BREAKING NEWS

സ്വന്തം മണ്ഡലത്തിലെ കുഴിയിൽ വീണ് കെപിഎ മജീദ് എംഎൽഎ; കാർ വലിച്ചു കയറ്റിയത് നാട്ടുകാർ, നടുറോഡിൽ കസേരയിട്ടിരുന്ന് പ്രതിഷേധം

· · 1 min read
Share: Copied!

മലപ്പുറം: സ്വന്തം മണ്ഡലത്തിലെ കുഴിയിൽ വീണ് തിരൂരങ്ങാടി കെപിഎ മജീദ് എംഎൽഎ. കരിമ്പിൽ കാച്ചെടിയിൽ ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. കാച്ചെടിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു എംഎൽഎ. അപ്പോഴാണ് കാര്‍ ചാലിൽ വീണത്. മറ്റൊരു വാഹനം എത്തിച്ചാണ് കാര്‍ വലിച്ചു കേറ്റിയത്. വെളളക്കെട്ടുണ്ടാകുമ്പോൾ യാത്രക്കാര്‍ ഈ ചാലിൽ വീഴുന്നത് പതിവെന്ന് നാട്ടുകാര്‍ പറയുന്നു.

എംഎൽഎയുടെ മണ്ഡലത്തിലെ റോഡിലാണ് അപകടമുണ്ടായത്. റോഡിന് വശത്തുള്ള ചാലിൽ വെള്ളക്കെട്ടുണ്ടായിരുന്നു. അതിലേക്ക് കാർ മറിയുകയായിരുന്നു. പിന്നീട് മറ്റൊരു വാഹനം കൊണ്ടുവന്ന് നാട്ടുകാരാണ് കാർ വലിച്ചു കയറ്റിയത്. എന്നാൽ വിഷയത്തിൽ എംഎൽഎ പ്രതികരിക്കാൻ തയ്യാറായില്ല.

അതേസമയം, റോഡിന്റെ ശോച്യാവസ്ഥക്കെതിരെ നടു റോഡിൽ കസേരയിട്ട് കുത്തിയിരുപ്പ് സമരം നടത്തുകയാണ് നാട്ടുകാരൻ. മലപ്പുറത്തെ തിരൂർ – ചമ്രവട്ടം സംസ്ഥാന പാതയിലാണ് ഒറ്റയാൾ പ്രതിഷേധം നടക്കുന്നത്. നാട്ടുകാരനായ മണികണ്ഠനാണ് പ്രതിഷേധിക്കുന്നത്. റോഡിലെ കുഴിയിൽ ചളിവെള്ളം നിറഞ്ഞ കുഴിയിലാണ് കസേരയിട്ടുള്ള പ്രതിഷേധം. ഇന്ന് പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് മണികണ്ഠൻ പറയുന്നത്. ഭക്ഷണം പോലും പ്രതിഷേധ സ്ഥലത്തിരുന്നാണ് മണികണ്ഠൻ കഴിച്ചത്. മലപ്പുറം-ചമ്രവട്ടം സംസ്ഥാന പാതയിലാണ് പ്രതിഷേധം നടക്കുന്നത്. അതുകൊണ്ടുതന്നെ നിരവധി വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നുപോവുന്നത്.

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026