BREAKING NEWS

‘ഹേ ശൈ ലജ്ജേ നിങ്ങൾക്കെതിരാണ് ഈ വിധി…മട്ടന്നൂരിലെ എസ്എഫ്ഐ സമാധിയായി, എല്ലാ കലാലയങ്ങളിലും ഇനി കെഎസ്‌യു വാഴും!! കെകെ ശൈലജയ്ക്കെതിരെ പോസ്റ്ററുകൾ, മട്ടന്നൂർ പോളിടെക്‌നിക് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ 34 വർഷത്തെ എസ്എഫ്ഐ ആധിപത്യം അവസാനിപ്പിച്ച് കെഎസ് യു

· · 1 min read
Share: Copied!

കണ്ണൂർ: 34 വർഷത്തിനിടെ ആദ്യമായി മട്ടന്നൂർ പോളിടെക്‌നിക് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐക്കു പരാജയം. തിരഞ്ഞെടുപ്പിൽ എല്ലാ ജനറൽ സീറ്റുകളിലും കെഎസ്‌യുവാണ് വിജയിച്ചത്. പോളി ടെക്നിക് തുടങ്ങിയ കാലം മുതൽ എസ്എഫ്ഐആയിരുന്നു യൂണിയൻ ഭരിച്ചത്. ആദ്യമായാണ് ഇവിടെ കെഎസ്‌യു ജയിക്കുന്നത്.

ഇതോടെ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ ചിത്രവും കെഎസ്‌യു പ്രവർത്തകർ ഉയർത്തി. പിന്നാലെ കെ.കെ. ശൈലജയ്ക്കെതിരെ പോസ്റ്ററുമായി കെഎസ്‌യു. ‘ഹേ ശൈ ലജ്ജേ നിങ്ങൾക്കെതിരാണ് ഈ വിധി’,‘ മട്ടന്നൂരിലെ എസ്എഫ്ഐ സമാധിയായി. എല്ലാ കലാലയങ്ങളിലും ഇനി കെഎസ്‌യു വാഴും’ എന്നെഴുതിയ ബാനർ ഉയർത്തി കെഎസ്‌യു പ്രവർത്തകർ പ്രകടനം നടത്തി.

അതേ സമയം, ശൈലജക്കെതിരെ ഉയർത്തിയ ബാനർ അരാഷ്ട്രീയവും അപക്വവുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് സമൂഹ മാധ്യമത്തിലൂടെ പ്രതികരിച്ചു.

BREAKING NEWS
17 കാരനെ കൊലപ്പെടുത്തിയതിനു പിന്നിൽ മുൻകൂട്ടി തയാറാക്കിയ 'ക്രൈം' തിരക്കഥ, നിയമത്തെ കബളിപ്പിക്കാൻ പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ കുറ്റം സമ്മതിക്കണമെന്ന് മുൻകൂട്ടി തീരുമാനിച്ചു, മൂന്നുപേർക്കും കൊലപാതകത്തെകുറിച്ച് കൃത്യമായ ധാരണ!! തെളിവുകൾ സ്‌ട്രോങ്, പ്രായത്തിന്റെ പേരിൽ ഒന്നാംപ്രതിക്ക് കേസിൽ...
03 Nov 2026
BREAKING NEWS
വികസിത് ഭാരത് 2047: ഇന്ത്യയ്ക്ക് പ്രതിവർഷം 9-10% വളർച്ച അനിവാര്യമെന്ന് നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ; കേരളത്തിൽ ബാങ്ക് നിക്ഷേപം 10.6 ലക്ഷം കോടി രൂപയും വായ്പകൾ 7.74 ലക്ഷം കോടി രൂപയും കടന്നു
03 Nov 2026
BREAKING NEWS
‘വിദ്യാർഥികൾ മാപ്പപേക്ഷ നൽകിയാൽ പരീക്ഷ എഴുതാൻ അവസരം’; കാലടി സർവകലാശാലാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി റോജി എം. ജോൺ
03 Nov 2026
BREAKING NEWS
പോലീസ് വെടിവെപ്പിൽ ഹേമന്തിന്റെ തുട മുതൽ പാദം വരെയുള്ള ഭാഗങ്ങളിൽ ബുള്ളറ്റ് തുളച്ചുകയറി, ചെയിൻസോ ആക്രമണക്കേസ് പ്രതിയുടെ ഇടതുകാലിന്റെ രക്തയോ‌ട്ടം പൂർണമായി നിലച്ചു, മുട്ടിനു മുകളിൽവച്ച് മുറിച്ചുമാറ്റി, വലതുകാലിലേക്കുള്ള രക്തയോട്ടത്തിലും ആശങ്ക, നില അതീവ ​ഗുരുതരമായി തുടരുന്നു
03 Nov 2026