, സോറി’; മോഷ്ടിച്ച ഏണി തിരികെ കൊണ്ടുവന്ന് വച്ചു, ഒപ്പം ക്ഷമാപണ കത്തും
31 Oct 2026
BREAKING NEWS
പാർട്ടി പ്രവർത്തകയുടെ അശ്ലീലചിത്രം സോഷ്യമീഡിയയിലൂടെ പങ്കുവെച്ചു; സി.പി.എം. ഉദുമ ഏരിയ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് മാറ്റി; ആരോഗ്യപരമായ കാരണങ്ങളാലാണ് നടപടിയെന്ന് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വിശദീകരണം
31 Oct 2026