BREAKING NEWS

കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഇക്കുറി ഓണം ഉഷാർ; 33.92 കോടി അനുവദിച്ചു, ശമ്പള അഡ്വാൻസും ഉത്സവബത്തയും; 2019 ന് ശേഷം ഇതാദ്യം

· · 1 min read
Share: Copied!

തിരുവനന്തപുരം: ഓണക്കാലത്ത് കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി ഉത്സവബത്തയും അഡ്വാൻസും അനുവദിച്ചു. ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള വിവിധ ആനുകൂല്യങ്ങൾക്കായി 33.92 കോടി രൂപ അനുവദിച്ചതായി ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു.

സ്ഥിരം ജീവനക്കാർക്ക് 10,000 രൂപ സാലറി അഡ്വാൻസും 3,000 രൂപ ഉത്സവബത്തയും ലഭിക്കും. അർഹരായ ജീവനക്കാർക്ക് ബോണസിനും അർഹതയുണ്ടാകും. താൽക്കാലിക ജീവനക്കാർക്ക് 1,000 രൂപയാണ് ഉത്സവബത്തയായി നൽകുക.

വർഷങ്ങൾക്ക് ശേഷം ആദ്യമായി കെഎസ്ആർടിസി പെൻഷൻകാർക്കും ഓണം ഉത്സവബത്ത അനുവദിച്ചിട്ടുണ്ട്. 1,250 രൂപയാണ് പെൻഷൻകാർക്ക് ലഭിക്കുക. ഇതിനായി 5.32 കോടി രൂപ പ്രത്യേക ധനസഹായമായി കെഎസ്ആർടിസിക്ക് അനുവദിച്ചു.

സ്ഥിരം ജീവനക്കാർക്ക് 10,000 രൂപ ഓണം അഡ്വാൻസ് നൽകുന്നതിനായി 21.5 കോടി രൂപയാണ് അനുവദിക്കുന്നത്. മന്ത്രിസഭാ തീരുമാനപ്രകാരമാണ് തുക കെഎസ്ആർടിസിക്ക് അനുവദിക്കുന്നത്.

2019ന് ശേഷം ആദ്യമായാണ് കെഎസ്ആർടിസി പെൻഷൻകാർക്ക് ഓണം അലവൻസ് ലഭിക്കുന്നത്. അതേസമയം, ഓണം സാലറി അഡ്വാൻസ് 2023ന് ശേഷം ജീവനക്കാർക്ക് നൽകിയിരുന്നില്ല. ദീർഘകാലമായി പെൻഷൻ പരിഷ്കരണം ആവശ്യപ്പെട്ടുവരികയാണെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഇതിനിടെയാണ് ഓണക്കാലത്ത് ലഭിക്കുന്ന ആനുകൂല്യം പെൻഷൻകാർക്ക് ആശ്വാസമാകുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ജീവനക്കാരുടെ ആത്മാർഥതയും അർപ്പണബോധവും പരിഗണിച്ചാണ് ഓണം ഫെസ്റ്റിവൽ ആനുകൂല്യങ്ങൾ നൽകാൻ മന്ത്രിസഭ തീരുമാനിച്ചതെന്ന് മന്ത്രി സി.പി. ജോൺ അറിയിച്ചു.

കഴിഞ്ഞ ഏതാനും മാസങ്ങളിലുണ്ടായ ചെറിയ പ്രതിസന്ധികൾ പരിഹരിച്ച് കെഎസ്ആർടിസി കൂടുതൽ ജനകീയമായി മുന്നോട്ടുപോകുന്നതിനിടെയാണ് ജീവനക്കാരുടെയും പെൻഷൻകാരുടെയും ഓണം സന്തോഷകരമാക്കുന്ന തീരുമാനം.

മുൻ വർഷങ്ങളിൽ ഓണക്കാലത്ത് സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന കെഎസ്ആർടിസി ജീവനക്കാരുടെയും പെൻഷൻകാരുടെയും കുടുംബങ്ങൾക്ക് സർക്കാർ തീരുമാനം ആശ്വാസമാകും. ജീവനക്കാർക്ക് ശമ്പള അഡ്വാൻസും ഉത്സവബത്തയും പെൻഷൻകാർക്ക് ഓണം അലവൻസും ലഭിക്കുന്നതോടെ ഇത്തവണത്തെ ഓണം കൂടുതൽ സന്തോഷത്തോടെ ആഘോഷിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബങ്ങൾ.

താൻ ദളിതനായതുകൊണ്ട് ആരും ശബ്ദിച്ചില്ല, മുതിര്‍ന്ന നേതാക്കള്‍ വരെ മൗനം പാലിച്ചു, പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ല, ശുദ്ധീകരണ’ വിവാദത്തിൽ കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചില്ലെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

BREAKING NEWS
മലയാളികളായ അമ്മയെയും മകളെയും ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണകാരണം വ്യക്തമല്ല
25 Oct 2026
BREAKING NEWS
കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയെന്ന് കൺട്രോൾ റൂമിലേക്ക് വ്യാജ സന്ദേശം; മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയിൽ
25 Oct 2026
BREAKING NEWS
"നിങ്ങള്‍ എന്നെ ചോദ്യം ചെയ്യാന്‍ നില്‍ക്കണ്ട, അതിനൊന്നും നിങ്ങള്‍ ആയിട്ടില്ല", ജഡ്ജി തട്ടിക്കയറി, മാമന്‍ ഓടിച്ചിരുന്ന വണ്ടി കിടക്കുന്ന കിടപ്പ് കാണണം, കാര്‍ നൂറിലെങ്കിലും ഓടിച്ചുകാണും, പ്രതികരണവുമായി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍, 17കാരന്‍ മദ്യപിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്
25 Oct 2026
BREAKING NEWS
സൂപ്പർ എൽ നിനോ ഭീഷണി; മത്തി, അയല, നെത്തോലി തുടങ്ങിയ ചെറുമീനുകൾ കടലിൽനിന്ന് അപ്രത്യക്ഷമായേക്കും; മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടി
25 Oct 2026