BREAKING NEWS

അസുഖവിവരം മറച്ചുവച്ചു, വിവാഹമോചനം നേടിയാൽ കോടികളുടെ സ്വത്തുക്കൾ നഷ്ടമാകും!! കൂട്ടിയും കിഴിച്ചും നടത്തിയ മാസ്റ്റർ പ്ലാൻ… ഡോ.കൃത്രിക റെഡ്ഡിയുടെ ശരീരത്തിൽ കുത്തിവച്ചത് 15 എംഎൽ അനസ്തീസിയ മരുന്നുകൾ- ഡോ.മഹേന്ദ്ര റെഡ്ഡിയുടെ വെളിപ്പെടുത്തൽ

· · 1 min read
Share: Copied!

ബെംഗളൂരു: വിവാഹം നടന്നത് ഒരു വർഷം മുൻപ്. മധുവിധു കാലം കഴിയുന്നതിനു മുൻപ്തന്നെ ഭാര്യയെ കൊല്ലാൻ പദ്ധതികൾ തയാറാക്കി. ഡോ. കൃത്രിക റെഡ്ഡി കൊലക്കേസിൽ വെളിപ്പെടുത്തൽ നടത്തി ഭർത്താവ്. കൃതികയെ ഭർത്താവ് ഡോ.മഹേന്ദ്ര റെഡ്ഡി കൊന്നതിനു പിന്നിൽ സ്വത്തും അസുഖവും പ്രധാന ഘടകമായിരുന്നെന്ന് പോലീസ്. കൃതികയ്ക്ക് അസുഖമുണ്ടെന്ന കാര്യം കുടുംബം മറച്ചുവച്ചതിൽ തനിക്ക് അതൃപ്തിയുണ്ടായിരുന്നെന്ന് മഹേന്ദ്ര പോലീസിനോട് പറഞ്ഞു. പക്ഷെ വിവാഹമോചനം നേടിയാൽ സ്വത്ത് കിട്ടില്ല എന്ന് അറിയാവുന്നതിനാലാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത്.

 

കോടിക്കണക്കിനു രൂപയുടെ സ്വത്തുകൾ കൃത്രികയ്ക്കുണ്ട്. അതിനാൽതന്നെ വളരെ നാളുകളെടുത്താണ് പദ്ധതി തയാറാക്കിയത്. 15 എംഎൽ അനസ്തീസിയ മരുന്നാണ് കൃതികയുടെ ശരീരത്തിൽ കുത്തിവച്ചതെന്നും പ്രതി.

അതേസമയം ഏപ്രിൽ 23നാണ് കൃതികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏപ്രിൽ 21ന് കൃതികയ്ക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി. ശസ്ത്രക്രിയയ്ക്കു മുൻപ് ബോധം കെടുത്തുന്നതിനു നൽകുന്ന മരുന്ന് മഹേന്ദ്ര അമിത അളവിൽ നൽകി. വിശ്രമം ആവശ്യമാണെന്നു പറഞ്ഞ് കൃതികയെ മാതാപിതാക്കളുടെ വീട്ടിലേക്കു കൊണ്ടുപോയി. അന്നു രാത്രി തന്നെ സ്വന്തം വീട്ടിൽ തിരിച്ചെത്തി മറ്റൊരു ഡോസ് കൂടി നൽകി. കുത്തിവയ്പ്പ് നൽകിയ സ്ഥലത്ത് വേദനയുണ്ടെന്ന് കൃതിക പറഞ്ഞെങ്കിലും മഹേന്ദ്ര ആശ്വസിപ്പിച്ചു. വീണ്ടും മരുന്നു നൽകി. പിറ്റേന്നു രാവിലെ കൃതികയെ ബോധമില്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ വച്ച് മരണം സ്ഥിരീകരിക്കുകയും ചെയ്തു.

ഇതിനിടെ അനസ്തീസിയയ്ക്ക് ഉപയോഗിക്കുന്ന മരുന്ന് അമിതമായി ഉള്ളിൽ ചെന്നതായി പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയതോടെ കൃതികയുടെ കുടുംബം പോലീസിൽ പരാതി നൽകി. പിന്നീട് ചോദ്യം ചെയ്യലിൽ മഹേന്ദ്ര കുറ്റം സമ്മതിച്ചു.

BREAKING NEWS
വഴിയിൽ കിടക്കുന്നതു കണ്ട മൊബൈൽഫോൺ അതിഥി തൊഴിലാളി സ്റ്റേഷനിൽ ഏൽപ്പിച്ചു; ഉടമയ്ക്ക് കൈമാറാനായി സൂക്ഷിച്ചിരുന്ന ഫോൺ പൊലീസുകാരൻ മോഷ്ടിച്ച് വിറ്റു; കേസെടുത്തു
27 Oct 2026
BREAKING NEWS
‘ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചിട്ടും പൊലീസിന് മാറ്റമുണ്ടായിട്ടില്ല; സമ്പന്നർക്കും പാവപ്പെട്ടവർക്കും രണ്ട് നീതിയോ? എന്ന് ഒരു മകൾക്ക് ചോദിക്കേണ്ടി വന്നത് സങ്കടകരവും അപമാനകരവും’; പിണറായി വിജയൻ
27 Oct 2026
BREAKING NEWS
’’300 കോഴിമുട്ട പുഴുങ്ങി തിന്നുകയും 3 കിലോ ചെമ്പരത്തി മൊട്ട് ചെവിയിൽവയ്ക്കുകയും നെല്ലിക്കയ്ക്കു പകരം നാരങ്ങാനീരു കൊണ്ട് തളം വയ്ക്കുകയും ചെയ്താൽ സൗന്ദര്യം വർദ്ധിക്കുമോ?’’; വ്യാജ ആരോപണം ഉന്നയിച്ചെന്നാരോപിച്ച് വി.പി. സജീന്ദ്രനെതിരെ പരാതി നൽകുമെന്ന് ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'മുൻ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും പാർട്ടി സെക്രട്ടറിയും കോവിഡ് കാലത്ത് ഭക്ഷണം കഴിച്ചതിന്റെയും ജ്യൂസ് കുടിച്ചതിന്റേയും കടം നാലര ലക്ഷം... ആ കടങ്ങളെല്ലാം ഞങ്ങൾ വീട്ടിക്കോളാം...എസ്എംഎ ബാധിതർക്ക് മരുന്ന് വാങ്ങിയ ഇനത്തിൽ 'റോഷ്' കമ്പനിക്ക് 50 കോടി, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് 900 കോടിസ്റ്റേറ്റ...
27 Oct 2026