BREAKING NEWS

കോളേജിലേക്കു പോയ വിദ്യാർഥിയുടെ ദേഹത്ത് ചെളി തെറിപ്പിച്ചു, ചോദ്യം ചെയ്ത വിദ്യാർഥിയുടെ ദേഹത്തേക്ക് ബസിടിപ്പിക്കാൻ കെഎസ്ആർടിസി ഡ്രൈവറുടെ ശ്രമം

· · 1 min read
Share: Copied!

ആലപ്പുഴ: ദേഹത്ത് ചെളി തെറിപ്പിച്ചതു ചോദ്യം ചെയ്ത വിദ്യാർഥിയെ ബസിടിപ്പിക്കാൻ ശ്രമിച്ച് കെഎസ്ആർടിസി ഡ്രൈവർ. അരൂരിലെ സ്വകാര്യ ഹോട്ടലിനു മുന്നിലായിരുന്നു സംഭവം. ദേഹത്തേക്ക് ചെളിവെള്ളം തെറിപ്പിച്ചതിനെതിരെ പ്രതിഷേധിക്കാൻ നിർത്തിയിട്ട ബസിനു മുന്നിലേക്കു കയറിയ വിദ്യാർഥിയെയാണ് ബസിടിപ്പിക്കാൻ ശ്രമം നടന്നത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കോതമംഗലത്ത് വിദ്യാർഥിയായ യദുകൃഷ്ണന്റെ ദേഹത്തേക്കാണ് തിരുവനന്തപുരം – അങ്കമാലി റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ചെളിവെള്ളം തെറിപ്പിച്ചത്. ബസിനു മുന്നിൽ നിന്നു ചോദ്യം ചെയ്യുന്നതിനിടെ ഡ്രൈവർ ബസ് മുന്നോട്ടെടുക്കുകയായിരുന്നു. പിന്നാലെ ബസിൽ കൈവച്ചു യദു കുറച്ചുദൂരം പിന്നോട്ടു നടന്നു. ഈ സമയവും ബസ് മൂവ് ചെയ്യുകയായിരുന്നു. തുടർന്ന് ഡ്രൈവർ ബസ് നിർത്തുകയും വിദ്യാർഥി സൈഡിലേക്കു മാറുകയുമായിരുന്നു.

സംഭവം ഇങ്ങനെ- ബൈക്കിൽ തൃപ്പൂണിത്തുറയിലേക്കു പോവുകയായിരുന്ന യദുകൃഷ്ണന്റെ വസ്ത്രങ്ങളിൽ ചെളി പുരണ്ടതിനാൽ കോളേജിലേക്കുള്ള യാത്ര മുടങ്ങുന്ന സ്ഥിതിയായി. ഇതോടെയാണ് വിദ്യാർഥി ബസിനെ പിന്തുടർന്നെത്തി മുന്നിൽ കയറിനിന്ന് പ്രതിഷേധിച്ചത്. എന്നാൽ, ഡ്രൈവർ ഇത് അവഗണിച്ച് വാഹനം മുന്നോട്ടെടുക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ പോലീസിൽ പരാതി നൽകുമെന്ന് വിദ്യാർഥിയുടെ കുടുംബം അറിയിച്ചു.

നല്ല ബെസ്റ്റ് ന്യായീകരണം!! കഴിച്ചതു മദ്യമാണെന്ന് എന്താണ് ഉറപ്പ്? സ്വമേധയ കേസെടുക്കാൻ തെളിവില്ല, ആർക്കും പരാതിയില്ലാത്തതിനാൽ പൊതുസ്ഥലത്തെ കൊടിസുനിയുടേയും സംഘത്തിന്റേയും ‘വെള്ളമടി’യിൽ കേസെടുക്കാവില്ല- പോലീസ്

BREAKING NEWS
’യമുനയിലെ മലിനീകരണം കുറഞ്ഞു’; അവകാശവാദത്തിന് പിന്നാലെ നദിയിൽ മുങ്ങിക്കുളിച്ച് വെള്ളം കുടിച്ച് മനോജ് തിവാരി, രാഹുൽ ഗാന്ധിയുംഅരവിന്ദ് കെജ്രിവാളും വന്നു കുളിക്കൂവെന്നും തിവാരി
30 Oct 2026
BREAKING NEWS
അഭിനയ മോഹത്തിന് വീട്ടുകാര്‍ എതിരുനിന്നു, നിര്‍ബന്ധത്തിന് വഴങ്ങി ബിബിഎയ്ക്ക് ചേര്‍ന്നു, 19-ാം നിലയില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി
30 Oct 2026
BREAKING NEWS
രണ്ട് വർഷമായി പ്രണയത്തിൽ, കാമുകിയെ കാണാനെത്തിയ 31 കാരന്റെ കൈ-കാലുകൾ ബന്ധിച്ച് പുളിമരത്തിൽ കെട്ടിയിട്ടു, വടികളും അടിക്കോലുകളും ഉപയോഗിച്ച് ക്രൂര മർദനം, വിവരമറിഞ്ഞ് യുവാവിന്റെ പിതാവെത്തുമ്പോൾ കണ്ടത് ഇരുമ്പുകട്ടിലിൽ കിടത്തി ചാക്കുപോലുള്ള ഒരു പുതപ്പ് ഉപയോഗിച്ച് മൂടിയ മകന്റെ മൃതദേഹം!! യുവതിയുടെ അമ്മയും...
30 Oct 2026
BREAKING NEWS
പാതിരാത്രി എംഎസ്എഫ് നേതാവിന്റെ വീടിന് നേരെ പെട്രോള്‍ ബോംബേറ്, കേസെടുത്ത് പൊലീസ്
30 Oct 2026