BREAKING NEWS

ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ മയക്കുമരുന്ന് കച്ചവടം, ബിഷ്ണോയി സംഘത്തിലെ ലേഡി ഡോണ്‍ മാഡം സെഹർ പൊലീസ് പിടിയില്‍, പിടിച്ചെടുത്ത് കിലോക്കണക്കിന് മയക്കുമരുന്ന്

· · 1 min read
Share: Copied!

ന്യൂഡൽഹി: ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ ലഹരിക്കടത്ത് കൈകാര്യം ചെയ്യുന്ന ഖുസ്‌നുമ അൻസാരി എന്നറിയപ്പെടുന്ന നേഹയെ ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ കൗണ്ടർ ഇന്റലിജൻസ് അറസ്റ്റ് ചെയ്തു.  മാഡം സെഹർ എന്നാണ് പൊലീസുകാര്‍ നേഹയെ വിശേഷിപ്പിക്കുന്നത്.  സംഘത്തിലെ പ്രധാനിയും ആയുധ വിതരണക്കാരനുമായ ബോബി കബൂത്തറിന്റെ പങ്കാളിയാണ് നേഹ. ഇദ്ദേഹത്തെയും മറ്റ് രണ്ട് പേരെയും ഒപ്പം കസ്റ്റഡിയിലെടുത്തു. ലോറൻസ് ബിഷ്‌ണോയി, ഹാഷിം ബാബാ സംഘങ്ങളുടെ പ്രധാന ലോജിസ്റ്റിക്‌സ് കണ്ണിയായി പ്രവർത്തിച്ചിരുന്നയാളാണ് ബോബി കബൂത്തർ. യഥാർഥ പേര് മഹ്ഫൂസ് എന്നാണ്.

ഐഎസ്ഐയുമായി ബന്ധമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ അനധികൃത ആയുധ വ്യാപാരിയായി അറിയപ്പെടുന്ന സലിം പിസ്റ്റലിൽ നിന്ന് ഇയാൾ ഉയർന്ന നിലവാരമുള്ള തോക്കുകൾ വാങ്ങിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. സിദ്ദു മൂസെവാലയെ വെടിവെച്ച സംഭവമടക്കം നിരവധി കൊലപാതകങ്ങൾക്കും മറ്റും ഈ ആയുധങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ബിഷ്‌ണോയി സംഘത്തിനുള്ളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിക്കുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

വടക്കുകിഴക്കൻ ഡൽഹിയിൽ നേഹ ഒരു ബ്യൂട്ടി പാർലർ നടത്തിയിരുന്നു. എന്നാൽ, ഈ സ്ഥാപനം അവരുടെ സംഘത്തിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ മറച്ചുവെക്കാനും മയക്കുമരുന്ന് വിതരണ ശൃംഖലയെ നിയന്ത്രിക്കാനുമുള്ള ഒരു മറ മാത്രമായിരുന്നുവെന്ന് പോലീസ് പറയുന്നു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026