BREAKING NEWS

ഫാനിൽ തൂങ്ങിയ അമ്മയുടെ കാലിൽ പിടിച്ചും ഉമ്മവെച്ചും മൂന്നുവയസുകാരൻ; അവനെ തനിച്ചാക്കി അമ്മ ജീവനൊടുക്കി; രാത്രി മുഴുവൻ കരഞ്ഞു, ഒടുവിൽ ബോധരഹിതനായി; വാതിൽ തകർത്ത് അകത്തുകടന്ന പോലീസും അയൽവാസികളുമാണ് കുട്ടിയെ പുറത്തെടുത്തത്

· · 1 min read
Share: Copied!

അമരാവതി: അമ്മയെ വിളിച്ചുണർത്താൻ രാത്രി മുഴുവൻ കരഞ്ഞ് മൂന്നുവയസുകാരൻ. പ്രതികരണമില്ലാതെ ഫാനിൽ തൂങ്ങിക്കിടന്ന അമ്മയുടെ കാലിൽ പിടിച്ചും കെട്ടിപ്പിടിച്ചും ഉമ്മവെച്ചും അവൻ ഉണർത്താൻ ശ്രമിച്ചു. ഒടുവിൽ കരഞ്ഞുതളർന്ന് അമ്മയുടെ കാൽക്കൽ ബോധരഹിതനായി വീണു. പിറ്റേന്ന് വാതിൽ തകർത്ത് അകത്തുകടന്ന പോലീസും അയൽവാസികളും ചേർന്നാണ് കുട്ടിയെ പുറത്തെടുത്തത്. ആന്ധ്രപ്രദേശിലെ കർണൂലിൽ നടന്ന സംഭവം നാടിനെ കണ്ണീരിലാഴ്ത്തി.

ഭർത്താവുമായി അകന്നുകഴിയുകയായിരുന്ന എ. സ്വാതി (30) ആണ് വെങ്കടരമണ കോളനിയിലെ അപ്പാർട്ട്മെന്റിൽ കിടപ്പുമുറിയിലെ സീലിങ് ഫാനിൽ തൂങ്ങിമരിച്ചത്. ശനിയാഴ്ച രാവിലെ അമ്മയുടെ മൃതദേഹത്തിന് സമീപം ചെറിയ സ്റ്റൂളിൽ ബോധരഹിതനായ നിലയിലാണ് മകൻ ശ്രീയാനെ കണ്ടെത്തിയത്. രാത്രി മുഴുവൻ അമ്മയെ വിളിച്ചും കരഞ്ഞും അവൻ ഉണർത്താൻ ശ്രമിച്ചിരുന്നതായാണ് കുട്ടിയിൽനിന്ന് ലഭിച്ച വിവരങ്ങൾ.

അമ്മയുടെ കാലിൽ കെട്ടിപ്പിടിച്ചും ഉമ്മവെച്ചും വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർച്ചയായ കരച്ചിലിനൊടുവിൽ കുട്ടി ബോധരഹിതനാകുകയായിരുന്നു. ആദോനി സ്വദേശിയായ സ്വാതി നാലുവർഷം മുമ്പാണ് ഹൈദരാബാദ് സ്വദേശിയായ ഗണേഷിനെ വിവാഹം കഴിച്ചത്. കുടുംബപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി ഇരുവരും വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്.

മകനും അമ്മ കലാവതിക്കുമൊപ്പമായിരുന്നു സ്വാതിയുടെ താമസം. സംഭവത്തിന് മൂന്നുദിവസം മുമ്പ് ഇളയ മകളെ കാണാനായി കലാവതി ഹൈദരാബാദിലേക്ക് പോയിരുന്നു. വെള്ളിയാഴ്ച രാത്രി സ്വാതി അയൽവാസികളോട് സംസാരിക്കുകയും രാത്രി പത്തുമണിയോടെ അമ്മയെ ഫോണിൽ വിളിക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച രാവിലെ ഏറെനേരം കഴിഞ്ഞിട്ടും സ്വാതി വാതിൽ തുറക്കാതിരുന്നതോടെയാണ് അയൽവാസികൾ പോലീസിനെ വിവരമറിയിച്ചത്.

തുടർന്ന് സ്ഥലത്തെത്തിയ കർണൂൽ സെക്കൻഡ് ടൗൺ പോലീസ് വാതിൽ തകർത്ത് അകത്തുകയറിയപ്പോഴാണ് സ്വാതിയെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സമീപത്തെ സ്റ്റൂളിൽ കുട്ടി ബോധരഹിതനായി കിടക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ടാണ് കുട്ടിയുടെ ബോധം വീണ്ടെടുത്തത്.

ഏകാന്തജീവിതത്തിലെ മനോവിഷമമാണ് മകളുടെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് അമ്മ കലാവതി പോലീസിന് നൽകിയ മൊഴി. ഇവരുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒരു രാത്രി മുഴുവൻ അമ്മയുടെ ചേതനയറ്റ ശരീരത്തിനരികിൽ കഴിയേണ്ടിവന്ന മൂന്നുവയസുകാരന്റെ ദുരവസ്ഥ പ്രദേശവാസികളെയാകെ ദുഃഖത്തിലാഴ്ത്തി.

BREAKING NEWS
മലമൂത്ര വിസര്‍ജനം നടത്തിയതിന് മൂന്നു വയസുകാരന് ക്രൂര മര്‍ദനം, കാലില്‍ നിറയെ പാടുകള്‍, അങ്കണവാടി അധ്യാപികയ്ക്ക് സസ്പെൻഷൻ
14 Nov 2026
BREAKING NEWS
കൊച്ചിയിൽ കണ്ട കാഴ്ച എന്നെ വല്ലാതെ വേദനിപ്പിച്ചു... യാതൊരു മടിയുമില്ലാതെ പരസ്യമായി ബീഫ് വിൽക്കുന്നു, നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും ഇടപെടണം, ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ഉത്തരേന്ത്യൻ സ്വദേശി, കമന്റ് ബോക്സില്‍ ബീഫ് റെസിപ്പികള്‍ പങ്കുവച്ച് മലയാളികള്‍
14 Nov 2026
BREAKING NEWS
സബർമതി തീവെപ്പ് മനഃപൂർവം; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തോട് വിയോജിച്ച് അന്വേഷണത്തലവൻ; 'ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ' വീണ്ടും വിവാദത്തിൽ; നരസിംഹറാവുവിനെക്കുറിച്ച് രേഖപ്പെടുത്താതിൽ കോൺ​ഗ്രസിനുള്ളിൽ അതൃപ്തി
14 Nov 2026
BREAKING NEWS
വി​നോ​ദ യാ​ത്ര​ക്കി​ടെ 16കാരനെ പീഡിപ്പിച്ചു, മ​ദ്രസ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍
14 Nov 2026