BREAKING NEWS

കോഴിക്കോട് കാർ കത്തി വ്യാപാരി മരിച്ച സംഭവം; ദുരൂഹത വർധിപ്പിച്ച് സിസിടിവി ദൃശ്യങ്ങൾ പുറത്ത്; സമീപത്തുനിന്ന് അഞ്ച് ലിറ്ററിന്റെ പെട്രോൾ കന്നാസും കണ്ടെത്തി

· · 1 min read
Share: Copied!

കോഴിക്കോട്: ചേവായൂർ മഠത്തിൽമുക്കിൽ കാർ കത്തി വ്യാപാരി മരിച്ച സംഭവത്തിൽ ദുരൂഹത വർധിപ്പിച്ച് സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഇറക്കമിറങ്ങി റോഡിലൂടെ കുറഞ്ഞ വേഗത്തിൽ എത്തിയ കാർ പെട്ടെന്ന് തീപിടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സമീപത്തെ ഫാക്ടറിയിലെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.

മതിലിൽ ഇടിച്ച ആഘാതത്തിൽ കാറിന് തീപിടിച്ചതാകാമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ സമീപത്തുനിന്ന് അഞ്ച് ലിറ്ററിന്റെ പെട്രോൾ കന്നാസ് കണ്ടെത്തിയതും മറ്റ് സാഹചര്യങ്ങളും സംഭവത്തിൽ സംശയം വർധിപ്പിച്ചു. സിസിടിവി ദൃശ്യങ്ങൾ കൂടി പുറത്തുവന്നതോടെ ഇത് സ്വാഭാവിക അപകടമായിരിക്കാമെന്ന നിഗമനത്തിന് കൂടുതൽ തിരിച്ചടി നേരിട്ടു.

ജീവനൊടുക്കിയതാണോ കൊലപാതകമാണോ എന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. ചേവായൂർ സ്വദേശിയും വാഹന, വസ്തു ഇടപാട് വ്യാപാരിയുമായ സി.പി. സുധാകരനാണ് കാറിനുള്ളിൽ വെന്തുമരിച്ചത്.

ബിസിനസ് ആവശ്യത്തിനായി കൊയിലാണ്ടിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് സുധാകരൻ പുലർച്ചെ വീട്ടിൽനിന്ന് ഇറങ്ങിയത്. അപകടവിവരമറിഞ്ഞ് പ്രദേശവാസികൾ ഓടിയെത്തുമ്പോഴേക്കും കാർ പൂർണമായും കത്തിനശിച്ചിരുന്നു.

തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ പൂർണമായും അണച്ചു. അപ്പോഴേക്കും സുധാകരൻ മരിച്ചിരുന്നു. മെഡിക്കൽ കോളേജ് എ.സി.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഫൊറൻസിക്, വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

മുസ്ലിം വിഭാഗത്തോടാണ് കാന്തപുരം പ്രസ്താവന നടത്തിയത്, അദ്ദേഹത്തിന് മതപരമായ കാര്യങ്ങള്‍ പറയാന്‍ അവകാശമുണ്ട്, ഇസ്ലാമില്‍ പല ചിന്താധാരകളും ഉണ്ട്, വിഷയത്തില്‍ ഫാത്തിമ തെഹ്‌ലിയ എംഎല്‍എ പ്രതികരിക്കട്ടെ, അവരെല്ലാമാണ് മുസ്ലിം ലീഗിന്റെ പേരില്‍ വോട്ടുപിടിക്കുന്നത്, കാന്തപുരത്തെ തള്ളിപ്പറയാതെ കെ ടി ജലീല്‍

BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026
BREAKING NEWS
പ്രണയവിവാഹം; കുഞ്ഞ് ജനിച്ചതിനു ശേഷം വഴക്കും ഉപദ്രവവും പതിവ്, സ്വന്തം വീട്ടിൽ അഭയം തേടി യുവതി; പോലീസിൽ പരാതിയും നൽകി; പിന്നാലെ അമ്മായി അമ്മയെ കുത്തിക്കൊന്ന് മരുമകൻ
25 Oct 2026