BREAKING NEWS

‘അത്യാവശ്യമായി ശുചിമുറിയിൽ പോകണ്ട അവസ്ഥ വന്നു, സഹിച്ചു നില്ക്കാൻ പറ്റുന്നില്ലായിരുന്നു; അതിന്റെ പരിഭ്രമത്തിൽ അങ്ങനെ സംഭവിച്ചുപോയതാണ്; 28,000 രൂപ പിഴ അടച്ചിട്ടുണ്ട്‘; കെഎസ്ആർടിസി ബസിന്റെ സൈഡ് ​ഗ്ലാസ് തകർത്ത യുവതിയുടെ പോസ്റ്റ്

· · 1 min read
Share: Copied!

കോഴിക്കോട്: പറഞ്ഞ സ്റ്റോപ്പിൽ നിർത്താത്തതിനെ തുടർന്ന് കെഎസ്ആർടിസി ബസിന്റെ സൈഡ് ​ഗ്ലാസ് തകർത്ത സംഭവത്തിൽ വിശദീകരണവുമായി യുവതിയുടെ പോസ്റ്റ്. തനിക്ക് അത്യാവശ്യമായി ശുചിമുറിയിൽ പോകണ്ട അവസ്ഥ വന്നുവെന്നും സഹിച്ചു നില്ക്കാൻ പറ്റുന്നില്ലായിരുന്നു, അതിന്റെ പരിഭ്രമത്തിൽ അങ്ങനെ സംഭവിച്ചുപോയതാണെന്നും യുവതി പറയുന്നു. ​

സാമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് യഥാർത്ഥത്തിൽ സംഭവിച്ചതിന്റെ ചെറിയൊരു ഭാ​ഗം മാത്രമാണന്നും ബസ് നിർത്താൻ പല തവണ താൻ ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു അവരത് കൂട്ടാക്കിയില്ല. അങ്ങനെ ആ സംഭവത്തിന്റെ മുമ്പുണ്ടായ കാര്യങ്ങൾ പ്രചരിക്കപ്പെടുന്ന വീഡിയോയിൽ ഇല്ലയെന്നും യുവതി പറയുന്നു. മറ്റ് മാർ​​​ഗമില്ലാതെ വന്നതോടെയാണ് ബസിലെ എമർജൻസി ഹാമർ ഉപയോ​ഗിച്ച് ചില്ലു തകർത്തതെന്നാണ് വിശ​ദീകരണം. നഷ്ടപരിഹാരമായി 28,000 രൂപ ഈടാക്കി. രാമനാട്ടുകര സ്വദേശിയാണ് യുവതി.കട്ടപ്പനയിൽ നിന്നും മാനന്തവാടിയിലേയ്ക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിലായിരുന്നു സംഭവം. കോഴിക്കോട് നിന്നും മാനന്തവാടിയ്ക്കുള്ള ട്രിപ്പ് മുടങ്ങുകയും ചെയ്തു.

കോഴിക്കോട് മിംസ് ആശുപത്രിയ്ക്ക് സമീപമാണ് സംഭവമുണ്ടായത്. ബസ് ടെർമിനലിൽ എത്തിയതിനു പിന്നാലെ നടക്കാവ് പോലീസ് യുവതിയെ കൊണ്ടുപോയി. എന്നാൽ, സംഭവം നടന്നത് മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിലായതിനാൽ അവിടേയ്ക്ക് കൈമാറുകയായിരുന്നു.

 

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026