BREAKING NEWS

2026-ലെ നിരവധി ആക്രമണങ്ങളിൽ പങ്ക്; കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ ലഷ്‌കർ ഭീകരൻ ലത്തീഫ് ഭട്ടും കൂട്ടാളിയെയും വധിച്ച് സുരക്ഷാസേന; സിആർപിഎഫ് ക്യാംപ് ആക്രമണത്തിനുള്ള തിരിച്ചടി

· · 1 min read
Share: Copied!

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ ലഷ്‌കറെ തയിബ ഭീകരൻ ലത്തീഫ് ഭട്ടിനെയും കൂട്ടാളിയെയും സുരക്ഷാസേന വധിച്ചു. കഴിഞ്ഞയാഴ്ച കുൽഗാമിലെ സി.ആർ.പി.എഫ്. പോസ്റ്റിനു നേരെയുണ്ടായ ആക്രമണത്തിൽ ഇരുവർക്കും പങ്കുണ്ടെന്ന് അധികൃതർ അറിയിച്ചു. കുൽഗാം സ്വദേശിയായ ലത്തീഫ് ഭട്ട് പാക് ഭീകരർക്കൊപ്പമാണ് പ്രവർത്തിച്ചിരുന്നത്. പ്രാദേശിക സഹായികളുടെ പിന്തുണയോടെ ദക്ഷിണ കശ്മീരിലെ വിവിധ ഒളിത്താവളങ്ങളിൽ മാറിമാറി താമസിച്ചായിരുന്നു ഇയാളുടെ പ്രവർത്തനം. 2026-ൽ നടന്ന നിരവധി ഭീകരാക്രമണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ.

ജൂലൈ 22-ന് അനന്ത്നാഗിലെ ലാൽ ചൗക്കിൽ പൊലീസ് കോൺസ്റ്റബിളിനെ കൊലപ്പെടുത്തിയതും ജൂലൈ 31-ന് കുൽഗാമിൽ ഇതരസംസ്ഥാന തൊഴിലാളികളെ വധിച്ചതും ലത്തീഫ് ഭട്ടിന്റെ നേതൃത്വത്തിലായിരുന്നുവെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങൾ നൽകുന്ന വിവരം.

നവംബർ 11-നാണ് കുൽഗാമിലെ മിർ ബസാറിന് സമീപമുള്ള സി.ആർ.പി.എഫ്. പോസ്റ്റിനു നേരെ രണ്ട് ഭീകരർ വെടിയുതിർത്തത്. ആക്രമണത്തിൽ മൂന്ന് ജവാന്മാർക്ക് പരുക്കേറ്റിരുന്നു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമായിരുന്നു. ആക്രമണത്തിനുശേഷം ഭീകരർ സമീപത്തെ വനമേഖലയിലേക്ക് രക്ഷപ്പെട്ടു.

കുൽഗാം ആക്രമണത്തിന് പിന്നാലെ 24 മണിക്കൂറിനുള്ളിൽ കിഷ്ത്വാർ ജില്ലയിലും ഭീകരാക്രമണമുണ്ടായി. രണ്ട് സ്പെഷ്യൽ പൊലീസ് ഓഫിസർമാരെ (എസ്.പി.ഒ.) ഭീകരർ കൊലപ്പെടുത്തി. ബാബി ചന്ദ്, യശ്പാൽ കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. ഭീകരവിരുദ്ധ ഓപ്പറേഷനിൽ സൈന്യത്തോടൊപ്പം ചേരാൻ പോകുന്നതിനിടെയായിരുന്നു ആക്രമണം. തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലുടനീളം സുരക്ഷാസേന അതീവ ജാഗ്രതയിലാണെന്ന് സി.ആർ.പി.എഫ്. സ്പെഷ്യൽ ഡയറക്ടർ ജനറൽ സന്ദീപ് ഖിർവാർ അറിയിച്ചു.

അതേസമയം, തുടർച്ചയായ ഭീകരാക്രമണങ്ങൾ ജമ്മു കശ്മീരിൽ ഭീകരവാദം അവസാനിച്ചെന്ന ഔദ്യോഗിക അവകാശവാദങ്ങളെക്കുറിച്ച് വീണ്ടും ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു പിന്നാലെ മേഖലയിൽ സമാധാനം പുനഃസ്ഥാപിച്ചെന്ന വാദം തെറ്റാണെന്ന് മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല പ്രതികരിച്ചു.

BREAKING NEWS
അവരെ വിദ്യാര്‍ഥികളായി കാണാന്‍ പറ്റില്ലത്രേ, അവരുടെ അവകാശത്തിന് വേണ്ടി സാംസ്‌കാരിക കരച്ചിലില്ലത്രേ, സമരപ്പന്തല്‍ കെട്ടാനോ സമരനാടകം നടത്താനോ ആരുമില്ല, അവര്‍ എസ്എഫ്‌ഐ അല്ലല്ലോ!! ഇടത് സിന്‍ഡിക്കേറ്റ് നിലപാടിനെ പരിഹസിച്ച് ജിന്റോ ജോണ്‍
16 Nov 2026
BREAKING NEWS
കുഞ്ഞ് കരഞ്ഞത് ഇഷ്ടപ്പെട്ടില്ല, കുട്ടിയെ പിടിച്ചുവലിച്ച് മുഖം തറയില്‍ അടിച്ചു, രണ്ടാമത്തെ അടിയോടെ അനക്കം ഇല്ലാതായി, തടയാന്‍ ശ്രമിച്ച മൂത്തമകളെയും മര്‍ദിച്ചു, ഒന്നരവയസുകാരിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
16 Nov 2026
BREAKING NEWS
താന്‍മാത്രം മന്ത്രിയായി ഇരുന്നാല്‍ മതിയോയെന്ന് സഖാക്കള്‍ ചോദിക്കുന്ന അവസ്ഥയുണ്ടാക്കരുത്, കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ അടിയന്തരമായി നടത്തണം, യുഡിഎഫിന്റെ ഭാഗത്തുനിന്ന് മാന്യതയുണ്ടാകുമെന്നാണ് കരുതുന്നത്- ഷിബു ബേബി ജോണ്‍
16 Nov 2026
BREAKING NEWS
മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനികൂപ്പർ അപകടം; ഒന്നാം പ്രതി സുഹൈൽ ഇന്ന് പുറത്തിറങ്ങും, കോടതി ആവശ്യപ്പെട്ട 10 ദിവസത്തെ ജയിൽവാസം പൂർത്തിയായി
16 Nov 2026