BREAKING NEWS

കെഎസ്ആർടിസിയും എസ്‌യുവിയും നേർക്കുനേർ കൂട്ടിയിടിച്ച് മൂന്ന് മരണം, രണ്ടുപേർക്ക് ​ഗുരുതര പരുക്ക്!! ഇടിയുടെ ആഘാതത്തിൽ ബസിലുണ്ടായിരുന്നവർ റോഡിലേക്ക് തെറിച്ചുവീണതായി നാട്ടുകാർ, ബസിലുണ്ടായിരുന്ന 16 പേർക്കും പരുക്ക്

· · 1 min read
Share: Copied!

കൊല്ലം: ഓച്ചിറ വലിയകുളങ്ങരയിലുണ്ടായ വാഹനാപകടത്തിൽ 3 മരണം. രണ്ടുപേർക്ക് ഗുരുതര പരുക്ക്. കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും എസ്‌യുവിയും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ എസ്‌യുവിയുടെ മുൻഭാഗം പൂർണമായി തകർന്നു. കാറിലുണ്ടായിരുന്ന തേവലക്കര പടിഞ്ഞാറ്റിൻകര പൈപ്പ്മുക്ക് സ്വദേശി പ്രിൻസ് തോമസ് (44), മക്കളായ അൽക്ക (5), അതുൽ (14) എന്നിവരാണ് മരിച്ചത്. ഭാര്യ വിന്ദ്യ, മകൾ ഐശ്വര്യ എന്നിവർക്ക് പരുക്കേറ്റു. വിന്ദ്യയുടെ സാഹോദരന്റെ മകനെ യുകെയിലേക്ക് യാത്രയാക്കാനായി നെടുമ്പാശേരി വിമാനത്താവളത്തിൽ പോയി തിരിച്ചുവരുമ്പോഴായിരുന്നു അപകടം.

അതേസമയം ഏറെ പണിപ്പെട്ടാണ് പരുക്കേറ്റവരെ എസ്‌യുവിയിൽനിന്ന് പുറത്തെടുത്തത്. ചേർത്തലയിലേക്ക് പോകുകയായിരുന്നു ബസ്. കെഎസ്ആർടിസി ബസിന്റെ മുൻഭാഗവും തകർന്നു. രാവിലെ 6.30നാണ് അപകടമുണ്ടായത്. വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. എസ്‌യുവിയിൽ പ്രിൻസും ഭാര്യയും മൂന്നു മക്കളുമാണ് ഉണ്ടായിരുന്നത്. പ്രിൻസിനോടൊപ്പം മുൻ സീറ്റിലിരുന്ന ഭാര്യ വിന്ദ്യയ്ക്ക് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. പ്രിൻസ് കല്ലേലിഭാഗം കൈരളി ഫൈൻനാൻസ് ഉടമയാണ്.

വിന്ദ്യയുടെ സഹോദരന്റെ മകനെ യുകെയിലേക്ക് യാത്രയാക്കാൻ പ്രിൻസും കുടുംബവും നെടുമ്പാശേരി വിമാനത്താവളത്തിൽ പോയിട്ട് തേവലക്കരയിലെ വീട്ടിലേക്കു വരികയായിരുന്നു. മരിച്ച അതുൽ ഒൻപതാം ക്ലാസ് വിദ്യാർഥിയും അൽക്ക യുകെജി വിദ്യാർഥിയുമാണ്. പോലീസും ആംബുലൻസും വരാൻ കാലതാമസമുണ്ടായതായി നാട്ടുകാർ പറഞ്ഞു. ബസിലുണ്ടായിരുന്നവരിൽ ചിലർ റോഡിലേക്ക് തെറിച്ചു വീണെന്നും എസ്‍യുവിയിലെ യാത്രക്കാർ വാഹനത്തിനുള്ളിൽ കുടുങ്ങി കിടക്കുകയായിരുന്നെന്നും നാട്ടുകാർ മാധ്യമങ്ങളോട് പറ‍ഞ്ഞു.

അതേസമയം അപകടത്തിൽ ബസിലെ 16 പേർക്ക് പരുക്കേറ്റു. 14 പേർ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലും രണ്ടു പേർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്. കെഎസ്ആർടിസി ബസിലെ ഡ്രൈവർ എൻ. അനസ്, കണ്ടക്ടർ ചന്ദ്രലേഖ എന്നിവർ ഉൾപ്പെടെയുള്ളവർക്കാണ് പരുക്കേറ്റത്. ബസിൽ ജീവനക്കാർ ഉൾപ്പെടെ 26 പേരാണു ഉണ്ടായിരുന്നത്.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026