BREAKING NEWS

‘മനഃപൂർവം ചെയ്തതാണ്, ആരെയും കൊല്ലാനല്ല, ഷോപ്പ് നശിപ്പിക്കാൻ’; കോഴിക്കോട് ഹ്യൂണ്ടായി ഷോറൂമിലേക്ക് അതിവേ​ഗത്തിൽ കാർ ഇടിച്ചു കയറ്റി; ഒഴിവായത് വൻ ദുരന്തം; ജീവനക്കാരെ ആക്രമിച്ചു; ഇടിപ്പിച്ച വാഹനത്തിൽ നാലുപേർ; മൂന്നുപേർ ഓടി രക്ഷപ്പെട്ടു; ഒരാൾ പിടിയിൽ

· · 1 min read
Share: Copied!

കോഴിക്കോട്: പുതിയറയിലെ ആപ്കോ ഹ്യുണ്ടായ് ഷോറൂമിലേക്ക് നാലംഗ സംഘം കാർ ഇടിച്ചുകയറ്റി. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. സംഘത്തിലെ മൂന്നുപേർ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടെങ്കിലും ‍‍ഡ്രൈവറെ ഷോറൂം ജീവനക്കാർ ചേർന്ന് പിടികൂടി മെഡിക്കൽ കോളേജ് പോലീസിന് കൈമാറി. വെള്ളയിൽ സ്വദേശി ആദർശാണ് പിടിയിലായിരിക്കുന്നത്. വാഹനം മനപൂർവ്വം ഇടിപ്പിച്ച് കയറ്റിയതാണെന്ന് പ്രതി പറഞ്ഞു. ആരെയും കൊല്ലാനല്ല, ഷോപ്പ് നശിപ്പിക്കാൻ ചെയ്തതാണെന്നും പറഞ്ഞു.

അതേസമയം, ഡ്രൈവർ പരസ്പ്പര വിരുദ്ധമായാണ് സംസാരിച്ചതെന്നും ഇയാൾ ലഹരി ഉപയോ​ഗിച്ചുണ്ടെന്ന ബലമായ സംശയമുണ്ടെന്നും ഷോറൂം ജീവനക്കാർ പറഞ്ഞു.

കാർ വാങ്ങാനെത്തിയ ഉപഭോക്താക്കളും ജീവനക്കാരും ഷോറൂമിനുള്ളിലുണ്ടായിരുന്നപ്പോഴാണ് കാർ നിയന്ത്രണം വിട്ടതുപോലെ ഉള്ളിലേക്ക് പാഞ്ഞുകയറിയത്. കാർ വരുന്നതുകണ്ട് അകത്തുണ്ടായിരുന്നവർ പെട്ടെന്ന് ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിനുപിന്നാലെ കാറിലുണ്ടായിരുന്നവർ ജീവനക്കാരെ ആക്രമിച്ചതായും രണ്ടുപേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

BREAKING NEWS
ആശുപത്രിക്കെതിരെ വ്യാജവാർത്ത; പിൻവലിക്കാൻ 10 ലക്ഷം വാങ്ങി, ദൃശ്യങ്ങളും ശബ്ദരേഖയും പുറത്ത്; തിരുവനന്തപുരം ഡിസിസി അം​ഗം സുഹൈൽ ഷാജഹാൻ അറസ്റ്റിൽ; പിന്നാലെ നെഞ്ചുവേദന, അഭിനയമെന്ന് പോലീസ്
18 Nov 2026
BREAKING NEWS
അതിർത്തിയിൽ പട്രോളിങ്ങിനിടെ വഴിതെറ്റി ബംഗ്ലാദേശിലെത്തി; ഇന്ത്യൻ ജവാനെ കസ്റ്റഡിയിലെടുത്ത് ബി.ജി.ബി; കൈമാറാൻ ‘ഫ്ലാഗ് മീറ്റിങ്’
18 Nov 2026
BREAKING NEWS
‘പപ്പയുടെ മടിയിലിരിക്കുന്ന മമ്മ’; രാജീവ്–സോണിയ ബന്ധത്തെക്കുറിച്ചുള്ള പരാമർശത്തിൽ രാഹുലിനെ ട്രോളി ബിജെപി, ശിവ–പാർവതി ചിത്രം പങ്കുവെച്ച് മറുപടി നൽകി രാഹുൽ; ’മനുഷ്യരെ ദൈവങ്ങളോട് ഉപമിക്കുന്നത് അഹങ്കാരം’: വിമർശിച്ച് അസം മുഖ്യമന്ത്രി
18 Nov 2026
BREAKING NEWS
വീണ്ടും യു​ദ്ധഭീതി; ഇറാനിൽ സ്ഫോടനങ്ങൾ, ഹോർമുസിൽ മിസൈൽ ആക്രമണം, ഖേഷം ദ്വീപിൽ നിന്നും പുകയുയരുന്നതായി റിപ്പോർട്ട്; മനാമയിലും ആശങ്ക; ഹോർമുസിൽ കപ്പലുകൾക്ക് തീപിടിച്ചു, ഇന്ത്യൻ നാവികനെ കാണാതായി; 24 പേർ രക്ഷപ്പെട്ടു
17 Nov 2026