BREAKING NEWS

‘വേദന ഭയങ്കരം; ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ അതൊന്നുമില്ല; ഐസിയുവിൽ പാലിക്കേണ്ട മര്യാദകളും ഇല്ല‘: മന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യു

· · 1 min read
Share: Copied!

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യുവിന്റെ പ്രചാരണം. പരിയാരം ആശുപത്രിയിൽ നേഴ്സുമാർക്കൊപ്പം ഉള്ള ചിത്രമാണ് പ്രചരിപ്പിക്കുന്നത്. ഐസിയുവിൽ പാലിക്കേണ്ട മര്യാദകളില്ലാതെ ഫോട്ടോയെടുത്തു എന്നാണ് ആക്ഷേപം. കഴുത്തിന് ഗുരുതര പരിക്കുള്ള മന്ത്രി ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തെന്നാണ് വിമർശനം.

ഇന്നലെ രാത്രി പത്തുമണിക്കാണ് കെഎസ്‌യു പ്രതിഷേധത്തിനിടെ കഴുത്തിലേറ്റ ക്ഷതത്തിൽ വിദഗ്ധ ചികിത്സക്കായി ആരോഗ്യമന്ത്രിയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്. എംആർഐ സ്കാനിങ് അടക്കം വിശദപരിശോധന നടത്തി. ഗുരുതര പ്രശ്നമില്ലെന്നാണ് കണ്ടെത്തൽ. കഴുത്തിലെ ക്ഷതം മൂലം തലയ്ക്കു പുറകിലും വലതുകൈയിലും വേദന പടരുന്നത് മരുന്നുമൂലം നിയന്ത്രിച്ചതായി മെഡിക്കൽ സംഘം പറയുന്നു.

എംആർഐ റിപ്പോർട്ട് പ്രകാരം കഴുത്തിലെ കശേരുക്കൾക്കിടയിലെ ഡിസ്കുകൾ നാഡീമൂലങ്ങളിൽ അമർന്നുള്ള സമ്മർദ്ദമാണ് വേദനയ്ക്ക് കാരണമെന്നാണ് കണ്ടെത്തൽ. അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ല. നിരന്തര നിരീക്ഷണം ആവശ്യമുള്ളതിനാൽ പരിയാരം മെഡിക്കൽ കോളേജിലെ ഐസിയുവിൽ തുടരാനാണ് ഡോക്ടർമാരുടെ നിർദ്ദേശം.

‘എവിടെയോ ഒരാളെ ഓപ്പറേഷൻ ചെയ്തപ്പോൾ വയറിന്റെയുള്ളിൽ കത്രിക പോയെന്നോ ആണ് പറയുന്നത്… എന്ന് ഓപ്പറേഷൻ ചെയതതാണ്, എന്ന് പോയ കത്രിക പോയതാണ് എന്നോ നമ്മൾ അന്വേഷിക്കാൻ പോയിട്ടില്ല….ഏതെങ്കിലും ഒരു ഡോക്ടർ കിടക്കട്ടെ വയറ്റിൽ ഒരു കത്രിക എന്ന് വെച്ച് കൊടുത്തതായിരിക്കുമോ, സാധാരണ ചിന്താഗതിയുള്ള മനുഷ്യന് മനസിലാകില്ലേ… അതൊരു അബദ്ധം പറ്റിയതാണ്’…

BREAKING NEWS
ഇരയ്ക്ക് നീതി ഉറപ്പാക്കേണ്ടവർ തന്നെ വേട്ടക്കാർക്ക് കാവലൊരുക്കുന്നു, ജഡ്ജിയുടെ മകനായതുകൊണ്ട് നിയമം മാറ്റി എഴുതാൻ പോലീസിന് ആരാണ് അധികാരം കൊടുത്തത്? പൊലീസ് അകമ്പടി സേവകരായി അധഃപതിപ്പിക്കരുത്- പിണറായി വിജയന്‍
26 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടം; ആദ്യം മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്; കൂടുതൽ തെളിവുകൾ ലഭ്യമായതോടെയാണ് തുടർനടപടികൾ സ്വീകരിച്ചതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ; അന്വേഷണം ക്രൈം ബ്രാഞ്ചിന്
26 Oct 2026
BREAKING NEWS
"വിരമിച്ച പട്ടാളക്കാർക്ക് പട്ടി വിലയാണ്, അഴുക്ക ചെറുക്കൻ", ശാന്തിവിള ദിനേശിനെതിരെ മേജർ രവി, പരാതിയുമായി എക്‌സ് സർവീസ്‌മെൻ സംഘടന
26 Oct 2026
BREAKING NEWS
‘ഹലോ,സൈബർ സെല്ലിൽ നിന്നാണ്; നിങ്ങൾ സെക്സ് വീഡിയോകൾ കാണുന്നയാളാണല്ലോ; അറസ്റ്റ് ചെയ്യും’ എന്ന് പറഞ്ഞ് ഭീഷണി; കൗൺസിലിം​ഗിന്റെ ഭാ​ഗമാണെന്ന് പറഞ്ഞ് യുവതിയെക്കൊണ്ട് നഗ്‌നവീഡിയോകൾ അയപ്പിച്ചു, പരാതി, പ്രതി പിടിയിൽ
26 Oct 2026