BREAKING NEWS

എറണാകുളത്ത് നിന്ന് പാലക്കാട്ടേക്ക് പോയിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ് പാലിയേക്കര ടോൾപ്ലാസയ്ക്കു സമീപം നിർത്തി ഡ്രൈവർ ഇറങ്ങിപ്പോയി, അന്വേഷിച്ചു ചെന്നപ്പോൾ മണലി പാലത്തിനു താഴെ തൂങ്ങിമരിച്ച നിലയിൽ

· · 1 min read
Share: Copied!

തൃശൂർ: ഓടിച്ചുകൊണ്ടിരുന്ന കെഎസ്ആർടിസി ബസ് പാലിയേക്കര ടോൾപ്ലാസയ്ക്കു സമീപം നിർത്തി ഇറങ്ങിപ്പോയ ഡ്രൈവറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശി നമ്പൂതിരിപ്പറമ്പ് വീട്ടിൽ ബാബുവിനെയാണ് (45) മണലി പാലത്തിനു താഴെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.

എറണാകുളത്തു നിന്ന് പാലക്കാട്ടേക്കുള്ള ഫാസ്റ്റ് പാസഞ്ചർ ബസായിരുന്നു ബാബു ഓടിച്ചിരുന്നത്. പാലിയേക്കര ടോൾപ്ലാസയ്ക്കു സമീപം എത്തിയപ്പോൾ ബസ് നിർത്തിയിട്ട് ബാബു ഇറങ്ങിപ്പോവുകയായിരുന്നു. തുടർന്ന് യാത്രക്കാരെ കണ്ടക്ടർ ഇടപെട്ട് മറ്റൊരു ബസിൽ കയറ്റിവിട്ടു. പിന്നീട് ബസ് പുതുക്കാട് ഡിപ്പോയിലേക്ക് മാറ്റുകയും ചെയ്തു.

ഇതിനിടെ ബന്ധുക്കൾ പുതുക്കാട് പോലീസിൽ പരാതി നൽകുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണത്തിനിടെ മണലി പാലത്തിന് സമീപത്തുനിന്ന് ബാബുവിൻ്റെ മൊബൈൽ ഫോൺ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് പാലത്തിന് സമീപത്ത് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

BREAKING NEWS
ചേരാനല്ലൂർ അപകടം: 17കാരൻ ഫ്ലാറ്റിൽനിന്ന് കാറുമായി പുറപ്പെട്ടത് ഞായറാഴ്ച പുലർച്ചെ 1.36ന്; അപകടം നടന്നത് 44 മിനിട്ട് കഴിഞ്ഞ്; നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്
27 Oct 2026
BREAKING NEWS
ഒരു കൈയിൽ ഫോണും മറുകൈയിൽ സ്റ്റിയറിങ്ങും ബസിൽ വിദ്യാർഥികളും! കട്ടപ്പനയിൽ സ്കൂൾ ബസ് അപകടകരമായി ഓടിച്ച് ഡ്രൈവർ; നിയമ ലംഘനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
27 Oct 2026
BREAKING NEWS
വിശ്വാസവും യുക്തിയും നേർക്കുനേർ; പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ഒത്തുചേരുന്ന പുതുചിത്രം ‘ഹരിവരാസനം’, മകരവിളക്ക് ദിനത്തിൽ ആഗോള റിലീസ്
27 Oct 2026
BREAKING NEWS
എന്റെ പൊന്നെടാവ്വേ ഇവനിന്ന് പ്രാന്താന്നാ തോന്നുന്നെ- ന്യൂസീലൻഡ് ബോളർ!! 11 സിക്സർ, 9 ഫോർ... 35 പന്തിൽ സെഞ്ചുറിയുമായി കത്തിക്കയറി അഭിഷേക്, 19 പന്തിൽ 45 റൺസുമായി വൈഭവ്, ന്യൂസിലൻഡിനെതിരെ 13.2 ഓവറിൽ കളി തീർത്ത് ഇന്ത്യയുടെ പിള്ളേര്!! പരമ്പര 3-0 സ്വന്തമാക്കി, പിന്നാലെ ഒരുപിടി റെക്കോർഡുകളും
27 Oct 2026