BREAKING NEWS

ഒന്നിച്ചിരുത്തി ചോദ്യം ചെയ്തപ്പോൾ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!! മലാപ്പറമ്പിലെ അനാശാസ്യ കേന്ദ്രം നടത്തുന്നത് പിടിയിലായ പോലീസുകാർ, ബിന്ദു മാനേജറും കാഷ്യറും മാത്രം, പോലീസുകാരുടെ അക്കൗണ്ടിലേക്കെത്തിയത് ലക്ഷങ്ങൾ, ദിവസ വരുമാനം ഒരു ലക്ഷംവരെ

· · 1 min read
Share: Copied!

കോഴിക്കോട്: മലാപ്പറമ്പിലെ അനാശാസ്യ കേന്ദ്രം സെക്സ് റാക്കറ്റ് കേസിൽ പ്രതിചേർക്കപ്പെട്ട പോലീസുകാരുടേത് എന്ന് കണ്ടെത്തൽ. കേസിൽ പ്രതിചേർത്ത പോലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് ഡ്രൈവർമാരായ പെരുമണ്ണ സ്വദേശി സീനിയർ സിപിഒ ഷൈജിത്ത്, കുന്നമംഗലം പടനിലം സ്വദേശി സിപിഒ സനിത്ത് എന്നിവരാണ് കേന്ദ്രത്തിൻറെ യഥാർഥ നടത്തിപ്പുകാരെന്നാണ് കണ്ടെത്തൽ. കേസിലെ പ്രതിയായ ബിന്ദുവിന്റേതാണ് അനാശാസ്യകേന്ദ്രമെന്നായിരുന്നു പ്രാഥമിക നി​ഗമനമെങ്കിലും ഇവർ നടത്തിപ്പുകാരി മാത്രമെന്നാണ് അറിയുന്നത്. ബിന്ദു കേന്ദ്രത്തിന്റെ മാനേജറും കാഷ്യറും മാത്രമാണെന്നും അന്വേഷണ സംഘം പറയുന്നു.

അതേസമയം പ്രതിചേർക്കപ്പെട്ട ഷൈജിത്തിനും സനിത്തിനുമായി അന്വേഷണം തുടരുകയാണ്. പ്രതികളുടെ മൊബൈൽ ഫോൺ ഇന്നലെ പ്രവർത്തിച്ചെങ്കിലും പിന്നീട് സ്വിച്ച് ഓഫായി. സൈബർ പോലീസ് സഹകരണത്തോടെയാണ് ഇവർക്കായുളള അന്വേഷണം പുരോഗമിക്കുന്നത്. ഷൈജിത്തും സനിത്തും മിക്ക ദിവസങ്ങളിലും മലാപ്പറമ്പിലെ ഫ്ലാറ്റിൽ എത്തിയിരുന്നതായും ഇരുവരുടെയും അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ വന്നിട്ടുണ്ടെന്നും അന്വേഷണത്തിൽ തെളിഞ്ഞു. ദിവസം ഒരു ലക്ഷം രൂപയായിരുന്നു റാക്കറ്റിൻറെ വരുമാനം. ഇതിൽ നല്ലൊരു പങ്കും പോലീസുകാരുടെ അക്കൗണ്ടിലേക്കാണ് എത്തിയിരുന്നത്.

പോലീസ് പ്രതികളുടെ വീടുകളിൽ എത്തി ബന്ധുക്കളിൽ നിന്ന് വിവരം ശേഖരിച്ചു. അതേസമയം, കേസിൽ പ്രതി ചേർത്ത് ദിവസങ്ങളായിട്ടും ഷൈജിത്തിനെയും സനിത്തിനെയും പോലീസ് പിടികൂടാൻ തയാറാകുന്നില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. മുൻകൂർ ജാമ്യം തേടാനുള്ള നീക്കത്തിലാണ് പ്രതികളെന്നും സൂചനയുണ്ട്. അതുപോലെ അനാശാസ്യ കേന്ദ്രത്തിൽ നിന്ന് ലഭിച്ച പണം ഉപയോഗിച്ച് പ്രതികൾ നഗരത്തിലും പരിസരപ്രദേശങ്ങളിലും സ്ഥാപനങ്ങളോ നിക്ഷേപങ്ങളോ തുടങ്ങിയിട്ടുണ്ടോ എന്ന വിവരവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

ബിന്ദു ഉൾപ്പടെ കേന്ദ്രത്തിലെ മൂന്നുപേരെയും ഇടപാടിനെത്തിയ 2 പേരെയും മറ്റു 4 സ്ത്രീകളെയും ഒരുമിച്ചു ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. നടത്തിപ്പിൻറെ രീതികളും പോലീസുകാരുടെ ബന്ധവും യുവതികൾ അന്വേഷണ സംഘത്തിനു മുന്നിൽ വെളിപ്പെടുത്തി. 2020 ലാണ് ബിന്ദുവുമായി പോലീസുകാരനുമായി അടുപ്പം സ്ഥാപിക്കുന്നത്.

മെഡിക്കൽ കോളജ് പെലീസ് സ്റ്റേഷനിലെ ഡ്രൈവറായിരുന്ന പൊലീസുകാരൻ മറ്റൊരു കേസിന്റെ പരിശോധനയ്ക്കു പോയപ്പോഴാണ് ഇവരെ പരിചയപ്പെട്ടത്. പിന്നീട് ഫോൺ നമ്പർ വാങ്ങി ബന്ധം തുടരുകയായിരുന്നു എന്നാണ് അന്വേഷണ സംഘത്തിൻറെ കണ്ടെത്തൽ. മെഡിക്കൽ കോളജിൽ നിന്ന് ഈ പോലീസുകാരൻ പിന്നീട് വിജിലൻസിൽ എത്തി. മെഡിക്കൽ കോളജിൽ പുതിയ ഇൻസ്പെക്ടർ ചുമതലയെടുത്തതോടെ പോലീസുകാരൻ ഇടപെട്ട് അനാശാസ്യ കേന്ദ്രം സ്റ്റേഷൻ പരിധിയിൽനിന്നു മാറ്റുകയും ചെയ്തതായും കണ്ടെത്തിട്ടുണ്ട്.

ഒരു ഈച്ച പോലും അറിയാതെ ഇറാന്റെ പാളയത്തിൽക്കേറി പണികൊടുത്തത് മൊസാദ്, ഇറാൻ ആക്രമിച്ചപ്പോഴും പ്രത്യാക്രമണത്തിന് തയാറാകാതെ നിശബ്ദമായി, രം​ഗം ശാന്തമെന്ന് കരുതിയപ്പോൾ പത്തിനോക്കി അടിച്ച് ഇസ്രയേൽ

BREAKING NEWS
അപകടസ്ഥലത്ത് ജഡ്ജി ചെലവഴിച്ചത് മൂന്ന് മണിക്കൂർ; മകനെ രക്ഷിക്കാൻ തെളിവ് നശിപ്പിച്ചെന്ന് ആരോപണം, പ്രത്യേക കേസെടുക്കണമെന്ന് ജയബാലകൃഷ്ണന്റെ കുടുംബം
02 Nov 2026
BREAKING NEWS
'ആന്റി, വേഗം വരൂ! അച്ഛൻ അമ്മയെ കൊന്നു', നാട്ടുകാർ കേട്ടത് മകന്റെ അലറിക്കരച്ചിൽ!! ദമ്പതികൾ ഓസ്ട്രേലിയയിൽനിന്ന് നാട്ടിലെത്തിയത് ദിവസങ്ങൾക്ക് മുമ്പ്... ഭാര്യയെ സംശയം, മകനെ പുറത്തേക്ക് പറഞ്ഞുവിട്ട ശേഷം 49 കാരിയെ ഭർത്താവ് കുത്തിക്കൊന്നു, തെളിവുനശിപ്പിക്കാൻ കത്തിയിലെ രക്തം കഴുകി...
02 Nov 2026
BREAKING NEWS
മരണത്തിനു മുൻപ് അവർ ഭയപ്പെട്ടതുതന്നെ സംഭവിച്ചു, അവനെ നന്നായി നോക്കണം, ഞങ്ങൾ പോയാൽ ആത്മഹത്യ ചെയ്യാൻ സാധ്യതയുണ്ടെന്ന് ബന്ധുക്കൾക്ക് കത്തെഴുതി വച്ച് സാജുവും അനുവും... ഇരുവരും ജീവനൊടുക്കും മുൻപ് പുതുവസ്ത്രങ്ങളണിഞ്ഞു, സവിൻ വിവാഹിതനായത് രണ്ടുവർഷം മുൻപ്, ചങ്ങനാശേരിയിലെ കൂട്ടമരണത്തിനു പിന്നിൽ സാമ്പത്തിക ...
02 Nov 2026
BREAKING NEWS
10-ാം ക്ലാസ് വിദ്യാർഥിനികൾക്കു നേരെ ചെയിൻസോ ഉപ​​യോ​ഗിച്ച് ആക്രമണം, ഒരു പെൺകുട്ടിയുടെ വലതുകൈ പൂർണമായും അറ്റുപോയി!! വനത്തിൽ ഒളിച്ചിരുന്ന് പോലീസിനെ കല്ലെറിഞ്ഞുവെന്ന് വിശദീകരണം... 21 കാരനു നേരെ പോലീസ് വെടിയുതിർത്തത് ആറുതവണ, പുറത്തെത്തിച്ചത് കൈയിൽ തൂക്കി വലിച്ചിഴച്ച്!! എൻകൗണ്ടറിൽ ​ഗുരുതര പരുക്ക്, അവനെ...
02 Nov 2026