BREAKING NEWS

യാത്രക്കാർ ഒന്നു ചില്ലാകാൻ കെഎസ്ആർടിസിയിൽ ഇട്ടത് ദിലീപിന്റെ സിനിമ ‘ഈ പറക്കുംതളിക’, ‘ഈ വഷളന്റെ സിനിമ വേണ്ട, ഒന്നെങ്കിൽ സിനിമ മാറ്റണം അല്ലെങ്കിൽ ഓഫാക്കണ’മെന്ന് യാത്രക്കാരി, അടുത്ത സ്റ്റോപ്പിലിറങ്ങിക്കോളാൻ കണ്ടക്ടർ, യാത്രക്കാരിക്ക് കയ്യടിച്ച് സഹയാത്രികർ, മുട്ടുമടക്കി കണ്ടക്ടർ

· · 1 min read
Share: Copied!

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ ദിലീപിന്റെ സിനിമഈ പറക്കുംതളിക പ്രദർശിപ്പിച്ചതിന്റെ പേരിൽ തർക്കവും പ്രതിഷേധവും. തിരുവനന്തപുരം തൊട്ടിൽപ്പാലം കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം. ബസ്സിൽ കുടുംബസമേതം സഞ്ചരിച്ച പത്തനംതിട്ട സ്വദേശിനിയാണ് പ്രതിഷേധവുമായെത്തിയത്. ഈ വഷളന്റെ സിനിമ പ്രദർശിപ്പിക്കാൻ പാടില്ലെന്നായിരുന്നു യാത്രക്കാരിയുടെ നിലപാട്.

രശ്മി ആർ. ശേഖർ എന്ന യുവതിയാണ് സിനിമയ്‌ക്കെതിരേ ബസ്സിൽ ആദ്യം പ്രതിഷേധമുയർത്തിയത്. ബസ് യാത്ര പുറപ്പെട്ട വേളയിൽത്തന്നെ ദിലീപ് നായകനായ ‘പറക്കുംതളിക’ എന്ന സിനിമ പ്രദർശിപ്പിച്ചു. ഇതോടെ ഈ വഷളന്റെ സിനിമയാണല്ലോ പ്രദർശിപ്പിക്കുന്നതെന്ന് രശ്മിയുടെ മകൻ ആദ്യം അഭിപ്രായപ്പെട്ടു. ഇതോടെ രശ്മി കണ്ടക്ടറോട് പറഞ്ഞ് സിനിമ ഒഴിവാക്കാനോ, അല്ലെങ്കിൽ മറ്റേതെങ്കിലും സിനിമ പ്രദർശിപ്പിക്കാനോ ആവശ്യപ്പെട്ടു.

ആദ്യഘട്ടത്തിൽ കണ്ടക്ടർ ആവശ്യം നിരാകരിച്ചു. പകരം അടുത്ത സ്റ്റോപ്പായ വട്ടപ്പാറയിലേക്ക് ടിക്കറ്റ് നൽകി അവിടെ ഇറങ്ങാൻ യുവതിയോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അടൂരിലേക്ക് യുവതിക്ക് പോവേണ്ടിയിരുന്നത്. ബസിലുള്ള യാത്രക്കാരിൽ ഭൂരിഭാഗം പേരും ദിലീപിന്റെ ചിത്രം വേണ്ട എന്ന നിലപാട് സ്വീകരിച്ചതോടെ കണ്ടക്ടർക്ക് പ്രദർശനം ഒഴിവാക്കേണ്ടി വന്നു. അതേസമയം കുറ്റവിമുക്തനായ സാഹചര്യത്തിൽ ദിലീപ് ചിത്രം വയ്ക്കുന്നതിൽ തെറ്റില്ലെന്ന് അഭിപ്രായപ്പെട്ടവരും ബസിലുണ്ടായിരുന്നു. എന്നാൽ മേൽകോടതിയുണ്ടെന്നായിരുന്നു യുവതിയുടെ മറിപടി.

BREAKING NEWS
’ഇതെന്ത് നീതി, പണവും അധികാരവുമുള്ളവർക്ക് എന്തുമാകാമോ’? ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17 കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ വൻ പ്രതിഷേധം; ആഭ്യന്തര മന്ത്രിക്കും അതൃപ്തി; ഡിജിപിയെ വിളിച്ചു; നരഹത്യാക്കുറ്റം ചുമത്തി
25 Oct 2026
BREAKING NEWS
സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ വൻ ആക്രമണം; 10 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലും തകർത്ത് സഖ്യസേന; ആളുകൾ കൂട്ടംകൂടരുതെന്നും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കരുതെന്നും നിർദേശം
25 Oct 2026
BREAKING NEWS
‘മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരും’; ഖാർഗെയുടെ പരാമർശത്തിൽ വിവാദം, ‘കള്ളന്മാരുടെയും സാമൂഹികവിരുദ്ധരുടെയും ഭാഷ ‘യെന്ന് ബിജെപി; ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ
25 Oct 2026
BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026