BREAKING NEWS

മന്ത്രി കെ.ബി.ഗണേഷ് കുമാർ വ്യഭിചാരം നടത്തിയത് നിങ്ങൾ അറിഞ്ഞില്ലേ ? കയ്യോടെ പൊക്കിയ ഭാര്യയെ മര്‍ദിച്ച മന്ത്രിക്കെതിരെ ഈ നാട്ടിൽ ഒരു നടപടിയുമില്ലേ ? അവര്‍ ടോൾ ഫ്രീ നമ്പറിൽ നൽകിയ പരാതിയും നിങ്ങൾ മുക്കിയില്ലേ? ഇതെന്ത് നീതി ? ഗണേഷ്കുമാറിനെതിരെ കെഎസ്‌യു

· · 1 min read
Share: Copied!

പത്തനാപുരം: മന്ത്രി കെ.ബി.ഗണേഷ്കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ.യദുകൃഷ്ണന്റെ പോസ്റ്റ്. ഗണേഷ്കുമാറിന്റെ കുടുംബ വീട്ടിൽ വച്ച് ഗണേഷിന്റെ പേഴ്സണൽ സ്റ്റാഫ് മന്ത്രിയുടെ ഭാര്യയെ മർദിച്ചെന്നുൾപ്പെടെയുള്ള വിവരങ്ങളാണ് ഫെയ്സ്ബുക് പോസ്റ്റിൽ ആരോപണങ്ങളായി ഉയർത്തിയിട്ടുള്ളത്.

മന്ത്രിയുടെ ഭാര്യയ്ക്ക് പരുക്കേൽക്കുകയും, 112ലേക്ക് വിളിച്ച്, പൊലീസ് എത്തുകയും ചെയ്തിട്ടും നടപടിയെടുക്കാൻ തയാറായില്ലെന്ന് പോസ്റ്റിൽ പറയുന്നു. പരാതിയുടെ ഇപ്പോഴത്തെ അവസ്ഥ എന്തായെന്ന് അറിയില്ലെന്നും മന്ത്രിയുടെ വീട്ടിലെത്തിയ പൊലീസിന് ഗണേഷ്കുമാറിനെതിരെ വിഡിയോ തെളിവുകൾ കൈമാറിയിട്ടും നടപടിയെടുക്കാത്തതെന്താണെന്നും ഫെയ്സ്ബുക് പോസ്റ്റിൽ ചോദിക്കുന്നു.

സംസ്ഥാന മന്ത്രി കെ.ബി.ഗണേഷ് കുമാർ വാളകത്തെ കീഴൂട്ട് വീട്ടിൽ വ്യഭിചാരം നടത്തിയത് നിങ്ങൾ അറിഞ്ഞില്ലേ ? ഭാര്യ ആ അവിഹിതം കയ്യോടെ പൊക്കിയത് അറിഞ്ഞില്ലേ ?ഭാര്യയെ മന്ത്രിയുടെ നിർദേശാനുസരണം പഴ്സനൽ സ്റ്റാഫ് മർദിച്ചത് നിങ്ങൾ അറിഞ്ഞില്ലേ?  ഭാര്യ, പൊലീസിന്റെ ടോൾ ഫ്രീ നമ്പറിൽ പരാതി നൽകിയത് നിങ്ങൾ മുക്കിയില്ലേ?
ചുരുക്കത്തിൽ, ഒരു മന്ത്രി സ്വന്തം വീട്ടിൽ അവിഹിത ബന്ധത്തിൽ ഏർപ്പെട്ടിട്ട്, ഭാര്യ കയ്യോടെ പൊക്കിയിട്ട്, പൊലീസിൽ പരാതി നൽകിയിട്ട്, ഭാര്യയെ കയ്യേറ്റം ചെയ്തിട്ട് ഈ നാട്ടിൽ ഒരു നടപടിയുമില്ലേ ? ഇതെന്ത് നീതി ? ഞാൻ വളച്ചുകെട്ടില്ലാതെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇത് തെറ്റെങ്കിൽ മന്ത്രി എനിക്കെതിരെ കേസെടുപ്പിക്കട്ടെ; വെല്ലുവിളിയായി കരുതിയാലും ബുദ്ധിമുട്ടില്ല. എന്നിങ്ങനെയായിരുന്നു യദുകൃഷ്ണന്റെ പോസ്റ്റ്.

BREAKING NEWS
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിൻ സർവീസിൽ നിയന്ത്രണം; വന്ദേഭാരത് തൃശ്ശൂർ വരെ, പരശുറാമും നേത്രാവതിയും വൈകും
26 Oct 2026
BREAKING NEWS
"ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു, കത്തിയെടുത്തു, കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു".... ദുരിതം നിറഞ്ഞ 491 ദിവസങ്ങൾ, സഹപ്രവർത്തകനേയും രക്ഷിക്കാനയച്ചവരെയുമെല്ലാം റഷ്യൻ സൈന്യം വകവരുത്തി, ഇരു കാലുകളും നഷ്ടപ്പെട്ടു, ഒടുവിൽ ഡ്രോണിൽ ആകാശമാർഗം ആ അത്ഭുത രക്ഷപ്പെടൽ... യ...
26 Oct 2026
BREAKING NEWS
ട്രംപ് ഇസ്രയേലിന്റെ ഉപകരണമോ? "ട്രംപിന്റെ ഇനി ശേഷിക്കുന്ന രണ്ടു വർഷം ഇറാനെതിരായ ദൗത്യം പൂർത്തിയാക്കാൻ ഇസ്രയേൽ ഉപയോഗിക്കണം, ശേഷം ആരായിരിക്കും യുഎസ് പ്രസിഡന്റാകുകയെന്ന് പറയാനാകില്ല"- ഇസ്രയേൽ പ്രധാനമന്ത്രി!! ടെൽ അവീവിന് മുകളിൽ ആണവസ്ഫോടനം നടക്കുന്നതായി നെതന്യാഹുവിന്റെ എഐ ചിത്രം, തെരഞ്ഞെടുപ്പിനു തൊട്ടു...
26 Oct 2026
BREAKING NEWS
"ഞങ്ങൾക്ക് ഒറ്റ തന്തയേ ഉള്ളൂ, അദ്ദേഹത്തെയാണ് കൊന്നുകളഞ്ഞത്!! ഞാനും എന്റെ അച്ഛനും ഒരുനാൾ ഇവിടെ പരാതി കൊടുക്കാൻ വന്നപ്പോൾ അച്ഛന്റെ അച്ഛനെ വിളിച്ച ടീംസ് ആണ്, എന്റെ അച്ഛന്റെ ചിതപോലും കത്തി തീർന്നിട്ടില്ല... എന്നിട്ടാണ് ഇവിടെ വന്ന് സംസാരിക്കുന്നത്, നീതിക്കായി ഏതറ്റം വരെയും പോകും- ജയബാലകൃഷ്ണന്റെ  മക്കൾ
26 Oct 2026