BREAKING NEWS

കൊടുത്തതിനും വാങ്ങിയതിനു തെളിവില്ല, ആശയുടേയും ബിന്ദുവിന്റേയും അക്കൗണ്ട് വഴി നടന്നത് ചെറിയ പണമിടപാടുകൾ മാത്രം!! വലിയ തുക എങ്ങനെ കൈമാറി? കൈക്കൂലി കേസ് നില നിൽക്കുന്നതിനാൽ പ്രദീപിന് വിരമിക്കൽ ആനുകൂല്യങ്ങൾ ഒന്നും കിട്ടിയിരുന്നില്ല… ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും

· · 1 min read
Share: Copied!

കൊച്ചി: അയൽവാസിയുടെ ഭീഷണിയെ തുടർന്ന് പറവൂർ കോട്ടുവള്ളിയിൽ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ ഭീഷണിപ്പെടുത്തിയ റിട്ടയേ‍ഡ് പോലീസ് ഉദ്യോ​ഗസ്ഥനും പ്രദീപ് കുമാറിനും ഭാര്യ ബിന്ദുവിനുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തുമെന്ന് പോലീസ്. മരിച്ച ആശയുടെ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും പോലീസ്. അതേസമയം ബിന്ദുവിനെയും പ്രദീപ്കുമാറിനെയും ഇന്നലെ മുതൽ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇരുവരെയും അന്വേഷിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.

ഇതിനിടെ, ഇരുവരുടേയും പണമിടപാടിൽ ദുരൂഹതയുണ്ടെന്ന് പോലീസ് പറയുന്നു. ആശയും ബിന്ദുവും തമ്മിൽ നടത്തിയ പണമിടപാടിൽ ദുരൂഹതയുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഇത്ര വലിയ തുകയുടെ കൈമാറ്റം എങ്ങനെ നടന്നുവെന്നാണ് പ്രധാനമായും അന്വേഷിക്കുകയാണ്. അക്കൗണ്ട് വഴി നടന്നത് കുറച്ചു പണ ഇടപാട് മാത്രമാണ്. എന്നാൽ പണം കൊടുത്തതിനും വാങ്ങിയതിനും തെളിവുകൾ കൃത്യമായി ഇല്ല. പണ ഇടപാടിൽ മറ്റാരെങ്കിലും ഇടപെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കും.

അതേസമയം കൈക്കൂലി കേസ് നിലനിൽക്കുന്നതിനാൽ പോലീസ് ഡ്രൈവറായിരുന്ന പ്രദീപ്കുമാറിന് വിരമിക്കൽ ആനുകൂല്യങ്ങൾ ഒന്നും കിട്ടിയിരുന്നില്ല. എന്നിട്ടും ഇത്രയും പണം എവിടെ നിന്ന് വന്നുവെന്ന് അന്വേഷിക്കുകയാണെന്നും പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം പറവൂരിൽ പലിശക്കാരുടെ ഭീഷണിയെത്തുടർന്നാണ് വീട്ടമ്മ പുഴയിൽ ചാടി ജീവനൊടുക്കിയത്. പിന്നാലെ ആശയും റിട്ടയേഡ് പോലീസ് ഉദ്യോ​ഗസ്ഥനും ഭാര്യയ്ക്കുമെതിരെ ആരോപണങ്ങളുമായി ആശയുടെ ബന്ധുക്കൾ രം​ഗത്തെത്തുകയായിരുന്നു.

ഇന്ത്യയ്ക്കിട്ടുള്ള ‘പണി’ റഷ്യയെ വിരട്ടാൻ!! ഇരട്ടത്തീരുവ ചുമത്തിയത് റഷ്യയെ സമ്മർദ്ദത്തിലാക്കി യുക്രെയ്ൻ സംഘർഷം പരിഹരിക്കാനുള്ള ട്രംപിന്റെ തന്ത്രം- കാരോലിൻ ലെവിറ്റ്

BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026
BREAKING NEWS
“ഞങ്ങൾക്ക് വോട്ട് ചെയ്യൂ, നിങ്ങളുടെ അവിവാഹിതരായ ആൺമക്കളെ ഞങ്ങൾ വിവാഹം കഴിപ്പിക്കും”; കോൺ​ഗ്രസ് എംഎൽഎയുടെ തിരഞ്ഞെടുപ്പ് വാ​ഗ്ദാനം വിവാദത്തിൽ
27 Oct 2026
BREAKING NEWS
കുരങ്ങുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അമ്മയും കുഞ്ഞും ടെറസിൽനിന്ന് താഴേക്ക് വീണു; ഒന്നരവയസുകാരന് ദാരുണാന്ത്യം, അമ്മ ​ഗുരുതരാവസ്ഥയിൽ
27 Oct 2026
BREAKING NEWS
കൈയിൽ സിറിഞ്ച് കുത്തിയിറക്കിയ നിലയിൽ 32കാരന്റെ മൃതദേഹം; അമിതമായി ലഹരി ഉള്ളിൽച്ചെന്നിട്ടുള്ള മരണമെന്ന് സംശയം!! 'രമേശിന്റെ അമ്മ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ചിന്തിച്ചുനോക്കൂ, ഭാര്യയുടെ തകർന്നുപോയ സ്വപ്നങ്ങളെക്കുറിച്ചും ഓർക്കൂ, ഒരു സാധാരണ പഞ്ചാബി കുടുംബം എന്നെന്നേക്കുമായി തകർന്നിരിക്കുന്നു'... പഞ്...
27 Oct 2026