BREAKING NEWS

വൈഷ്ണയ്ക്കു പിന്നാലെ വിഎം വിനുവിനും വെട്ട്!! പ്രചാരണം പാതിവഴി പിന്നിട്ടു, കോഴിക്കോട് കോർപ്പറേഷൻ കോൺ​ഗ്രസ് മേയർ സ്ഥാനാർഥിക്ക് വോട്ടില്ല, ദീർഘനാളായി താമസിക്കുന്നത് കോഴിക്കോട് സിവിൽ സ്റ്റേഷന് സമീപം, കഴിഞ്ഞ നിയമസഭ- തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മലാപ്പറമ്പ് ഡിവിഷനിൽ വോട്ട് ചെയ്തതായി നേതൃത്വം

· · 1 min read
Share: Copied!

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ കോൺ​ഗ്രസ് സർപ്രൈസ് മേയർ സ്ഥാനാർത്ഥിയും സംവിധായകനുമായ വിഎം വിനുവിന് വോ‌ട്ടില്ല. പുതിയ പട്ടികയിലാണ് വിഎം വിനുവിന് വോട്ടില്ലെന്ന വിവരം ശ്രദ്ധയിൽപെട്ടത്. ഇതിനിടെ വിഎം വിനു കല്ലായി ഡിവിഷനിൽ പ്രചാരണം തുടങ്ങിയിരുന്നു. എന്നാൽ കോൺഗ്രസിനും യുഡിഎഫിനും ഇപ്പോൾ മാത്രമാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും വിനു വോട്ട് ചെയ്തിരുന്നു. മലാപ്പറമ്പ് ഡിവിഷനിൽ നിന്നാണ് വിനു വോട്ട് ചെയ്തിരുന്നത്. വേറെ ഒരിടത്തേക്കും താമസം മാറുകയോ മറ്റൊരിടത്ത് പോയി താമസിക്കുകയോ ചെയ്തിരുന്നില്ല. അതിനാൽ തന്നെ അവിടത്തെ വോട്ടർ പട്ടികയിൽ പേരുണ്ടാകുമെന്നാണ് കരുതിയിരുന്നതെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു.

അതേസമയം പല ഘട്ടങ്ങളിലായി വോട്ടർ പട്ടിക വന്നപ്പോഴും ഒഴിവാക്കപ്പെട്ടവരുടെ ലിസ്റ്റിലൊന്നും തന്നെ വിഎം വിനുവിൻറെ പേരുണ്ടായിരുന്നില്ലെന്നും നേതൃത്വം പറയുന്നു. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താനുള്ള തീരുമാനത്തിലാണ് കോൺഗ്രസ് നേതൃത്വം. ദീർഘനാളായി കോഴിക്കോട് സിവിൽ സ്റ്റേഷന് സമീപമാണ് വിഎം വിനു താമസിക്കുന്നത്. പൊതുസ്വീകാര്യൻ എന്ന നിലയിൽ സർപ്രൈസ് സ്ഥാനാർത്ഥിയായിട്ടാണ് വിഎം വിനുവിനെ മത്സരിപ്പിക്കാനൊരുങ്ങിയത്. വൈഷ്ണ സുരേഷിനൊപ്പം വിജയ സാധ്യത കൽപിക്കപ്പെട്ട സ്ഥാനാർഥിയായിരുന്നു വിഎം വിനുവും. അതേസമയം വൈഷ്ണയെ വോട്ടർപട്ടികയിൽ നിന്ന് നീക്കിയതിനെതിരെ ഹൈക്കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. രണ്ടുദിവസത്തിനകം ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനു നിർദേശവും നൽകി.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026