BREAKING NEWS

മന്ത്രിയാണ് പ്രതിഷേധക്കാർക്ക് നേരെ പാഞ്ഞടുത്തത്, എന്നിട്ട് പോലും പരിക്കേല്‍പ്പിക്കുന്ന തരത്തിലൊന്നും തങ്ങള്‍ ചെയ്തിട്ടില്ല, പരിക്കേറ്റത് പൊലീസുകാര്‍ പിടിച്ചു മാറ്റുന്നതിനിടെ, അത് കെഎസ്‍യു പ്രവർത്തകരുടെ തലയിലേക്ക് ഇടുകയാണ്, പ്രതികരണവുമായി കെഎസ്‌യു

· · 1 min read
Share: Copied!

കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ചിട്ടില്ലെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. മന്ത്രിയുടെ അടുത്തേക്ക് പ്രതിഷേധക്കാർ എത്തിയിട്ടില്ല. മന്ത്രി ആക്രോശിച്ച് വരികയാണ് ചെയ്തത്. എന്നിട്ട് പോലും പ്രതിഷേധക്കാർ മന്ത്രിക്ക് പരിക്കേൽക്കുന്ന ഒന്നും ചെയ്തിട്ടില്ല. ഞങ്ങളുടെ ഭാഗത്ത് നിന്ന് അത്തരത്തിലുള്ള നടപടികളുണ്ടായിട്ടില്ലെന്നും അലോഷ്യസ്  പ്രതികരിച്ചു. അതേസമയം, മന്ത്രിക്ക് പരിക്കേറ്റത് പൊലീസുകാര്‍ പിടിച്ചു മാറ്റുന്നതിനിടയിലാണെന്ന് യൂത്ത് പ്രസിഡന്റ് ഒ.ജെ ജനീഷ് പറഞ്ഞു.

പൊലീസ് കെഎസ്‍യും പ്രവർത്തകരെയും മന്ത്രിയെയും പിടിച്ചുമാറ്റുന്നത്. മന്ത്രി എന്തിനാണ് പ്രതിഷേധക്കാർ വരുമ്പോൾ അസ്വസ്ഥത കാണിക്കുന്നത്. തടയാൻ പൊലീസ് ഇല്ലേ, മന്ത്രിയാണ് പ്രതിഷേധക്കാർക്ക് നേരെ പാഞ്ഞടുത്തത്. മന്ത്രിക്ക് പരിക്കേറ്റത് പൊലീസുകാർ പിടിച്ചുമാറ്റുന്നതിനിടയിലാണ്. അത് കെഎസ്‍യു പ്രവർത്തകരുടെ തലയിലേക്ക് ഇടുകയാണെന്നും ജനീഷ് പ്രതികരിച്ചു. മന്ത്രിക്ക് നേരെ ഉണ്ടായത് നിഷ്ഠൂരമായ ആക്രമണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രതികരിച്ചു. ഇതുപോലെ ഒരു ആക്രമണം ഇന്നേവരെ വനിതാ മന്ത്രിമാർക്ക് എതിരെ കേരളത്തിൽ ഉണ്ടായിട്ടില്ല.ആസൂത്രിതമായ ആക്രമണമാണ് നടന്നത്.

വീണാ ജോർജിന് നേരെ ഉണ്ടായത് കനകോലു സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലുള്ള ആക്രമണമാണ്. കോൺഗ്രസ് ഉൾപ്പെടെ അറിഞ്ഞുകൊണ്ട് യൂത്ത് കോൺഗ്രസും കെഎസ്‍യുവും ചേർന്ന് നടത്തിയ ആക്രമണമാണെന്നും എം.വി ഗോവിന്ദന്‍ പ്രതികരിച്ചു.

 

BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026
BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026
BREAKING NEWS
വിമർശിച്ചു വിമർശിച്ച് പി ജയരാജന്റെ തട്ടകത്തിൽ പാർട്ടി എവിടെ കിടക്കുന്നു, തോറ്റതിന് ന്യായങ്ങൾ കാണാതെ കയ്യിലിരുപ്പ് ആദ്യം നന്നാക്കണം, എസ്എൻഡിപിക്കാരുടെയും പിന്നോക്കക്കാരുടെയും വോട്ടുണ്ടായത് കൊണ്ടല്ലേ ആകെ കുറച്ചു സീറ്റ് എങ്കിലും കിട്ടിയത്, അയാളുടെ വിമര്‍ശനം അന്ധൻ ആനയെ കണ്ടത് പോലെ- വെള്ളാപ്പള്ളി നടേശന്‍
26 Oct 2026
BREAKING NEWS
ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ ബസ് അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രക്കാർ  ഉത്തരവാദികളാകുമോ? കൂടെയുള്ളവർക്കെതിരെ എങ്ങനെ പ്രേരണാക്കുറ്റം നിലനിൽക്കും?- കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ!! അപകടം നടന്നയുടൻ സുഹൈൽ വിളിച്ചത് വാപ്പയെ... FIRൽ പേരില്ല, കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നു- പ്രതിഭാഗം.....
26 Oct 2026