BREAKING NEWS

അന്തര്‍ സംസ്ഥാന പെര്‍മിറ്റില്ല, വിദ്യാര്‍ത്ഥിനികളെ പുലര്‍ച്ചെ നടുറോഡില്‍ ഇറക്കിവിട്ട് കെഎസ്ആര്‍ടിസി

· · 1 min read
Share: Copied!

കോഴിക്കോട്: കോയമ്പത്തൂരിലേക്ക് കെ.എസ്.ആർ.ടി.സി. സൂപ്പർ ഡീലക്സ് എയർബസ്സിൽ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്ത വിദ്യാർഥിനികളെ പകുതി വഴിയിൽ ഇറക്കിവിട്ടതയായി പരാതി. കോഴിക്കോട് സ്വദേശിനികളായ അസിന, അശ്വിനി കൃഷ്ണ തുടങ്ങിയ വിദ്യാർഥിനികളെയാണ് ബസ് അധികൃതർ യാത്രയ്ക്കിടെ മണ്ണാർക്കാട് ഇറക്ക് വിട്ടത്. കഴിഞ്ഞ പത്താം തീയതി പുലർച്ചെ നാലരയോടെയാണ് സംഭവം. കോയമ്പത്തൂരിൽ ടീച്ചേഴ്സ് ട്രെയിനിങ് വിദ്യാർഥികളായ അശ്വിനിയും അസിനയും തിരക്ക് കണക്കിലെടുത്ത് കോയമ്പത്തൂർ യാത്രയ്ക്കായി കാസർകോട് മുതലുള്ള സീറ്റ് ബുക്ക് ചെയ്തിരുന്നു.

കോഴിക്കോട് നിന്ന് കയറുകയും ചെയ്തു. എന്നാൽ വണ്ടി മണ്ണാർക്കാട് എത്തിയപ്പോൾ യാത്രക്കാരോട് ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. ഇവിടെ നിന്ന് അങ്ങോട്ട് യാത്ര ചെയ്യാൻ ബസ്സിന് പെർമിറ്റ് ഇല്ലെന്നും വേറെ ബസ് കയറി പോകാൻ ആവശ്യപ്പെടുകയുമായിരുന്നുവെന്ന് വിദ്യാർഥികൾ പറയുന്നു. ഒൻപതാം തീയതിയാണ് കാസർകോട് നിന്നും കോയമ്പത്തൂരിലേക്കുള്ള സൂപ്പർ ഡീലക്സ് എയർ ബസ്സിൽ വിദ്യാർഥിനികൾ ടിക്കറ്റ് ബുക്ക് ചെയ്തത്.

തങ്ങൾക്ക് നൽകിയിരിക്കുന്ന ബസ്സിന് അന്തർസംസ്ഥാന പെർമിറ്റ് ഇല്ലെന്നും മണ്ണാർക്കാട് എത്തുമ്പോൾ പെർമിറ്റ് ശരിയാകുമെന്നുമായിരുന്നു ഡ്രൈവറോടും കണ്ടക്ടറോടും കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞത്. എന്നാൽ പെർമിറ്റ് ലഭിക്കാതെ വന്നതോടെ യാത്ര അവസാനിപ്പിക്കുകയായിരുന്നു. വിദ്യാർഥിനികൾ ഇത് ചോദ്യം ചെയ്തപ്പോൾ തങ്ങൾക്ക് ഒന്നും അറിയില്ലെന്നും മേലധികാരികളുമായി ബന്ധപ്പെടണമെന്നും അറിയിക്കുകയും ചെയ്തു. ഇതോടെ സീറ്റ് പോലുമില്ലാത്ത ഓർഡിനറി ബസ്സിൽ കയറ്റിവിട്ടെന്നും വിദ്യാർഥിനികൾ ആരോപിക്കുന്നു.

BREAKING NEWS
'മോദിയെ വിമർശിച്ച് അധികാരം നേടാനാവില്ല; ഇന്ത്യയുടെ കുറ്റവും കുറവും ലോകം മുഴുവൻ പറഞ്ഞ് നടന്നിട്ടും കാര്യമില്ല; വിദേശയാത്ര നിർത്തി ഗ്രാമങ്ങളിലേക്ക് പോകൂ, അല്ലെങ്കിൽ അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന് ഊഴമില്ല': രാഹുൽ ഗാന്ധിയോട് അമിത് ഷാ
15 Nov 2026
BREAKING NEWS
പാലത്തിനുവേണ്ടി പിടിവലി; കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു, ’ഞങ്ങൾ കൊണ്ടുവന്നത്, ക്രെഡിറ്റ് തട്ടിയെടുക്കുന്നു’; ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് എൽഡിഎഫ്; 'പാലത്തിന്റെ വാപ്പ ആരാണെന്ന് മനസ്സിലായി' എന്ന് പി.കെ. ബഷീർ
15 Nov 2026
BREAKING NEWS
കടം വീട്ടാൻ സ്വന്തം അവയവങ്ങൾ വിൽപനയ്ക്ക്; വൃക്കയും കരളും വൃഷണവും കോർണിയയും വിൽക്കാൻ ഇറാനിൽ പരസ്യപ്രളയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷം
15 Nov 2026
BREAKING NEWS
22 ദിവസമായി, വെളളം പോലും കുടിക്കുന്നില്ല; ഇത് തുടർന്നാൽ അപകടമെന്ന് ഡോക്ടർമാർ; വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചു; ; ’മകളുടെ ആരോ​ഗ്യത്തിൽ ആശങ്കയുണ്ട്’: വളർമതിയുടെ അമ്മ
15 Nov 2026