BREAKING NEWS

പിടിയിലായ ബിന്ദുവിന് മറ്റു ജില്ലകളിലും അനാശാസ്യ കേന്ദ്രങ്ങൾ? പ്രതികൾക്കായി വലവിരിച്ച് പോലീസ് കാത്തിരുന്നത് ഒരുമാസം, ഫ്ലാറ്റിന് മാസ വാ‌ടക 1.15 ലക്ഷം രൂപ, ഒരു പെൺകുട്ടിക്ക് ഇടപാടുകാരിൽ നിന്ന് വാങ്ങുക 3500 രൂപ, 1000 പെൺകുട്ടിക്കും ബാക്കി സ്വന്തം കീശയിലേക്കും

· · 1 min read
Share: Copied!

കോഴിക്കോട്: കോഴിക്കോ‌ട് ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് അനാശാസ്യം നടത്തിയ സംഘം സ്ത്രീകളെ എത്തിച്ചത് തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, കോയമ്പത്തൂർ തു‌ടങ്ങിയ സംസ്ഥാനങ്ങളിൽനിന്നെന്ന് കണ്ടെത്തൽ. അതുപോലെ ഡോക്ടർ വാടകയ്ക്ക് നൽകിയ ഫ്ലാറ്റിന് പ്രതിമാസം 1.15 ലക്ഷം രൂപയാണ് സംഘം വാടക നൽകിയിരുന്നത്. രണ്ടു വർഷം മുൻപാണ് ഫ്ലാറ്റ് വാടകയ്ക്ക് എടുത്തതെങ്കിലും 50 ദിവസം മുൻപാണ് സ്ത്രീകളെ എത്തിച്ചു തുടങ്ങിയത്.

ഫ്ലാറ്റ് കേന്ദ്രീകരിട്ട് അനാശാസ്യ പ്രവർത്തനം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരു മാസമായി പോലീസ് നിരീക്ഷണത്തിലായിരുന്നു ഫ്ലാറ്റ്. പരിസരത്തുള്ളവരുടെ പരാതിയെ തുടർന്ന് പോലീസ് പരിശോധന നടത്തുകയായിരുന്നു. അതുപോലെ നടത്തിപ്പുകാരിയായ വയനാട് ഇരുളം സ്വദേശി ബിന്ദു നേരത്തെയും അനാശാസ്യകേന്ദ്രം നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഘത്തിലുണ്ടായിരുന്ന ഇടുക്കി കട്ടപ്പന സ്വദേശി അഭിരാമി, പുറ്റേക്കാട് കരുവൻതിരുത്തി ഉപേഷ് എന്നിവരെയും പിടികൂടി. സംഘത്തിലെ പെൺകുട്ടികൾക്കായി 3500 രൂപയാണ് ഒരു ഇടപാടുകാരനിൽനിന്ന് വാങ്ങുന്നതെങ്കിലും 1000 രൂപയാണ് പെൺകുട്ടികൾക്ക് നൽകിയിരുന്നത്. ശരാശരി 25 ഇടപാടുകാർ ഒരു ദിവസം ഫ്ലാറ്റിൽ എത്തിയിരുന്നു. കൂടാതെ മറ്റു ജില്ലകളിൽ ഇവർക്ക് കേന്ദ്രങ്ങളുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.

ഇന്നലെ ഉച്ചയ്ക്ക് മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ ഫ്ലാറ്റിൽ പോലീസ് സംഘം മിന്നൽ പരിശോധന നടത്തിയാണ് പ്രതികളെ പിടികൂടിയത്. നടത്തിപ്പുകാരെയും ഫ്ലാറ്റിൽ ആവശ്യക്കാരായി എത്തിയവരെയും സ്ത്രീകളെയും നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

റിസപ്ഷനിലെത്തിയ പോലീസ് കൗണ്ടറിൽ ഇരുന്ന 3 പേരെ ചോദ്യം ചെയ്തെങ്കിലും വ്യക്തമായ വിവരം ലഭിച്ചില്ല. പിന്നീട് എസ്ഐ എൻ. ലീലയുടെ നേതൃത്വത്തിൽ പോലീസ് സംഘം ഫ്ലാറ്റിൽ കയറി മുറി തുറക്കുകയായിരുന്നു. ഇതിനിടെ ഒരാൾ ഓടിപ്പോയി. മുറിയിൽ നിന്നു 16,200 രൂപ പോലീസ് കണ്ടെടുത്തു. 2 വർഷം മുൻപാണ് സംഘം ഫ്ലാറ്റ് വാടകയ്ക്ക് എടുത്തതെന്നും ക‍ൃത്യമായി വാടക നൽകിയിരുന്നതായും ഫ്ലാറ്റ് ഉടമ പറഞ്ഞു.

ക്യുആര്‍ കോഡ് മാറ്റി പൈസ എടുക്കുന്നതിന്റെ വീഡിയോ തന്റെ പക്കലുണ്ട്, ദിയയ്‌ക്കെതിരെ ഒരു തെളിവ് പോലും നല്‍കാൻ ജീവനക്കാർക്ക് ആയിട്ടില്ല, പോലീസുകാരുടേത് വൈരാഗ്യപരമായ പെരുമാറ്റമെന്ന് കൃഷ്ണകുമാർ

BREAKING NEWS
എന്റെ പൊന്നെടാവ്വേ ഇവനിന്ന് പ്രാന്താന്നാ തോന്നുന്നെ- ന്യൂസീലൻഡ് ബോളർ!! 11 സിക്സർ, 9 ഫോർ... 35 പന്തിൽ സെഞ്ചുറിയുമായി കത്തിക്കയറി അഭിഷേക്, 19 പന്തിൽ 45 റൺസുമായി വൈഭവ്, ന്യൂസിലൻഡിനെതിരെ 13.2 ഓവറിൽ കളി തീർത്ത് ഇന്ത്യയുടെ പിള്ളേര്!! പരമ്പര 3-0 സ്വന്തമാക്കി, പിന്നാലെ ഒരുപിടി റെക്കോർഡുകളും
27 Oct 2026
BREAKING NEWS
ഉഗാണ്ടയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ പരമ്പരക്കൊലയാളികളിൽ ഒരാൾ...ഒന്നെങ്കിൽ പ്രണയവാ​ഗ്ദാനം നൽകി വശത്താക്കും, അല്ലെങ്കിൽ കുടുംബങ്ങളെ ഒന്നാകെ ലക്ഷ്യമിട്ട് വീടുകളിൽ അതിക്രമിച്ചുകയറി വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കും!!15 വർഷത്തിനിടെ കൊന്നുതിന്നത് 38 പേരെ, നരഭോജി മനുഷ്യൻ അറസ്റ്റിൽ, കുറ്റം തെളിഞ്ഞാ...
27 Oct 2026
BREAKING NEWS
വകുപ്പ് നല്ലതാവാതെ മന്ത്രി വെളുത്ത് സുന്ദരനായിട്ട് എന്താണ് കാര്യമുള്ളത്? ചെന്നിത്തല വളരെ നല്ല ആളാണ്, മഹാനാണ്, പക്ഷെ അദ്ദേഹത്തിന്റെ വകുപ്പ് വളരെ മോശം... ആഭ്യന്തരവകുപ്പ് എല്ലാക്കാലത്തും കുഴപ്പമാണ്, പോലീസുകാരെ നിയന്ത്രിക്കണം... പോലീസിൽ കൂടുതൽ സ്ത്രീകളെ കൊണ്ടുവരണം- ജി. സുധാകരൻ എംഎൽഎ
27 Oct 2026
BREAKING NEWS
‘മുട്ടയ്ക്കൊപ്പം ചെമ്പരത്തിമൊട്ടില്ലാതെ ഞാൻ കഴിക്കത്തില്ല’; സൗന്ദര്യചികിത്സാ വിവാദത്തിൽ പരിഹാസ വീഡിയോയുമായി ശോഭന ജോർജ്
27 Oct 2026